Advertisment

രാമക്ഷേത്ര ശിലാസ്ഥാപനം: അയോധ്യയില്‍ സുരക്ഷ ശക്തമാക്കി; പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല

New Update

publive-image

Advertisment

ലഖ്‌നൗ: അയോധ്യയില്‍ ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി നടപ്പിലാക്കുമെന്ന് റേഞ്ച് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു. പുറത്തു നിന്നുള്ളവരെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആരും വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തില്‍ ആരെയും കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

എസ്പിജിക്കാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല. കൊവിഡ് പരിശോധന നടത്തിയ നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും തുടര്‍ന്ന് പ്രത്യേകം ഐസൊലേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുള്ള പൊലീസുകാരെ ചടങ്ങ് നടക്കുന്ന വേദിക്ക് അടുത്തായി നിയോഗിക്കും.

Advertisment