Advertisment

ഒന്ന് വച്ചാൽ പത്ത് തിരികെ എടുക്കാമെന്നും ജീവിതം ആഡംബരപൂർണമാകുമെന്നും കേൾക്കുമ്പോഴേ പലരും കടം മേടിച്ചാണെങ്കിൽ പോലും ആ തട്ടിപ്പിന് തല വയ്ക്കും; ഡയറക്ട് സെല്ലിങ്ങിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മുന്നറിയിപ്പുമായി യുവാവ്

New Update

എളുപ്പത്തിൽ പണക്കാരാകുമെന്നും ജീവിതം മാറി മറിയുമെന്നുമൊക്കെയുള്ള മോഹന വാഗ്ദാനങ്ങളുമായി നമുക്ക് മുന്നിലേക്ക് വരുന്ന ചിലരുണ്ട്. ഒന്ന് വച്ചാൽ പത്ത് തിരികെ എടുക്കാമെന്നും ജീവിതം ആഡംബരപൂർണമാകുമെന്നും കേൾക്കുമ്പോഴേ പലരും കടം മേടിച്ചാണെങ്കിൽ പോലും ആ തട്ടിപ്പിന് തല വയ്ക്കും. ഇവിടെയിതാ അത്തരത്തിലൊരു തട്ടിപ്പിനെ തുറന്നു കാട്ടുകയാണ് ബിലാൽ നവദ് എന്ന ചെറുപ്പക്കാരൻ.

Advertisment

publive-image

മോഹിപ്പിക്കുന്ന ലൈഫ് സ്റ്റൈലും ആഡംബര ജീവിതവും സോഷ്യൽ മീഡിയയിൽ തുറന്നു കാട്ടിയായിരിക്കും തട്ടിപ്പിന്റെ തുടക്കം. സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടുകൾ കണ്ട് സ്വാഭാവികമായും സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾ ആകർഷകരാകുന്നു. നേരിൽ കാണുമ്പോഴും തങ്ങൾ ആഡംബരത്തിന്റെ പരകോടിയിലാണ് തങ്ങളെന്ന് വാക്കുകളിലൂടെ വരുത്തി തീർക്കുന്നു.

ഈ ആഡംബര ജീവിതം എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിലാണ് നമുക്കുള്ള കെണി ഒളിഞ്ഞിരിക്കുന്നത്. ലോകോത്തര കമ്പനിയുടെ ബിസിനസ് സാമ്രാജ്യത്തിൽ പാർട്ണറാകാന്‍ താത്പര്യമുണ്ടോ എന്ന് തട്ടിപ്പ് വീരൻ തിരികെ ചോദിക്കും. അവിടെ നിന്നാണ് ചതിയുടെ കഥ തുടങ്ങുന്നത്.

താൻ നേരിട്ട അനുഭവം മുൻനിർത്തിയാണ് ബിലാൽ തട്ടിപ്പിന്റെ കഥ മുന്നറിയിപ്പ് രൂപത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഡയറക്ട് സെല്ലിങ് ബിസിനസ് എന്ന പേരിലാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് ബിലാൽ പറയുന്നു. ലോകത്താരും കേൾക്കാത്ത ഉത്പ്പന്നങ്ങളാണ് നമ്മളിലൂടെ വിൽപ്പനയ്ക്ക് വയ്ക്കുന്നതെന്നും ബിലാൽ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് തട്ടിപ്പിന്റെ കഥ ബിലാൽ പങ്കുവയ്ക്കുന്നത്.

https://www.facebook.com/100001320478218/videos/3353634124690570/

viral video all video news
Advertisment