Advertisment

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിച്ചു

New Update

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിച്ചു. 9,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ഈ വർഷം ജൂണിൽ സ്‌പെയിനിൽ അവതരിപ്പിച്ച റെഡ്മി 9 ഗ്ലോബൽ വേരിയന്റിന്റെ റീബ്രാൻഡഡ് വേർഷനാണ് ഇത്. "പ്രൈം ടൈം ഓൾ‌റൌണ്ടർ" എന്ന ടാഗ് ലൈനിലാണ് ഷവോമി ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, മീഡിയടെക് ഹെലിയോ ജി 80 ഗെയിമിംഗ് സോസി, ക്വാഡ് റിയർ ക്യാമറകൾ, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

Advertisment

publive-image

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 9,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള അടിസ്ഥാന വേരിയന്റിനാണ് ഈ വില. ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡിലന് 11,999 രൂപയാണ് വില.

സ്‌പേസ് ബ്ലൂ, മിന്റ് ഗ്രീൻ, സൺ‌റൈസ് ഫ്ലെയർ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. റെഡ്മി 9 പ്രൈം ഓഗസ്റ്റ് 6 മുതൽ വിൽപ്പനയ്‌ക്കെത്തും. ആമസോൺ പ്രൈം സെയിലിലൂടെ ആദ്യ വിൽപ്പന നടത്തുന്ന ഡിവൈസ് പിന്നീട് മാത്രമേ എംഐ.കോം, എംഐ ഹോം, എംഐ സ്റ്റുഡിയോ എന്നിവയിലൂടെ ലഭ്യമാവുകയുള്ളു.

6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 394 പിപി പിക്‌സൽ ഡെൻസിറ്റി, 400 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോൺ ഔറ 360 ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്, റിപ്പിൾ ടെക്സ്ചർ, 3 ഡി യൂണിബോഡി ഡിസൈൻ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു. മാലി-ജി 52 ജിപിയു ഉള്ള ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 4 ജിബി വരെ റാമും 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഡിവൈസിലുള്ളത്. പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

xiaomi xiaomi redmi xiaomi redmi 9
Advertisment