18
Wednesday May 2022

ഇതു ദ്രാവിഡ വിജയം ! ഇതുവരെ അധികാരത്തിലിരുന്ന അണ്ണാ ഡി.എം.കെയുടെ കോട്ടകൊത്തളങ്ങളൊക്കെയും തകര്‍ന്നടിഞ്ഞു. ബി.ജെ.പിയ്ക്ക് ഇത് നഷ്ടക്കച്ചവടം ! ഡിഎംകെ വിജയം ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് തമിഴ്‌നാട്...

സംസ്ഥാന സര്‍ക്കാരിനെ ആശങ്കയുടെയും അനിശ്ചിതത്വത്തിന്‍റെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഗവര്‍ണറുടെ അസാധാരണ സമ്മര്‍ദം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഗവര്‍ണര്‍ അയഞ്ഞെങ്കിലും അദ്ദേഹം സര്‍ക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ പുതിയ...

വി.ഡി സതീശനാണു പ്രതിപക്ഷ നേതാവെന്ന് രമേശ് ചെന്നിത്തല മറന്നുപോകുന്നതെന്തേ ? പ്രതിപക്ഷത്തിന്‍റെ നേതാവെന്ന നിലയ്ക്ക് തന്‍റെ ചുമതലകള്‍ വി.ഡി സതീശന്‍ പ്രഗത്ഭമായിത്തന്നെ നിര്‍വഹിക്കുന്നുമുണ്ട്; പ്രതിപക്ഷ നേതാവിന്‍റെ ചുമതലകളില്‍...

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റാല്‍ യു.പി കേരളമാകുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പേടി. കേരളം അത്രയ്ക്കു മോശമാണെന്നുള്ള ബി.ജെ.പിയുടെ പ്രചാരണത്തിനെതിരെ സംസ്ഥാനത്തെ വിവിധ നേതാക്കള്‍ ശബ്ദമുയര്‍ത്തിത്തുടങ്ങിയിരിക്കുന്നു.

ഇത് അഭിമാന മുഹൂര്‍ത്തം. മലമ്പുഴ ചെറാടു സ്വദേശി ആര്‍. ബാബു എന്ന 21 കാരനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സേന അതിന്‍റെ ഏറ്റവും പ്രഗത്ഭരായ സൈനികരെയാണു നിയോഗിച്ചത്. മലമ്പുഴയിലെ...

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ പരാതി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തള്ളിക്കളഞ്ഞു. മന്ത്രി ഗവര്‍ണര്‍ക്കു നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും അതില്‍ മന്ത്രിക്കു തെറ്റുപറ്റിയിട്ടില്ലെന്നും ലോകായുക്ത...

കെ.ടി ജലീല്‍ എന്തുനുള്ള പുറപ്പാടാണ് ? ജലീലിന്‍റെ അനുഭവം ചൂണ്ടിക്കാട്ടി ഇന്‍റലിജന്‍സും സര്‍ക്കാരിന് ചില സുപ്രധാന റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ട്. എങ്കില്‍ ഓര്‍ഡിനന്‍സ് സ്വയ രക്ഷയ്ക്കോ ? -...

പ്രസിദ്ധ നടന്‍ ദിലീപിന്‍റെ നാലു ഫോണുകള്‍ ക്രൈംബ്രാഞ്ചിനു വിട്ടു കൊടുക്കണമോ എന്ന വിഷയത്തിന്മേല്‍ കേരള ഹൈക്കോടതിയില്‍ വിചാരണ തുടങ്ങിയിട്ടു ദിവസം കുറെയായി. ഫോണ്‍ കൈമാറിയേ മതിയാകൂ എന്ന്...

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധി കേരള രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാകണം. രാഷ്ട്രീയത്തില്‍...

More News

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളും 50 വയസില്‍ താഴെയുള്ളവര്‍ക്കു നീക്കിവെയ്ക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരം ആഴത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം. നാടൊട്ടുക്ക് കോണ്‍ഗ്രസിനോടു ചേര്‍ന്നു നില്‍ക്കുന്ന യുവാക്കള്‍ ഇതിനെ വാനോളം വാഴ്ത്തി. പക്ഷെ ഇപ്പോഴിതാ കോണ്‍ഗ്രസില്‍ വീണ്ടു വിചാരം. പകുതി സീറ്റും ഒരു പരിചയവുമില്ലാത്ത യുവാക്കള്‍ക്കു വിട്ടു നല്‍കിയാല്‍ അവര്‍ ജയിക്കുമെന്നെന്താണുറപ്പ് ? പാര്‍ട്ടിയില്‍ പഴക്കവും തഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളെ അങ്ങനെയങ്ങുപേക്ഷിച്ചാല്‍ പഴയ നേതാക്കളുമില്ല, യുവ നേതാക്കളുമില്ല എന്ന സ്ഥിതി വരില്ലേ ? നേതൃത്വത്തില്‍ […]

സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ തൃക്കാക്കരയില്‍ ട്വന്‍റി – 20 എന്തു രാഷ്ട്രീയമാണു കളിക്കാന്‍ പോകുന്നത് ? സ്വന്തം കരുത്തിലൂടെ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക, അതുവഴി മറ്റേ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക – ഇതാണോ ട്വന്‍റി – 20 യുടെ പരിപാടി ? ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ട്വന്‍റി – 20 പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണോ ? ഉപതെരഞ്ഞെടുപ്പല്ലേ, ചിലരോടൊക്കെ കണക്കു ചോദിച്ചുകളയാമെന്നു തന്നെയാവണം ട്വന്‍റി – 20 യുടെ മനസിലിരുപ്പ്. ഇതില്‍ ആദ്യ ലക്ഷ്യം കുന്നത്തുനാട് എം.എല്‍.എ […]

പ്രൊഫ. കെ.വി തോമസിനെ രണ്ടു വര്‍ഷത്തേയ്ക്ക് കോണ്‍ഗ്രസില്‍ നിന്നു സസ്പെന്‍റ് ചെയ്യാന്‍ പാര്‍ട്ടി അച്ചടക്ക സമിതി ശുപാര്‍ശ ചെയ്യുന്നു. കെ.വി തോമസ് ഇനിയെന്തു ചെയ്യും ? പ്രായമേറെയായിരിക്കുന്ന കെ.വി തോമസിന് രണ്ടു വര്‍ഷക്കാലം ഒരു നീണ്ട കാലയളവാണ്. ഇത്രയും കാലം കോണ്‍ഗ്രസിനകത്ത് കുത്തിപ്പിടിച്ചിരുന്ന് അടുത്ത തീരുമാനം വരെ കാക്കാന്‍ തോമസിനാവില്ല. പി.സി ചാക്കോയെപ്പോലെ, കെ.പി അനില്‍കുമാറിനെപ്പോലെ കെ.വി തോമസും പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴിയിലെത്തിക്കഴി‍ഞ്ഞു. കെ.വി തോമസിനെയും കോണ്‍ഗ്രസിലെ മേലാളന്മാര്‍ പുറത്തേയ്ക്ക് തള്ളിവിടുന്നു. എന്നു പറയുന്നതാവും ശരി. സി.പി.എം […]

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രശാന്ത് കിഷോറിനു കഴിയുമോ ? 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, രൂപീകരിക്കേണ്ട സഖ്യങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിശദമായ രൂപരേഖ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ഹൈക്കമാന്‍റിനു നല്‍കി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാന്‍, ഛത്തിസ്‌ഗഢ്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി പ്രശാന്ത് കിഷോറിനെയും പങ്കെടുപ്പിച്ച് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച തുടങ്ങുകയും ചെയ്തു. നാലു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെങ്കിലും അടുത്ത ലോക്സഭാ […]

കോഴിക്കോടു ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍പ്പെട്ട എം.എസ് ഷെജിനും ജോയ്‌സ്‌ന മേരി ജേക്കബും തമ്മിലുള്ള കല്യാണം പെട്ടെന്നാണു വിവാദത്തിനു തിരി കൊളുത്തിയത്. കോടഞ്ചേരി സ്വദേശിനിയും സൗദി അറേബ്യയില്‍ നഴ്സുമായ ജോയ്‌സ്‌നയും സി.പി.എം കണ്ണോത്ത് ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ഷെജിനും തമ്മിലുള്ള വിവാഹം കോടഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഷെജിന്‍ മുസ്ലിം സമുദായാംഗമാണ്. ജോയ്‌സ്‌ന കത്തോലിക്കാ സഭാംഗവും. പെട്ടെന്നാണ് വിവാദത്തിനു തീപിടിച്ചത്. ഇതു ലൗ ജിഹാദാണെന്നു പറഞ്ഞ് മതാദ്ധ്യക്ഷന്മാരും രാഷ്ട്രീയക്കാരുമെല്ലാം രംഗത്തിറങ്ങി. പാര്‍ട്ടി രേഖ ഉദ്ധരിച്ചുകൊണ്ടുതന്നെ, […]

