ഇന്ധന സെസില്‍ പ്രശ്നങ്ങളുണ്ട്; നികുതി ജനങ്ങള്‍ക്ക് പ്രയാസകരമാകരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ
'ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്രം'; സെസിൽ അന്തിമ തീരുമാനം ചർച്ചക്ക് ശേഷം: എം വി ഗോവിന്ദൻ
'ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ?' സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍
ഇത് എന്ത് ബജറ്റ്, വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടായിരം കോടി സമാഹരിക്കാന്‍ രണ്ടായിരം കോടി നികുതി ഏര്‍പ്പെടുത്തുന്നു; ബാലഗോപാലിനെ പരിഹസിച്ച് പി. ചിദംബരം
എന്നാ പിന്നെ മുറുക്കിയുടുക്കാന്‍ ഒരു മുണ്ടെങ്കിലും തന്നേച്ചു പോടാ; സംസ്ഥാന ബജറ്റ്, ട്രോള്‍പൂരം
'എല്ലാ മദ്യത്തിനും വില കൂടുന്നില്ല'; വ്യക്തത വരുത്തി ധനമന്ത്രി
ബജറ്റിലെ നികുതി വർധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുന്നു
ജനത്തെ പറ്റിക്കുകയാണ് നമ്മുടെ നേതാക്കൾ. നാളെ യുഡിഎഫ് അധികാരത്തിൽ വന്നാലും മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ല. ഒരു നാണയത്തിൻ്റെ രണ്ടുവശങ്ങളാണ് ഇവർ. ഇവരെ അധികാരത്തിലേറ്റാതെ ജനത്തിനുമുന്നിൽ മറ്റു പോംവഴികളിലെന്ന വസ്തുത...
ജി.എസ്.ടി പിരിവിലെ ചോർച്ച തടയാൻ കർശന നടപടി സ്വീകരിച്ചാൽ വ്യാപാരികൾ തെരുവിലിറങ്ങും. അവരുടെ സമ്മർദ്ദശക്തിയും വോട്ടുബാങ്കും കാരണം നടപടികൾ പാതിവഴി നിലയ്ക്കും. മദ്യം വാങ്ങുന്നവർക്കും കുടിക്കുന്നവർക്കും സംഘടനയോ...
തിരുവനന്തപുരം: ഭൂകമ്പം നാശംവിതച്ച തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകുന്ന മറുപടിയിലായിരുന്നു ധനമന്ത്രി പുതിയ തീരുമാനം അറിയിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും 10 കോടി അനുവദിച്ചു. അഷ്ടമുടിക്കായൽ ശുചീകരണത്തിന് 5 കോടിയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു. കരമന-കളിയിക്കാവിള റോഡ് വികസനത്തിനുള്ള നടപടികള്‍ അതിവേഗത്തില്‍ സ്വീകരിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. പട്ടയം മിഷന്‍ നടപ്പിലാക്കാന്‍ രണ്ട് കോടി, […]
മണ്ണാർക്കാട്: ഇന്ധനവില വർധന ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികൾ പ്രതിഷേധാർഹമാണെങ്കിലും മണ്ണാർക്കാട് മണ്ഡലത്തെ സംബന്ധിച്ച് ബഡ്ജറ്റിൽ സംതൃപ്തിയെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ. മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 7 കോടി രൂപ ഇന്നത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുക വകയിരുത്തിയെന്നും ആവശ്യപ്പെട്ട മറ്റു പല പദ്ധതികളും ബഡ്ജറ്റിൽ ഇടം നേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മണ്ണാർക്കാട് മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 5 കോടി രൂപ വകയിരുത്തി. കുമരംപുത്തൂർ പഞ്ചായത്തിലെ വെള്ളപ്പാടം -പുല്ലൂന്നി -കോളനി റോഡ്- 1കോടി രൂപ. […]
സംസ്ഥാനത്ത് മദ്യവില കൂട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. രാജസ്ഥാനിലെയും കേരളത്തിലെയും മദ്യവില താരതമ്യം ചെയ്താണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. ‘രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് റം 750ml വാങ്ങിച്ചു…വില 455/-….കേരളത്തിലെ വിലയില്‍ നിന്ന് 545/- രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്‌ക്കാരം’ എന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാജസ്ഥാനില്‍ നിന്ന് വാങ്ങിയ ഓള്‍ഡ് മങ്ക് റം കുപ്പിയുടെ ചിത്രവും സംസ്ഥാനത്തെ പുതുക്കിയ […]
