പീഡനക്കേസ് പ്രതി മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട ആനി രാജക്ക് പ്രതികരണത്തിന് വിലക്കേർപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം. സംസ്ഥാനത്തെ വിഷയങ്ങളിൽ കേരള ഘടകവുമായി ആലോചിക്കാതെ പ്രതികരിക്കരുതെന്ന് നിർദേശം. വിലക്ക് ബിനോയ് വിശ്വത്തിൻെറ കത്തിന് പിന്നാലെ. ദേശീയ വിഷയങ്ങളിലും സ്ത്രീ വിഷയങ്ങളിലും മാത്രം പ്രതികരിക്കാൻ അനുമതി
2014 മുതല്‍ 2019 വരെ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍, തുടര്‍ന്ന് തൃണമൂലില്‍, അവിടെ നിന്ന് എഎപിയിലേക്ക് കൂടുമാറ്റം, പിന്നീട് കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള കെജ്രിവാളിന്റെ തീരുമാനത്തില്‍ പിണങ്ങി ബിജെപിയിലേക്ക്, ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസില്‍ ! ഞെട്ടിച്ച് അശോക് തന്‍വാര്‍, മുന്‍ എംപി കോണ്‍ഗ്രസിലേക്ക് മടങ്ങിയത് രാവിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