Advertisment

പുതിയ അപ്ഡേറ്റുകളുമായി ഷവോമി എം ഐ 10

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സ്‌നാപ് ഡ്രാഗൺ 865 ചിപ്പ് ഉപയോഗിക്കുന്ന ലോകത്തിലെ ചുരുക്കം ഫോണുകളിലൊന്നായ ഷവോമി 10 ഈ വർഷം മത്സരിക്കുന്നത് വൺപ്ലസ് 8പ്രോ,  പൂർണ്ണ ഫ്‌ലാഗ്ഷിപ്പ് സാംസങ് ഗാലക്സി എസ് 20 എന്നിവയോയോടാണ്.

ഇതിന് 108 മെഗാപിക്സൽ ക്യാമറയുണ്ട്.മികച്ച ഫോട്ടോകളെടുക്കാൻ ഇത്തരം ഫോണുകൾക്ക് കഴിയും.പുതിയ റിപ്പോർട്ട്‌ അനുസരിച്ചു ഷവോമി എം ഐ, എം ഐ 10 പ്രോ എന്നിവയിൽ ക്യാമറക്കായി ഏഴ് സവിശേഷതകൾ അടങ്ങിയൊരു അപ്ഡേറ്റ് പുറത്തിറക്കാൻ പോകുന്നു.

ഇത് പ്രകാരം എം ഐ, എം ഐ 10 പ്രോ എന്നിവയ്ക്ക് അപ്ഡേറ്റ് ചെയ്ത സൂപ്പർ വീഡിയോ സ്റ്റെബിലൈസേഷൻ മോഡ് ലഭിക്കും. അപ്ഡേറ്റ് ഉപയോഗിച്ച് സ്റ്റെബിലൈസേഷൻ മോഡ് നടപ്പാക്കുമ്പോൾ ക്യാമറയ്ക്ക് ഉയർന്ന മിഴിവിൽ റെക്കോർഡ് ചെയ്യാനാകും.

പുതിയ വീഡിയോ ഷൂട്ടിംഗ് ഫോർമാ റ്റുകളായ ഹിച്ച് കോക്ക് ഷൂട്ടിംഗ് മോഡ്, സുഗമമായ സൂമിംഗ് എന്നിവയും ലഭിക്കും. എം ഐ 10ന് ഇപ്പോൾ ഒരു പ്രോ വീഡിയോ റെക്കോർഡിങ് മോഡും ലഭിക്കും. ഐഎസ്ഒ, വൈറ്റ് ബാലൻസ്, ഷട്ടർ സ്പീഡ് എന്നിവ പോലുള്ള പാരാ മീറ്ററുകൾ ക്രമീകരിക്കാൻ ഉപയോക്താക്കൾക്ക് കഴിയും.

smart phone blast mobile phone videos corona virus phone
Advertisment