Advertisment

അര്‍ണാബെ, ഇവിടെ ഒരു നിലക്ക് മേലെ പറന്നവരാരും പിന്നെ നിലം തൊട്ടിട്ടില്ല ! അതിപ്പോൾ രാഷ്ട്രീയത്തിലായാലും കച്ചവടത്തിലായാലും സിനിമയിലായാലും ഈ ആവേശക്കാർക്കൊക്കെ മുട്ടൻ പണികൾ കിട്ടിയിട്ടേയുള്ളൂ ! എഡിറ്റേഴ്സ് ഗിൽഡിൽ നിന്നുള്ള രാജി ഒരു തുടക്കം മാത്രം ..., ഇത് ഇന്ത്യയാണ് , സത്യമുള്ള ഇന്ത്യ ! / ദാസനും വിജയനും

New Update

publive-image

Advertisment

''ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ പിന്നെന്ത് പ്രയോജനം'' - ഇരിങ്ങാലക്കുട പള്ളിയിലെ മതിലിൽ എഴുതിയിരിക്കുന്നത് എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു . ഇന്നിപ്പോൾ ആ ഗോസാമിയുടെ ആവേശം കാണുമ്പോൾ മനസ്സിൽ വരുന്ന വാചകങ്ങളാണിത് .

ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് സൂര്യ ടിവിയിൽ മഹിളാ സമാജം എന്നൊരു പരിപാടി പ്രൈം ടൈമിൽ ഇതുപോലെ ആവേശത്തിൽ പ്രക്ഷേപണം ചെയ്തിരുന്നു . ജഡ്ജിമാരും കളക്ടർമാരും ഡോക്ടർമാരും പ്രൊഫസർമാരുമൊക്കെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് കണ്ടിരുന്ന ഒരു പരിപാടി . ഭാര്യമാർ ഭർത്താക്കന്മാർക്കെതിരെ കേസ് കൊടുക്കുകയും ഭർത്താക്കന്മാരെ ചാനലിലിട്ട് വിചാരണ ചെയ്തുകൊണ്ട് ചമ്മന്തിയാക്കുകയും ചെയ്യുന്ന ഒരു ഷോ .

പക്ഷെ ഷോ കണ്ടപ്പോൾ തന്നെ കുറെ അസ്വാഭാവികത തോന്നി . കാരണം ഒരു കൂട്ടം ആളുകൾ ഒരു മനുഷ്യനെ വിചാരണ ചെയ്യുമ്പോൾ , ഈ ഭർത്താക്കന്മാർ എന്തിന് ഈ ഷോയിലേക്ക് വരണം എന്ന് തോന്നിപ്പോയി . കോടതിയോ പോലീസ് സ്റ്റേഷനോ ഒന്നുമല്ലല്ലോ  ഈ ചാനൽ . പിന്നെന്തിന് അവർ ഈ ഷോയിൽ പങ്കെടുക്കണം ?

പിന്നീട് പെട്ടെന്നൊരുനാൾ ഇപ്പറഞ്ഞ മഹിളാസമാജം ഷോ ചാനൽ നിർത്തിയതായി കണ്ടു. അതിന്‍റെ കഥ ആ വഴിക്ക് പോട്ടെ !

publive-image

ഇതൊക്കെ ഇപ്പോൾ ഇവിടെ വിളമ്പുവാൻ കാരണം നമ്മുടെ റിപ്പബ്ലിക്കൻ ഗോസാമിയുടെ കളികൾ കാണുമ്പോഴാണ്.  അയാളുടെ ആട്ടും തുപ്പും കേൾക്കുവാൻ ആളുകൾ എന്തിനു ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നു എന്നതിന് ഇപ്പോഴും ഒരുത്തരം കിട്ടിയിട്ടില്ല . പാവങ്ങൾ രാഷ്ട്രീയക്കാർ പോകട്ടെ ! മറ്റുള്ളവരുടെ കാര്യമാണ് ആലോചിക്കുന്നത് . എന്തിനാണവർ ഇയാളുടെ വിചാരണ അനുഭവിക്കുവാൻ അവിടെ ചെന്നിരിക്കുന്നത് ?

പോടാ .... എന്നെന്തുകൊണ്ട് മറുപടിയായി പറയുന്നില്ല ? അപ്പോൾ എല്ലാം നാടകങ്ങളും കൂലി ചർച്ചക്കാരുമാണ് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് . മറ്റൊരു കുമാരൻ ഇക്കളികൾ കേരളത്തിൽ പയറ്റുവാൻ നോക്കിയെങ്കിലും ഇവിടത്തെ ജനത കാലുമടക്കി വലിച്ചെറിഞ്ഞു കളഞ്ഞു , അഥവാ തേച്ചൊടിച്ചു !!.

ഗോസാമിയുടെ അപ്പനായിരുന്നു ഈ ..കുമാര്‍ ! കേരളത്തിന്റെ നന്മക്കായി ഏതറ്റം വരെ പോരാടുമെന്നും ജീവൻ വരെ പോയാലും പോരാട്ടം തുടരുമെന്നും ചാനലിൽ വിളിച്ചുകൂവിയപ്പോൾ എല്ലാവരും അതൊക്കെ വിശ്വസിക്കുകയും മമ്മുട്ടിയേപ്പോലെ ആരാധകരെ സമ്പാദിക്കുകയും ചെയ്തിരുന്നു .

ഒരു ദിവസം മൊത്തം ഇരുന്ന് എണ്ണി തിട്ടപ്പെടുത്തേണ്ടി വരുന്നത്ര വണ്ടിച്ചെക്കുകൾ, അതിന്റൊപ്പം ഫ്രോഡ് കേസുകൾ, ടാക്സ് വെട്ടിപ്പുകൾ , പണയം അടക്കുവാൻ മാനേജരുടെ ഭാര്യയുടെ കെട്ടുതാലി, തങ്കു സഹോദരന്റെ സഹായം എന്തിനധികം പറയുന്നു  പിന്നെ തിരഞ്ഞെടുപ്പ് , അതിദാരുണമായ തോൽവി അങ്ങനെയങ്ങനെ ...

publive-image

ഗോസാമിയുടെ വിചാരം പുള്ളിയാണ് ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്നതെന്നാണ് . ഇന്ത്യയുടെ ഒരു വക്താവായിട്ടാണ് പുള്ളിക്കാരൻ ഇപ്പോൾ കളിക്കുന്നത് . ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ പോലെ മഹാവിഷ്ണുവിന്റെ ഒരു അവതാരമായിട്ടാണ് പുള്ളിക്കാരൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത്. ദേശസ്നേഹം പുള്ളിക്കുമാത്രമേ ഉള്ളൂ എന്നാണ് വിചാരം.

ഇങ്ങനെ കുറെയധികം ആളുകൾ വന്ന് കുറെ നാൾ ആവേശം കാണിച്ചുകൊണ്ട് പിന്നെ ഒന്നുമല്ലാതായി തീർന്ന കഥകളുള്ള നാടാണ് ഇന്ത്യ . ഇവിടെ ഒരു നിലക്ക് മേലെ പറന്നവരാരും പിന്നെ നിലം തൊട്ടിട്ടില്ല. അതിപ്പോൾ രാഷ്ട്രീയത്തിലായാലും കച്ചവടത്തിലായാലും സിനിമയിലായാലും ക്രിക്കറ്റിലായാലും ഈ ആവേശക്കാർക്കൊക്കെ മുട്ടൻ പണികൾ കിട്ടിയിട്ടേയുള്ളൂ .

അതിനിപ്പോൾ ആരും ഗുണ്ടകളെ വിട്ട് ആക്രമിക്കേണ്ടതായോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തേണ്ടതായോ വേണ്ടതില്ല .

സ്വയം കുരുക്കുന്ന കുഴികളിൽ അവരൊക്കെ വീഴും.

അതിപ്പോൾ അമിതാബ് ബച്ചനായാലും അനിൽ അംബാനിയായാലും അമർസിങ്ങായാലും അസറുദ്ദീൻ ആയാലും അരുണ്‍  നെഹ്‌റു ആയാലും എല്ലാവരും അത്യുന്നതങ്ങളിൽ എത്തുകയും അതുപോലെ കമിഴ്ന്നടിച്ച് വീഴുകയും ചെയ്തവരാണ്. ഇനിയിപ്പോൾ വീഴുവാൻ തയ്യാറായി നിൽക്കുന്നവരുടെ കൂട്ടത്തിൽ ഈ ചാനൽ കോമാളിയേയും നമ്മൾ കാണേണ്ടിവരും .

