Advertisment

യമഹയുടെ രാജ്യാന്തര വിപണികളിലെ നിറസാന്നിധ്യമായ XSR 155 അരങ്ങേറ്റം ഉടനില്ല 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നിരവധി മോഡലുകളാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹയില്‍ നിന്നും ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്താനിരിക്കുന്നത്. അധികം വൈകാതെ തന്നെ നാല് പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രാന്‍ഡ്.

Advertisment

publive-image

യമഹയുടെ രാജ്യാന്തര വിപണിയികളിലെ നിറസാന്നിധ്യമായ XSR 155 മോഡലായിരിക്കും ഇതിലൊന്ന്. റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളിനെ ഉപയോഗിച്ച് ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ സെഗ്മെന്റ് ആരംഭിക്കാനാണ് ഇപ്പോള്‍ യമഹയുടെ പദ്ധതി.

ഫിലിപ്പീന്‍സില്‍ ഈ പതിപ്പിനെ കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു. XSR 155 ആഭ്യന്തര വിപണിയില്‍ എത്തിയാല്‍ രാജ്യത്ത് വില്‍ക്കുന്ന ഏറ്റവും താങ്ങാനാവുന്ന റെട്രോ ബൈക്കായി ഇത് മാറും. 2021 -ന്റെ തുടക്കത്തില്‍ തന്നെ ഈ മോഡലിനെ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

യമഹ YZF R15 V3.0 പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് XSR 155 റെട്രോ മോഡലും ഒരുങ്ങിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, സിംഗിള്‍ പീസ് സീറ്റ്, വലിപ്പം കുറഞ്ഞ ഇന്ധന ടാങ്ക്, നീളം കൂടിയ ഹാന്‍ഡില്‍ബാറുകള്‍ അടങ്ങിയ ബൈക്കിന്റെ രൂപകല്‍പ്പന അതിന്റെ റെട്രോ അപ്പീലിനെ വര്‍ധിപ്പിക്കുന്നു.

yamaha xsr 155
Advertisment