ശബരിമല: ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി ആദ്യം തെളിഞ്ഞത്. മണിക്കൂറുകൾ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു....
'ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണരെ നിയമിക്കുന്നത് ആചാരം; കോടതി ഇടപെടരുത്:' ഹൈക്കോടതിയിൽ വാദം
ശബരിമലയിൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു; ദർശന സമയം നീട്ടി
ശബരിമല: മണ്ഡലകാലത്തിനോട് അനുബന്ധിച്ച് ശബരിമലയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. കെഎസ്ആർടിസി ഇന്നു മുതൽ പ്രധാന ഡിപ്പോകളിൽ നിന്നു പമ്പയിലേക്കു സ്പെഷൽ സർവീസ് നടത്തും. പമ്പ ഡിപ്പോയുടെ പ്രവർത്തനവും ഇന്നു...
360 അടി നീളവും 235 അടി വീതിയുമുള്ള രാമക്ഷേത്രമാണ് അയോധ്യയില്‍ നിര്‍മിക്കുന്നത്.
കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട്...
ഫോട്ടോ അടിക്കുറിപ്പ് : കൂവപ്പടി മദ്രാസ് കവലയ്ക്ക് സമീപമുള്ള മാരിയമ്മൻ കോവിൽ
ശബരിമല: തങ്കഅങ്കിയണിഞ്ഞു ശബരിമലയില്‍ അയ്യപ്പനു ദീപാരാധാന. പമ്പയില്‍നിന്നു വൈകിട്ട് നാലുമണിയോടെ പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തിയപ്പോള്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
മനാമ: ഗൾഫ് മേഖലയിലെ ഓർത്തഡോക്സ് സഭയുടെ മാതൃ ദൈവാലയമായ ബഹറിൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തീകരിച്ച ദൈവാലയത്തിന്റെ വി.കൂദാശയും പെരുന്നാളും ഒക്ടോബർ 9,...
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാമക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. നാളെ (2021 ഓഗസ്റ്റ് അഞ്ച്) ക്ഷേത്രനിർമാണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയതിന്റെ ഒരു വർഷം പൂർത്തിയാവും. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് […]
ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്. തെലങ്കാനയിലെ പാലംപേട്ടിലാണ് ക്ഷേത്രം. Excellent! Congratulations to everyone, specially the people of Telangana. The iconic Ramappa Temple showcases the outstanding craftsmanship of great Kakatiya dynasty. I would urge you all to visit this majestic Temple complex and get […]
പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമലയില്‍ പ്രതിദിനം 10,000 ഭക്തര്‍ക്ക് പ്രവേശിക്കാം. ക്ഷേത്രനട തുറന്നിരിക്കുന്ന ജൂലായ് 21 വരെയാണ് പ്രതിദിനം 10,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയാണ് പ്രവേശനം. ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.
തിരുവനന്തപുരം: ടിപിആര്‍ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിര്‍ദ്ദേശങ്ങള്‍ ക്ഷേത്രങ്ങളുടെ പൂജാസമയങ്ങള്‍ ലോക്ക്ഡൗണിന് മുമ്പ് എപ്രകാരമായിരുന്നുവോ ആ നിലയ്ക്ക് ക്രമീകരിക്കണം. ഒരേ സമയം 15 പേരില്‍ കൂടുതല്‍ ദര്‍ശനത്തിനായി ക്ഷേത്രങ്ങളില്‍ ഉണ്ടാകരുത്. പൂജാസമയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യരുത്. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഒരു […]
ഗുരുവായൂര്‍: ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂരില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കൺടെയ്ൻമെന്റ്സോണാക്കി. എന്നാല്‍ പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും. ചില ക്ഷേത്ര ജീവനക്കാര്‍ക്കും സഹപൂജാരിമാര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 46 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ശബരിമല: ശബരിമല സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്.തന്ത്രി കണ്ഠര് രാജീവരരാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ജനത പ്രതിബദ്ധതയോടെ സ്വീകരിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവനമെന്ന് കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമാകുന്നുവെന്നാണ് ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളായ പൊലീസ്, ദേവസ്വം, ആരോഗ്യം, അഗ്നിശമനസേന, വനം എന്നിവയും ഒപ്പം സന്നദ്ധസംഘടനകളായ അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം മുതലായവര്‍ക്കൊപ്പം അയ്യപ്പ […]
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥടകര്‍ മലകയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കുക, ദിവസവും ക്ഷേത്ര ദര്‍ശനത്തിന് നിശ്ചിതം എണ്ണം തീര്‍ത്ഥാടകരെ മാത്രം അനുവദിക്കുക തുങ്ങിയവ ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദേശങ്ങള്‍. തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്രക്കിടെ ഇടയ്ക്കിടെ കൈകള്‍ കഴുകണം, മുഖാവരണം ധരിക്കണം, കൈവശം കൈകള്‍ അണുമുക്തമാക്കാനുള്ള സാനിറ്റൈസര്‍ കരുതണം എന്നിവയും നിര്‍ദ്ദേശത്തിലുണ്ട്. സമീപകാലത്ത് കോവിഡ് വന്നവരും പനി, ചുമ, ശ്വാസതടസം, മണവും രുചിയും തിരിച്ചറിയാന്‍ സാധിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെയും ശബരിമല […]
കൊച്ചി: സാമ്പത്തികമായി അത്ര ഉയര്‍ന്ന നിലയിലുള്ള കുടുംബമായിരുന്നില്ല ഗണശ്രാവണിന്റേത്. മെക്കാനിക്കല്‍ എന്‍ജിനീയറാക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ സംഗീതത്തോടുള്ള പ്രണയം മൂലം പഠനം പാതിവഴിയില്‍ മുടങ്ങി. പിന്നീട് എപ്പോഴോ, സ്വര്‍ണ, വജ്ര ബിസിനസിലേക്കും തിരിഞ്ഞു. 2016-ലായിരുന്നു ഇത്. ബിസിനസ് രംഗത്ത് ഇദ്ദേഹത്തെ കാത്തിരുന്നത് സുഖകരമായ നിമിഷങ്ങളായിരുന്നില്ല. ഭീമമായ സാമ്പത്തിക തകര്‍ച്ചയിലുമായി. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ ഗണശ്രാവണ്‍ തീരുമാനിച്ചു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രനഗരം പദ്ധതിക്ക് 526 കോടി രൂപ നല്‍കാന്‍ തീരുമാനിച്ച ബെംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് […]
ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ കെ സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാകില്ല. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടക്കും. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായി എത്തും. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം.