Advertisment

ലോറിക്കടിയിൽ പെട്ടിട്ടും പോറൽ പോലും ഏൽക്കാതെ മുത്തശ്ശി; വീഡിയോ വൈറൽ !

New Update

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ ഒരു ലോറിക്കടിയിൽ പെട്ടിട്ടും പോറൽ പോലും ഏൽക്കാതെ രക്ഷപെട്ട ഒരു വയോധികയാണ് ശ്രദ്ധാകേന്ദ്രം. ട്വിറ്ററിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

Advertisment

publive-image

തമിഴ്നാട്ടിലെ തിരുച്ചെങ്കോട് എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. ഒരു വളവു തിരിഞ്ഞു വന്ന ലോറിയാണ് വയോധികയെ തട്ടിയിട്ടത്. ഇടിച്ച ശേഷം വണ്ടിക്കടിയിൽ പെട്ട ശേഷം അൽപ്പം ദൂരം മുന്നോട്ടു പോകുന്നുമുണ്ട്.

റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയാണ് വയോധിക. ശേഷം കണ്ടു നിൽക്കുന്നവരെപ്പോലും ഞെട്ടിച്ച് ലോറിക്കടിയിൽ നിന്നും അത്ഭുതകരമായി പുറത്തു വരികയാണ് ഇവർ. ലോറി തിരിയുന്ന വേളയിൽ ഡ്രൈവർ റോഡ് മുറിച്ചു കടക്കുന്ന വയോധികയെ ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ട്. 54 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണിത്.

2017ൽ സമാന സംഭാവമുണ്ടായിട്ടുണ്ട്. അന്ന് ലോറി ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

accident viral video
Advertisment