Advertisment

'ഒരു ചെറുത് എടുക്കട്ടെ?' യുവാക്കളുടെ ചാനല്‍ '30 മില്ലി' ശ്രദ്ധിക്കപ്പെടുന്നു

New Update

വേറിട്ട ചിന്തയും ചിരിയുമായി ഒരു യൂ ട്യൂബ് ചാനല്‍. ഡിഗ്രി പഠനം കഴിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടു വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായി സ്ഥിരം ഹാസ്യ ശൈലിയില്‍നിന്നു വേറിട്ട ആശയങ്ങളിലൂടെ പുതിയ തലങ്ങളിലേക്ക് പ്രേക്ഷകരെ ആനയിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ആദ്യ വീഡിയോ 'വിശ്വസിച്ചേ പറ്റൂ' മുതല്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ 'അവയവചരിതം' വരെ പുതിയ ചിരിയുടെ ചെറു ഡോസ് ആണ് മുപ്പത് മില്ലി കാഴ്ച വെയ്ക്കുന്നത്.

Advertisment

publive-image

'വിശ്വസിച്ചേ പറ്റൂ' കഴിഞ്ഞ് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായി വ്യത്യസ്തമായ വീഡിയോകളാണ് പുറത്തിറക്കിയിട്ടുള്ളത്. മറ്റുള്ള യൂട്യൂബ് ചാനലുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് 30 മില്ലി. സുഹൃത്തുക്കളായ വിഷ്ണു, ലിബിന്‍, നകുല്‍, അനന്തു, മുഹമ്മദ്, വിനീഷ് തുടങ്ങിയവരാണ് മുഖ്യ അഭിനേതാക്കള്‍.

publive-image

സിദ്ധാര്‍ ശോഭന്‍, അനന്തുഹരി, സഞ്ജയ് സിബി എന്നിവരാണ് ആശയങ്ങളുടെ സൃഷ്ടികര്‍ത്താക്കള്‍. മറ്റൊരു സുഹൃത്തായ ഗോകുല്‍ എസ്. പിള്ളയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. സാധാരണ കണ്ടുവരാറുള്ള ഡിജിറ്റല്‍ വീഡിയോ സൗണ്ട് ഒഴിവാക്കിക്കൊണ്ട് പുതിയ ആശയങ്ങളും പുതിയ കഥകളും കൊണ്ടുവരാനാണ് ഇനിയും ശ്രമിക്കുക എന്ന് സിനിമാമോഹികളായ ഇവര്‍ ഒറ്റസ്വരത്തില്‍ പറയുന്നു.

Advertisment