Advertisment

സമൂഹവ്യാപനം പരിശോധിക്കാന്‍ കോട്ടയം ജില്ലയില്‍ നാളെ മുതൽ 500 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കോട്ടയം: കോവിഡ്-19ന്‍റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നതും സമൂഹരോഗ പ്രതിരോധശേഷിയും വിലയിരുത്തുന്നതിന് കോട്ടയം ജില്ലയില്‍ നടത്തുന്ന പഠനത്തിനായി (റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ്) വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 500 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിക്കും.

ഓരോ മേഖലകളിലും നിന്ന് ലഭിക്കുന്ന പട്ടികയില്‍നിന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എണ്ണം ആളുകളെ മുന്‍നിശ്ചപ്രകാരമല്ലാതെ തിരഞ്ഞെടുത്താണ് പരിശോധന നടത്തുക.

ജില്ലയില്‍ പരിശോധന നാളെ (ജൂണ്‍ 9) ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കറുകച്ചാല്‍, തലയോലപ്പറമ്പ്, ഉള്ളനാട്, എരുമേലി, ഇടമറുക് എന്നീ ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് സാമ്പിള്‍ ശേഖരണം നടത്തുക.

ആലോചനാ യോഗത്തില്‍ അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര തുടങ്ങിയവര്‍ പങ്കെടുത്തു

സാമ്പിള്‍ ശേഖരണത്തിനായി വിവിധ മേഖലകളിലുള്ളവരെ അഞ്ചു ഗ്രൂപ്പുകളും അനുബന്ധ ഉപവിഭാഗങ്ങളമായി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും പരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ എണ്ണവും ചുവടെ

  • കോവിഡ് രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍-100
  • മറ്റ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍-100
  • ഫീല്‍ഡ് ജോലിയിലുള്ള പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണ വാടി പ്രവര്‍ത്തകര്‍, കൊറിയര്‍ സര്‍വീസ് ജീവനക്കാര്‍, ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ -50
  • റേഷന്‍ കട ജീവനക്കാര്‍, ഭക്ഷ്യവസ്തു വില്‍പ്പന ശാലകളിലെ ജീവനക്കാര്‍, കമ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, മറ്റു കച്ചവടക്കാര്‍-25
  • സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ട്രക്ക് ഡ്രൈവര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാന്‍ സാധ്യതയുള്ള ചുമട്ടു തൊഴിലാളികള്‍, വ്യാപാരികള്‍, വഴിയോര കച്ചവടക്കാര്‍ , വെയര്‍ ഹൗസ് ജീവനക്കാര്‍, വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍, ചായ വില്‍പ്പനക്കാര്‍, ലൈംഗിക തൊഴിലാളികള്‍-12
  • അതിഥി തൊഴിലാളികള്‍-25
  • ഹോം ക്വാറന്‍റയിനിലും സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും കഴിയുന്നവര്‍-100
  • 60 വയസിനു മുകളിലുള്ളവര്‍-100
  • കോവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ ഇല്ലാത്ത മറ്റു രോഗങ്ങളുള്ളവര്‍-25
  • ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ (കോവിഡ് രോഗികളുമായി സമ്പര്‍ക്കമോ യാത്രാ പശ്ചാത്തലമോ ഇല്ലാത്തവര്‍)-13
  • വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മെയ് ഏഴിനു ശേഷം ജില്ലയില്‍ എത്തുകയും 14 ദിവസത്തെ ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍-25
  • കരുതല്‍ സാമ്പിളുകള്‍-25

 

Advertisment