Advertisment

യോഗ പഠനം: അബദ്ധധാരണകള്‍ മാറ്റാം

New Update

യോഗ ചെയ്യുന്നതിൽ കണ്ടുവരുന്ന ചില പോരായ്മകളും അബദ്ധധാരണകളും നിലനില്‍ക്കുന്നുണ്ട്. ശരീരത്തെ മാത്രം ലക്ഷ്യമിട്ടു ചെയ്യുന്ന വ്യായാമ പദ്ധതിയല്ല യോഗ എന്നതാണ് തിരിച്ചറിയേണ്ട ആദ്യവസ്തുത.യോഗയിൽ തുല്യ പ്രാധാന്യം മനസ്സിന്‍റെ നിയന്ത്രണത്തിനും ശ്വസന പ്രക്രിയയുടെ സമതുലിതാവസ്ഥയ്ക്കും കൽപ്പിക്കുന്നു. അതേസമയം മറ്റു വ്യായാമ മുറകൾക്കുള്ള ചില പൊതു രീതികൾ യോഗാസനങ്ങൾക്കും ബാധകമാണ്.

Advertisment

publive-image

പുസ്തകങ്ങളിൽ കാണുന്ന അതേ രീതിയിലാണ് നിത്യ ജീവിതത്തിൽ യോഗ ചെയ്യേണ്ടത് എന്നാല്‍ ഇത് തീർത്തും തെറ്റാണ്. യോഗ പഠിച്ചു തുടങ്ങേണ്ടത് ഗുരുവിന്‍റെസാന്നിധ്യത്തിലാണ് എന്നുകൂടി പുസ്തകങ്ങളിൽ പറയുന്നുണ്ടെന്ന് ഓർക്കുക.എന്നാല്‍ അത് നാം കാര്യമാക്കാറില്ല എന്നതാണ് സത്യം.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം,ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗയുടെ അഷ്ടാംഗങ്ങൾ. ഇതിൽ യോഗാസനവും പ്രാണായാമവും ധ്യാനവുമാണ് യോഗ പരിശീലനത്തിൽ അഭ്യസിക്കുന്നത്. ധ്യാനം, പ്രാണായാമം, ആസനങ്ങൾ വീണ്ടും ധ്യാനം എന്നീ ക്രമത്തലാണ് എല്ലാ പ്രമുഖ പരിശീലന സ്ഥാപനങ്ങളിലും യോഗ അഭ്യസിപ്പിക്കുന്നത്.

തുടക്കത്തിൽ അൽപ്പനേരം ശവാസനത്തിൽ വിശ്രമിച്ച ശേഷം ധ്യാനം തുടങ്ങാം. ഇതോടെ മനസ്സിനു നിയന്ത്രണം ലഭിക്കുന്നു. പിന്നീട് പ്രാണായമത്തിലേക്ക് കടക്കണം. പിന്നീടാണ് ആസനങ്ങൾ ചെയ്തു തുടങ്ങേണ്ടത്.

ഇന്‍റർനെറ്റിലെ വിഡിയോകൾ കണ്ടു യോഗ പഠിക്കുന്നവര്‍ ധാരാളം ഉണ്ട്. എന്നാല്‍ ഇങ്ങനെ സ്വന്തം നിലയ്ക്കു പഠിക്കുന്നതായി കാണുന്നു. തെറ്റാണിത്. പ്രത്യേകിച്ച് ധ്യാനവും പ്രാണായാമവും ഒരു കാരണവശാലും പുസ്തകങ്ങളോ വിഡിയോയോ നോക്കി അഭ്യസിക്കരുത്.ക്ഷമയോടെ പടിപടിയായി മാത്രമേ ആസനങ്ങളും പരശീലനിക്കാനാവൂ. ഇതിനു ശരിയായ നിയന്ത്രണവും മേൽനോട്ടവും ആവശ്യമാണ്.

യോഗ ബ്ലോക്കുകൾ, യോഗ റോപ്പുകൾ എന്നിവ ധാരാളമായി ഉപയോഗിക്കുന്നുണ്ടിപ്പോൾ. യോഗ പരിശീലനം എളുപ്പത്തിലാക്കും എന്നാണ് ഇവയെക്കുറിച്ചു പറയുന്നത്. ‘‘എളുപ്പം ചെയ്യുക, വേഗം ചെയ്യുക’’ എന്നീ രണ്ടുകാര്യങ്ങളും യോഗയിൽ പറഞ്ഞിട്ടില്ല. ക്ഷമയോടെ അവനവന്റെ ശരീരത്തിന്റെ പരിമിതികളും പ്രത്യേകതകളും മനസിലാക്കി മാത്രമേ പരിശീലനം നടത്താവൂ. രണ്ടുപേർക്ക് നൽകുന്ന പരിശീലനം ഒരുപോലെയാവണം എന്നില്ല.

ആസനങ്ങൾക്കു മുൻപ് വാം അപ് ചെയ്യാൻ സുര്യനമസ്ക്കാരം ചെയ്യാം എന്നു ചില വിഡിയോകളിൽ കാണുന്നു. വളരെ വേഗം സൂര്യ നമസ്കാരം ചെയ്താൽ ശരീരം പെട്ടെന്നു ചൂടാവും. എന്നാൽ വളരെ സാവധാനം മാത്രമേ സൂര്യ നമസ്ക്കാരം ചെയ്യാവൂ.

യോഗ പരിശീലിക്കുന്നവർ പട്ടിണി കിടക്കണം എന്നതൊരു തെറ്റായ ധാരണയാണ്. മറ്റേതു വ്യായാമമുറയും ആവശ്യപ്പെടുന്ന പോഷക സമൃദ്ധമായ ഭക്ഷണം തന്നെയാണ് യോഗ പരിശീലിക്കുന്നവരും കഴിക്കേണ്ടത്. ഭക്ഷണം കഴിഞ്ഞ് ആവശ്യമായ ഇടവേളയ്ക്കു ശേഷമേ പരിശീലനം നടത്താവൂ എന്നു മാത്രം.

പരിശീലന സമയത്ത് മനസ് ഏകാഗ്രമാക്കണം. എന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ. തുടക്കക്കാർക്ക് 30 മുതൽ 45 മിനിട്ടുകൾക്കപ്പുറത്തേക്ക് ഏകാഗ്രത സൂക്ഷിക്കാൻ കഴിയുന്നില്ല എന്നാണ് അനുഭവം. അതുകൊണ്ട് അത്രയും സമയം പരിശീലിച്ചാൽ മതി.

yoga study
Advertisment