Advertisment

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്; ആര്യൻ ഖാന് ക്ലീൻ ചിറ്റ്; 14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻ ചീറ്റ്. ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള കുറ്റപത്രം എൻസിബി കോടതിയില്‍ സമർപ്പിച്ചു. 14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കി.

Advertisment

publive-image

ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻസിബി കുറ്റപത്രത്തില്‍ പറയുന്നു. ആര്യനടക്കം ആറ് പേരെ കേസിൽ നിന്ന് ഒഴിവാക്കിയത്. മുൻ മുൻ ധമേച്ച, അർബാസ് മർച്ചൻ്റ് എന്നിവർക്കെതിരെ കേസ് നിലനിൽക്കും.

കേസില്‍ കുടുക്കിയതാണെന്ന് ഒരു സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാൻ കിരൺ ഗോസാവി, മനീഷ് ബനുശാലി,സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് പദ്ധതിയിട്ടുവെന്നും ഇയാൾ പറയുന്നു.

Advertisment