എറണാകുളം ജില്ലയിലെ തൃക്കാക്കര നിയമസഭാ മണ്ഡലത്തിനു ചൂടു പിടിക്കുകയാണ്. മുന്‍ എം.എല്‍.എ പി.ടി. തോമസിന്‍റെ മരണത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടു മുന്നണികളും ഒരിക്കല്‍ കൂടി മാറ്റുരയ്ക്കാനൊരുങ്ങുന്നു. പരമ്പരാഗതമായി തൃക്കാക്കര ഒരു യു.ഡി.എഫ് മണ്ഡലമാണ്. കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസിനോടാഭിമുഖ്യമുള്ള മണ്ഡലം. ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞാല്‍ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശം. സുറിയാനി ക്രിസ്ത്യാനികളുടെ ഒരു പ്രമുഖ കേന്ദ്രമെന്നര്‍ത്ഥം. ക്രിസ്ത്യാനികള്‍ പൊതുവെ കോണ്‍ഗ്രസ് അനുകൂലികളാണെന്ന അനുമാനവും ഈ ചിന്തയ്ക്കു പിന്നിലുണ്ടെന്ന് അടിവരയിട്ടു പറയേണ്ടതുമുണ്ട്. രണ്ടു ലക്ഷത്തോളം വരുന്ന […]

കെ.വി തോമസ് എങ്ങോട്ട് ? കുറെ ദിവസങ്ങളായി കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി താരശോഭയോടെ കഴിയുന്ന പ്രൊഫ. കെ.വി തോമസ് കോണ്‍ഗ്രസില്‍ തുടരുമോ ? അതോ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പ്രസംഗിച്ചതിന് അദ്ദേഹത്തെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പുറത്താക്കി പടിയടച്ചു പിണ്ഡം വെയ്ക്കുമോ ? എന്തായാലും കെ.വി തോമസിനെതിരായി പാര്‍ട്ടി സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ശക്തിയേറിയ ആരോപണങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗമായുള്ള അച്ചടക്ക സമിതി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നു. ഏതു പരാതിയായാലും അതു നേരിടുന്ന […]

കേരള രാഷ്ട്രീയത്തില്‍ അത്ര അതികായനൊന്നുമായിരുന്നില്ല കെ.വി തോമസ്. തേവര കോളജിലെ കെമിസ്ട്രി അധ്യാപകനായിരുന്ന തോമസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയതും ലോക്സഭാംഗമായും കേന്ദ്രമന്ത്രിയായും സംസ്ഥാന മന്ത്രിയായുമെല്ലാം ശോഭിച്ചത് അതികായനായ കെ. കരുണാകരന്‍റെ തണലില്‍. ഇന്നിപ്പോള്‍ കെ.വി തോമസ് കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടിരിക്കുന്നു. കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ പ്രസംഗിക്കാനൊരുങ്ങുകയാണ് പ്രൊഫ. കെ.വി. തോമസ്. ജീവിതകാലമത്രയും കോണ്‍ഗ്രസുകാരനായിരുന്ന കെ.വി. തോമസിന് ശത്രുക്കളേറെയുള്ളത് കോണ്‍ഗ്രസില്‍ത്തന്നെയാണ്. ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ട കെ.വി. തോമസിനെ കോണ്‍ഗ്രസിലെ മുന്‍ നിരയിലേയ്ക്കു കൊണ്ടുവന്ന കരുണാകരന്‍ ലക്ഷ്യം […]

  സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത് സംഘടനാ റിപ്പോര്‍ട്ട് തന്നെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, അതിലെ പോരായ്മകള്‍, നേട്ടങ്ങള്‍ എന്നിങ്ങനെ ഒരു ഭാഗം. അടുത്ത നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനമാണ് അടുത്ത ഭാഗം. ചുരുക്കത്തില്‍ പാര്‍ട്ടിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെയും വരുംകാല പരിപാടികളെയും വിലയിരുത്തുന്ന സമ്മേളനമാണ് സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് എന്നര്‍ഥം. കൃത്യമായ ഇടവേളകളില്‍ വിവിധ ഘടകങ്ങളുടെ സമ്മേളനം നടത്തിയ ശേഷം സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ദേശീയ തലത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസും […]

error: Content is protected !!