Advertisment

എന്റെ അഭ്യുദയ കാംക്ഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും; അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല;  ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി; അശ്ലീല കമന്റിനോട് പ്രതികരിച്ച് അപർണ നായർ

author-image
ഫിലിം ഡസ്ക്
New Update

ഫേസ്ബുക്കിൽ തനിക്ക് ലഭിച്ച അശ്ലീല കമന്റിന്‌ മറുപടിയുമായി നടി അപർണ നായർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി നിലപാട് വ്യക്തമാക്കിയത്. തനിക്ക് ലഭിച്ച അശ്ലീല കമന്റിന്റെ സ്ക്രീൻഷോട്ടും അതിട്ട വ്യക്തിയുടെ പ്രൊഫൈൽ വിവരങ്ങളും അപർണ തന്റെ എഫ് ബി പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Advertisment

publive-image

ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അയാളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് അവരെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ തെറ്റിയെന്നും വികലമായ ഇത്തരമൊരു നീക്കത്തെ കണ്ട് താൻ മിണ്ടാതിരിക്കും എന്ന് കരുതിയെങ്കിൽ അയാൾക്ക് വീണ്ടും തെറ്റിയെന്നുമാണ് അപർണ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.

അപർണ നായരുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ രൂപം:

എന്റെ അഭ്യുദയകാംക്ഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.

ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.

അജിത് കുമാർ,

നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.

ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

https://www.facebook.com/appunairofficial/posts/3018862204899390

facebook post aparna nair
Advertisment