ഏറ്റവും വിഷമം തോന്നുന്നത് , ഒരു മലയാളിയാണല്ലോ ഇവരെയൊക്കെ  തീറ്റിപോറ്റുന്നത് എന്നതോർക്കുമ്പോഴാണ് . രാജീവ് ചന്ദ്രശേഖറിന്റെ ഉദ്ദേശം എന്തായാലും അടുത്തുതന്നെ ഇവർതമ്മിലുള്ള കേസുകൾ സുപ്രീം കോടതി കാണുവാനിരിക്കുന്നതേയുള്ളൂ . ഇപ്പോൾ തന്നെ അവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു .

അതിന്റെയൊക്കെ ഭാഗമായാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയിൽ നിന്നും അര്ണാബിന് രാജിവെച്ചു പുറത്തുപോകേണ്ടിവന്നത് . അതുപോലെ മലയാളികളുടെ സൈബർ ആക്രമണത്തിലാണ് അർണാബ് ജീവിതത്തതിൽ ആദ്യമായി മുട്ടുകുത്തിയത് . കളിച്ചുകളിച്ച്  മലയാളിയുടെ നെഞ്ചത്ത് കയറികളിച്ചപ്പോൾ നമ്മുടെ സ്വന്തം ട്രോളര്മാര്‍ ഒന്നടങ്കം റിപ്പബ്ലിക്കിന്റെ നെഞ്ചത്ത് കയറി പൊങ്കാലയിട്ടപ്പോൾ ചാനൽ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു .

publive-image

അർണാബ് പെട്ടുപോയത് കേരളത്തിന്റെ ശരിക്കുള്ള ബുദ്ധിജീവി ശശി തരൂരുമായി അങ്കം വെട്ടിയപ്പോഴാണ് . ചാനൽ മുതലാളിക്ക് തിരുവനന്തപുരം സീറ്റിൽ മത്സരിക്കാനും ഒപ്പം വിജയം ഈസിയാക്കാനും വേണ്ടി സുനന്ദ വിഷയത്തെ വീണ്ടും കത്തിക്കുവാൻ ശ്രമിച്ചുവെങ്കിലും അർണാബിന്റെ ദയനീയ മുഖം നമ്മൾ കണ്ടു .

പിന്നീട് കുനാൽ കർമ്മയെന്ന സ്റ്റാൻഡാപ്പ് കൊമേഡിയന്റെ മുന്നിൽ അർണാബ് ട്രൗസറിൽ മൂത്രമൊഴിക്കുന്നതും ഇന്ത്യ മഹാരാജ്യം നേരിൽ കണ്ടു . ഇന്നിപ്പോൾ ഒരു രാഷ്ട്രീയ നേതാവിനെ അവരുടെ നാടിന്റെ പേരിൽ കളിയാക്കുമ്പോൾ അവരുടെ നന്മകൾ കാണാതെ പോകുന്നു .

ആർക്കോവേണ്ടി ഒരു ചാനൽ റിപ്പോർട്ടർ അല്ലെങ്കിൽ അവതാരകൻ ഇങ്ങനെ ചീപ്പാവുമ്പോൾ നമ്മുടെ നാടിന്റെ ആ സാംസ്‌കാരിക പൈതൃകത്തെയാണ് തൊട്ടുകളിക്കുന്നത് .

ഇന്ത്യയോട് സ്നേഹം എന്നൊന്നുണ്ടെങ്കിൽ ഇങ്ങനെയൊന്നും ആരും ചെയ്യില്ല . അടുത്തുതന്നെ ഒരു പതനം നമ്മുക്ക് പ്രതീക്ഷിക്കാം , അർണാബിന്റെ കരച്ചിൽ നമ്മുക്ക് കേൾക്കാം എന്നുറപ്പ് . ഇത് ഇന്ത്യയാണ് , സത്യമുള്ള ഇന്ത്യ , നന്മയുള്ള ഇന്ത്യ , സ്നേഹമുള്ള ഇന്ത്യ , സംസ്കാരമുള്ള ഇന്ത്യ !!!

കോവിഡും കൊറോണയുമൊക്കെ നാടുകളിൽ ചുറ്റിക്കറങ്ങുന്നത് ഇവന്മാരെപ്പോലെയുള്ളവർ ഉള്ളതുകൊണ്ട് മാത്രമാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ,

ചാനലുകാരനെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നിരസിച്ചുകൊണ്ട് ഗുണ്ടാ ദാസനും

ചാനൽ മുതലാളിയുടെ വാഹനം ഓടിച്ചുകൊണ്ട് ഡ്രൈവർ വിജയനും

e mail : dasanvijayanblog@gmail.com

dasanum vijayanum
Advertisment