07
Tuesday February 2023

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് 'ഫ്ലിപ്പ് ഹാർട്ട് ഡേയ്‌സ്' അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്. ഫെബ്രുവരി 12 വരെ ഫ്ലിപ്പ് ഹാർട്ട് ഡേയ്‌സ് ലഭ്യമാകും. എല്ലാ വർഷവും ഫെബ്രുവരി 14-ന് നടക്കുന്ന വാലന്റൈൻസ്...

ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. ഇനി മുതല്‍ നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് വീഡിയോ കാണാന്‍ സാധിക്കില്ല....

മൈക്രോസോഫ്റ്റ് ‘ടീംസിൽ’ കിടിലൻ സേവനങ്ങളുമായി എത്തിയിരിക്കുകയാണ് ചാറ്റ്ജിപിടി. വീഡിയോ കോളിംഗ്, ഇ-മെയിൽ, ചാറ്റിംഗ്, ഫയൽ ഷെയറിംഗ് തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന മൈക്രോസോഫ്റ്റ് ആപ്ലിക്കേഷൻ ആണ് ടീംസ്. ചാറ്റ്ജിപിടിയുടെ...

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ പണിമുടക്കി. ആയിരക്കണക്കിനാളുകൾക്ക് ട്വിറ്റർ സേവനം തടസപ്പെട്ടു. സമൂഹമാധ്യമങ്ങളുടെ ഇത്തരത്തിലുള്ള പിഴവുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗൺഡിറ്റൈക്ടർ.കോമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൊബൈൽ,...

പുതുവർഷം പിറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2022- ൽ ഒട്ടനവധി ആളുകളാണ് ലോകത്തിലെ മനോഹരമായ ഇടങ്ങളെക്കുറിച്ച് സേർച്ച് ചെയ്തത്. 2022- ൽ ലോകത്തെമ്പാടും ഏറ്റവും...

തിരുവനന്തപുരം: കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും തരംഗമായി 5ജി. ജിയോ ട്രൂ 5ജി വന്നതോടെ നിലവിലെ ഇന്റ‌ർനെറ്റ് വേഗം പത്തിരട്ടിയായി കൂടി. ഫോണിൽ 5ജി കിട്ടാൻ ആരും കയ്യിലുള്ള...

More News

മൈക്രോസോഫ്റ്റ് ‘ടീംസിൽ’ കിടിലൻ സേവനങ്ങളുമായി എത്തിയിരിക്കുകയാണ് ചാറ്റ്ജിപിടി. വീഡിയോ കോളിംഗ്, ഇ-മെയിൽ, ചാറ്റിംഗ്, ഫയൽ ഷെയറിംഗ് തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന മൈക്രോസോഫ്റ്റ് ആപ്ലിക്കേഷൻ ആണ് ടീംസ്. ചാറ്റ്ജിപിടിയുടെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതോടെ മീറ്റിംഗുകൾ, ഇ- മെയിൽ തുടങ്ങിയവയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ചാറ്റ്ജിപിടിയിൽ 1,000 കോടി ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരുന്നു. അധികം വൈകാതെ ചാറ്റ്ജിപിടിയെ ബിംഗ് സെർച്ച് എൻജിനുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ മൈക്രോസോഫ്റ്റ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വേർഡ്, പവർ പോയിന്റ്, […]

തിരുവനന്തപുരം: ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്‍റെ പൂര്‍ണരൂപവും അനുബന്ധരേഖകളും കേരള ബജറ്റ് എന്ന ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടിച്ചെലവ് ഒഴിവാക്കുന്നതിനും പേപ്പര്‍ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമാണു ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. എന്‍ഐസിയുടെ സഹായത്തോടെയാണു രൂപകല്‍പ്പന. മുഴുവന്‍ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ലഭിക്കും. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘kerala budget’ എന്ന ആപ്ലിക്കേഷന്‍ വഴിയും ഡൗണ്‍ലോഡ് ചെയ്യാം.

രാജ്യത്ത് 2022 ഡിസംബർ മാസത്തിൽ 36 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽ ഏകദേശം 50 കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ഡിസംബറിൽ മാത്രം ലഭിച്ച പരാതികളുടെ എണ്ണം 1,607 എണ്ണമാണ്. 167 പരാതികൾക്കെതിരെ നടപടി സ്വീകരിച്ചതായി വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. 2022 നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡിസംബറിൽ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം കുറവാണ്. നവംബറിൽ 37 ലക്ഷം അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ, ഡിസംബറിൽ 36,77,000 […]

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് ഗാലക്സി എസ്23 സീരീസുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കുമെന്ന് സാംസംഗ്. ഇന്ത്യയിൽ വിൽക്കുന്ന ഗാലക്സി എസ്23 ഹാൻഡ്സെറ്റുകളാണ് ഇന്ത്യയിൽ നിന്ന് തന്നെ ഉൽപ്പാദിപ്പിക്കുക. ഇന്ത്യയെ മാനുഫാക്ചറിംഗ് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സാംസംഗ് പുതിയ മാറ്റത്തിന് തുടക്കമിട്ടത്. 2018-ൽ സാംസംഗ് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി നോയിഡയിൽ സ്ഥാപിച്ചിരുന്നു. ഈ ഫാക്ടറിയിലാണ് ഗാലക്സി എസ്23 സീരീസുകൾ നിർമ്മിക്കുക. വരും വർഷങ്ങളിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികൾക്ക് സാംസംഗ് രൂപം […]

വളരെ വ്യത്യസ്ഥമായ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ടെക്നോ. ബഡ്ജറ്റ് സ്വന്തമാക്കാൻ കഴിയുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ ടെക്നോ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അടുത്തിടെ ടെക്നോ പുറത്തിറക്കിയ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് ടെക്നോ പോപ് 6 പ്രോ. 6,000 രൂപയ്ക്ക് താഴെ സ്വന്തമാക്കാൻ സാധിക്കുന്ന ടെക്നോ പോപ് 6 പ്രോ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം. 6.56 ഇഞ്ച് ഡിസ്പ്ലേ പാനലാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. 720 × 1612 പിക്സൽ റെസലൂഷൻ ലഭ്യമാണ്. മീഡിയടെക് ഹീലിയോ എ22 […]

ഉപഭോക്താക്കൾ കാത്തിരുന്ന ജിയോ എയർ ഫൈബർ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വയറുകൾ ഇല്ലാതെ വായുവിലൂടെ 5ജി കണക്ടിവിറ്റി നൽകുന്ന പ്ലഗ് ആൻഡ് പ്ലേ ഉപകരണമായ ജിയോ എയർ ഫൈബറിൽ ഒട്ടനവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ കമ്പനി നൽകിയത്. പോർട്ടബിൾ ഡിവൈസ് ആയതിനാൽ ആവശ്യമുള്ള ഏത് സ്ഥലത്തേക്കും കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൾട്രാ- ഹൈ- സ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിനാൽ ഓഫീസ് ആവശ്യങ്ങൾക്കും, പഠന സംബന്ധമായ ആവശ്യങ്ങൾക്കും […]

മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടൽ. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അയച്ച ഇ മെയിൽ പുറത്തായി. പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ആഭ്യന്തര മെമ്മോയിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ കിട്ടി […]

ഇന്ത്യൻ ടി20 ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതിനാൽ തന്നെ പാണ്ഡ്യയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മിനിട്ടുകൾക്കുള്ളിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ 24 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്. അടുത്തിടെ യാത്രയ്ക്കിടെ പാണ്ഡ്യയുടെ കൈയിലുള്ള ഫോണിലാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞത്. ഹാർദിക് പാണ്ഡ്യയുടെ കൈയിൽ നിഗൂഢമായ മഞ്ഞ നിറത്തിലുള്ള സ്മാർട്ട്‌ഫോൺ എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. സ്മാർട് ഫോണിനെ കുറിച്ച് സാമാന്യവിവരമുള്ള ആർക്കും പാണ്ഡ്യയുടെ കയ്യിലുള്ളത് പോകോയുടെ ഫോണാണ് എന്ന് മനസിലാവും. ബ്രാൻഡിന്റെ സമീപകാല സ്മാർട്ട്‌ഫോണുകൾക്കെല്ലാം ഹാർദിക് പാണ്ഡ്യയുടെ […]

ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറസ്, സർക്കാർ സേവനങ്ങൾ എന്നീവയ്ക്ക് ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ തന്നെ ഇന്ത്യൻ പൗരന്മാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി ആധാർ കാർഡ് മാറിയിരിക്കുകയാണ്. ആധാർ കാർഡിലെ പേര്, ജനനത്തീയതി, ഫോട്ടോ, ഇമെയിൽ ഐഡി, ഫോൺ നമ്പർ, വിലാസം എന്നിവ കാർഡ് ഉടമകൾക്ക് മാറ്റാനുള്ള അനുവാദം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങൾ ഇതാ. 1. യു ഐ ഡി എ ഐ ( UIDAI)യുടെ ഔദ്യോദിക വെബ്സെെറ്റ് […]

error: Content is protected !!