തിരുവനന്തപുരം; സംസ്ഥാന ബജറ്റിലെ നികുതി വർധനയ്ക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. നാളെ നിയമസഭയിലും നികുതി വർധന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് വഴിവയ്ക്കും. നികുതി വർധനയിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ സമരങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. മുന്നണിക്ക് അകത്തു നിന്ന് പോലും വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. നികുതി വർധന വെറും നിർദ്ദേശം മാത്രമാണെന്നും ചർച്ചചെയ്താവും അന്തിമ തീരുമാനമെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് നാളെ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നികുതി വർധനയെ ന്യായീകരിച്ച് ധനമന്ത്രി വീണ്ടും രംഗത്തെത്തി. വലിയ വിമർശനം […]
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ബജറ്റിൽ രണ്ടുരൂപ സെസ് ഏർപ്പെടുത്തിയതോടെ വൻ വിലക്കയറ്റമാണ് കേരളം നേരിടാനിരിക്കുക. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും വിലകൂടാനേ ഈ തീരുമാനം ഇടവരുത്തൂ. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. പെട്രോളിന് തിരുവനന്തപുരത്ത് നിലവിൽ ലീറ്ററിന് 107 രൂപ 71 പൈസയും ഡീസലിന് 96 രൂപ 79 പൈസയുമാണ് വില. പെട്രോളിന് 57.38രൂപയും ഡീസലിന് 58.27രൂപയുമാണ് അടിസ്ഥാനവില. പ്രതിദിനം 116ലക്ഷം ലിറ്റർ ഡീസലും പെട്രോളുമാണ് സംസ്ഥാനത്ത് വിൽക്കുന്നത്. ഇതിലൂടെ മാസം 850 […]
തിരുവനന്തപുരം: ഭാവികേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫ്. സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്: 2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അറിവിനെ ഉത്പാദനമൂല്യത്തിലേക്ക് […]
എണ്ണവില കുറക്കും എന്നു പറഞ്ഞിട്ട് ഒറ്റയടിക്ക് രണ്ടു രൂപ കൂട്ടി. എന്നാല്‍ പിന്നെ ഇലക്ട്രിക് വാഹനം വാങ്ങാം എന്നുവച്ചാല്‍ അതിന്‍റെ നികുതിയും കൂട്ടി. പോരാഞ്ഞ് കറണ്ട് ചാര്‍ജും കൂട്ടി. വീട്ടില്‍ വെറുതേ ഇരിക്കാം എന്നു വച്ചാല്‍ വീട്ടുകരം കുത്തനെ കൂട്ടി. വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ അടച്ചിട്ട വീടിന് പ്രത്യേക നികുതി. വീട് വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ ന്യായവില 20 ശതമാനം കൂട്ടി. ഇതൊക്കെ മറക്കാന്‍ രണ്ടെണ്ണം അടിക്കാമെന്നു വച്ചാല്‍ അതിനും കൂട്ടി. സോഷ്യല്‍ […]
കഴിഞ്ഞ ദിവസമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. ഇന്ധന സെസ്, മദ്യവില, ഭൂമിയുടെ ന്യായവില, വാഹന നികുതി തുടങ്ങിയവയുടെ വര്‍ധനവിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. “2020-21-ല്‍ ശമ്പളവം പെന്‍ഷനും നൽകാനായി വേണ്ടി വന്നത് 46,754 കോടി രൂപയായിരുത്തന്നങ്കില്‍ 2021-22 എത്തിയപ്പോള്‍ അത് 71,393 കോടി രൂപയായി ഉയര്‍ന്നു” എന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ലോകത്തിൽ ഒരു സംവിധാനത്തിനും ഇത്തരത്തിലുള്ള ഒരു ശമ്പള പെൻഷൻ […]
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ രണ്ട് രൂപ സെസ് പിന്‍വലിക്കാന്‍ ഇടതുമുന്നണിയില്‍ അനൗദ്യോഗിക ധാരണ ആയതായി സൂചന. സെസ് പൂര്‍ണമായും പിന്‍വലിക്കുന്നോ അതോ 2 രൂപ പിന്‍വലിച്ചാല്‍ മതിയാകുമോ എന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനമാകാനുള്ളത്. അതേസമയം പുറമെ സമരം നയിക്കുകയാണെങ്കിലും ഇന്ധന സെസ് പിന്‍വലിക്കരുതെന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷ നേതാക്കള്‍. വ്യക്തിപരമായ ആശയവിനിമയങ്ങളില്‍ പിണറായി സര്‍ക്കാര്‍ സെസ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്ന ആഗ്രഹമാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ സ്വതവേ ക്ഷീണത്തില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തിന് ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും […]