ഫോണെടുത്ത എൻജിനീയർ പെട്ടെന്ന് കാര്യം പറഞ്ഞു. "നമ്മുടെ ഒരു വർക്കറായ സേവ്യറിന്റെ അടുത്ത ബന്ധു ഓഖി ചുഴലിക്കാറ്റിൽ മീൻപിടിക്കാൻ പോയവരുടെ കൂട്ടത്തിൽ മിസ് ആയി
കൊച്ചി: പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന് ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മര്‍ദ്ദിക്കും. മര്‍ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് […]
കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ മാത്യൂ ഫിലിപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ, മീഡിയ കൺവീനർ മുഹമ്മദ് ഇക്ബാൽ, ജിജി മാത്യൂ , ഷഹിദ് ലബ്ബ, മുകേഷ് കാരയിൽ,സിജോ ജോസഫ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ) ഷിബു സാമുവൽ (യൂണിറ്റ് […]
കൊല്ലം: ജില്ലയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്കരായാല്‍ കെ.എസ്.ആര്.ടി.സി സര്‍വ്വീസ് പൂട്ടിപോകുമെന്ന അവസ്ഥയാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി ജോലിക്ക് ഹാജരാക്കി കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മെഡിക്കല്‍ ലീവ് എടുക്കുന്നതാണ് ജില്ലയില്‍ ആനവണ്ടി കോര്പ്പറേഷന് നേരിടുന്ന അപൂര്‍വ്വ പ്രതിസന്ധി. മെഡിക്കല്‍ ലീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവായിരിക്കുന്നു. സര്‍വീസ് മുടങ്ങുന്നത് ജില്ലയിലെ ഡിപ്പോകളില്‍ നിന്നുളള വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്.ടി.സി കൊല്ലം ജില്ലയില്‍ രക്ഷപ്പെടണമെങ്കില്‍ ഇനി ഡോക്ടര്‍മാര്‍ സഹായിച്ചേ പറ്റു. […]
ഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് രാജ്യത്ത് തുടര്‍ക്കഥയാവുന്നു. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന് മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു അനിഷ്ട സംഭവം കൂടി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യലഹരിയില്‍ യാത്രക്കാരന് ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. ഗുവാഹത്തിയില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് ടോയ്ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം അരങ്ങേറിയത്. സാഹചര്യത്തെ സമചിത്തതയോടെ […]
ഷാര്‍ജ: ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാര്‍ജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന പ്രവാസി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം. തിരിച്ചറിയല്‍ രേഖകള്‍ക്കായി തെരഞ്ഞെപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും താന്‍ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇയാളുടെ താമസസ്ഥലത്ത് മക്കളുടെയും ഭാര്യയുടെയും മൃതദേഹം […]
ഡല്‍ഹി: വനിതാ ക്രിക്കറ്റ് താരങ്ങളോടുളള അശ്ലീല ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ ക്രിക്കറ്റ് പരിശീലകന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്ന ഒരു യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശീലകനായ നരേന്ദ്ര ഷായ്ക്കെതിരെ കേസെടുത്തിരിരുന്നു. ഇതിന് പിന്നാലെയാണ് ഷാ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിശീലകന് തന്റെ മകളോട് അശ്ലീല ഭാഷയില്‍ സംസാരിച്ചെന്നും ജാതിയെക്കുറിച്ച് അധിക്ഷേപകരമായി സംസാരിച്ചെന്നും പിതാവ് പരാതിപ്പെട്ടിരുന്നതായി സിറ്റി പോലീസ് സൂപ്രണ്ട് സരിതാ ഡോവല്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ […]
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി അഴിമതിക്കാരെ വെറുതെ വിട്ട്, പ്രതിപക്ഷ നേതാക്കൾക്കു പിന്നാലെ കേന്ദ്ര ഏജൻസികളെ നിയമിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. കോടീശ്വരനായ ഗൗതം അദാനിയുടെ ഷെൽ കമ്പനികൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണവും ഖാർഗെ ആവർത്തിച്ചു. തന്റെ ഔദോഗിക ട്വീറ്റിലൂടെയാണ് ഖാർഗെ ഇക്കാര്യങ്ങൾ പറഞ്ഞത്. “അദാനിയുടെ ഷെൽ കോസിൽ 20,000 കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, […]