പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
തൊടുപുഴ: തൊടുപുഴയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരൻ മരിച്ചു. ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന് മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു.
കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശം തള്ളി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്ന് മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം, പാലത്തിന്റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും. കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുൾപ്പെടെ അന്വേഷണ വിധേയമെന്ന് മന്ത്രി മുഹമ്മദ് […]
തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി . പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക. അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.
കൊല്‍ക്കത്ത: ക്രിക്കറ്റ് കളിക്കിടെ ആരാധകര്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറുന്നത് പതിവുകാഴ്ചയാണ്. കഴിഞ്ഞ ദിവസം നടന്ന ആര്‍സിബി-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എലിമിനേറ്റര്‍ പോരാട്ടത്തിലും ഇത് സംഭവിച്ചു. ലഖ്നൗ ബാറ്റിംഗിനിടെ അവസാന ഓവറിലായിരുന്നു കളി തടസപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോഹ്ലിക്ക് സമീപത്തേക്കായിരുന്നു ആരാധകന് ഓടിയത്. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഗ്രൗണ്ടിൽ തത്സമയം കളി കണ്ടിരുന്ന ചിലരാണു ചിത്രീകരിച്ചത്. കോഹ്ലിക്ക് സമീപം ആരാധകന് എത്തുന്നതിന് മുമ്പെ സുരക്ഷക്കായി നിയോഗിച്ചിരുന്ന […]
ന്യൂഡല്‍ഹി: വളര്‍ത്തു നായക്ക് നടക്കാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികള്‍ക്കെതിരെ നടപടി. ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സഞ്ഡീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും, ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റി. സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങളോടും പരിശീലകരോടും വൈകിട്ട് ഏഴിന് മുമ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഐഎഎസ് ഓഫീസറുടെ നായക്ക് നടക്കാന്‍ വേണ്ടിയാണ് തങ്ങളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതെന്നായിരുന്നു കായികതാരങ്ങളുടെ ആരോപണം.