Advertisment

യൂട്യൂബും ജിമെയിലും ഇന്ത്യയില്‍ 'പണിമുടക്കി'; ആശങ്കയില്‍ ഉപഭോക്താക്കള്‍

New Update

publive-image

ന്യൂഡല്‍ഹി: യൂട്യൂബും, ജിമെയിലും ഉള്‍പ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ പല ഭാഗങ്ങളിലും പ്രവര്‍ത്തനരഹിതമായി. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്.

സ്വന്തം ഫോണിന്റെ കുഴപ്പമാണെന്ന് കരുതിയതായി പലരും പറയുന്നു. പിന്നീടാണ് പലയിടത്തും ഈ പ്രശ്‌നമുള്ളതായി എല്ലാവരും തിരിച്ചറിഞ്ഞത്. ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും തകരാര്‍ സംഭവിച്ചതായാണ് വിവരം. തകരാറിന് കാരണമെന്താണെന്ന് വ്യക്തമല്ല. എന്തായാലും #googledown, #YouTubeDown ഹാഷ്ടാഗുകള്‍ യൂടൂബില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്.

Advertisment