Advertisment

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുകെ യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തിൽ സോണൽ കൺവെൻഷൻ

New Update

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുകെ യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സോണൽ കൺവെൻഷൻ ഓ​ഗസ്റ്റ് 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു.

Advertisment

publive-image

ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ഐസക് മാർ ഫീലക്സിനോസ് എപ്പിസ്ക്കോപ്പ് നാളെ (വെള്ളിയാഴ്ച0 6 30ന്) നടക്കുന്ന സമ്മേളനത്തിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

അന്നേ ദിവസം റവ. എ.റ്റി സക്കറിയാ മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച 6 30നുള്ള സമ്മേളനത്തിൽ റവ. ഡോ. ഷാം പി തോമസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. ഞായറാഴ്ച രാവിലെ 9 30ന് നടക്കുന്ന ആരാധനയിൽ സോണിലുള്ള എല്ലാ ഇടവക ജനങ്ങളെ പങ്കുചേരുന്നതും

ഡോ. ഐസക് മാർ ഫീലക്സിനോസ് തിരുമേനിയും റവ. എ.റ്റി സക്കറിയായും ആരാധനയ്ക്കും സന്ദേശത്തിനും നേതൃത്വംനൽകും.

കൺവെൻഷൻ ക്രമീകരണങ്ങൾക്ക് വെരി. റവ. പി.റ്റി തോമസ്, പി എം മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സോണൽ കൗൺസിൽ നേതൃത്വം നൽകുന്നു. മീറ്റിങ്ങുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലും നടത്തപ്പെടുന്നതാണ്.

Advertisment