Advertisment

എന്താണ് യോഗ?  ജീവിതത്തില്‍ യോഗയ്ക്കുള്ള സ്ഥാനം

New Update

എല്ലാവരും ജീവിതത്തില്‍ ശീലിക്കേണ്ട ഒന്നാണ് യോഗ. ആദ്യം എന്താണ് യോഗ എന്ന് നാം മനസിലാക്കേണ്ടത് ഉണ്ട്. ഏറ്റവും സങ്കീർണമാംവിധം ആളുകൾ വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും, മനുഷ്യമനസ്സിന്‍റെയും ആത്മാവിന്‍റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഉദാത്തമായ ഈ ശാസ്ത്രത്തിന്‍റെ ഏറ്റവും ഉപരിതല സ്പർശികളായ ഘടകങ്ങൾ മാത്രമാണ് അവ എന്നതാണ് വാസ്തവം.യോഗ ചെയ്തു തുടങ്ങന്ന ഒരാൾ - അയാൾ യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, ആരോഗ്യവാനോ ക്ഷീണിതനോ ആയിക്കൊള്ളട്ടെ, യോഗാസനങ്ങൾ ആ വ്യക്തിയെ പിന്തുണയ്‌ക്കുകയും നിലനിർത്തുകയും ചെയ്യുന്നു.

Advertisment

publive-image

തുടർച്ചയായുള്ള പരിശീലനത്തിലൂടെ ഓരോരോ ആസനങ്ങളിലും ഉള്ള നിങ്ങളുടെ ഗ്രാഹ്യം കൂടുന്നു. ശാരീരികമായ തലത്തിൽ നിന്ന് ഉയർന്ന്, മാനസിക വ്യാപാരങ്ങളെയും കൂടുതൽ ശുദ്ധീകരിക്കാൻ, ഈ ചിട്ടയായ പരിശീലനം സഹായിക്കുന്നു.

ജ്ഞാനയോഗം അഥവാ തത്വജ്ഞാനം, ഭക്തിയോഗം അഥവാ ഭക്തിയുടെ ആനന്ദം, കർമയോഗം അഥവാ ആനന്ദകരമായ പ്രവൃത്തി, രാജയോഗം അഥവാ മനോനിയന്ത്രണം എന്നിങ്ങനെ ജീവിതരീതിയുടെ സമ്പൂർണ സത്തയാണ് യോഗശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. രാജയോഗത്തെ വീണ്ടും എട്ടായി വിഭജിച്ചിരിക്കുന്നു. രാജയോഗത്തിന്റെ ഹൃദയഭാഗത്താണ് ഈ വ്യതസ്ത സമീപനങ്ങളുടെ സന്തുലനവും ഏകോപനവും സാധ്യമാക്കുന്ന യോഗാസന പരിശീലനത്തിന്‍റെ സ്ഥാനം.

yoga importance life
Advertisment