Advertisment

സെന്‍ട്രല്‍ റെയില്‍വേയില്‍ 2500-ല്‍ അധികം അപ്രന്റീസ് ഒഴിവുകള്‍ ! ഫെബ്രുവരി ആറു മുതല്‍ അപേക്ഷിക്കാം; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌

New Update

publive-image

Advertisment

സെന്‍ട്രല്‍ റെയില്‍വേ, റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2021 ഫെബ്രുവരി ആറു മുതല്‍ അപേക്ഷകള്‍ അയക്കാം. യോഗ്യതയും താത്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 മാര്‍ച്ച് അഞ്ചിനോ, അതിനുമുമ്പോ rrccr.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

വിവിധ തസ്തികകളിലായി 2532 ഒഴിവുകളുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ, ഭൂസാവല്‍, പൂനെ, നാഗ്പുര്‍, സോളാപുര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഒഴിവുകള്‍.

ഒഴിവുകളുടെ വിശദാംശങ്ങള്‍

മുംബൈ

  • കാരേദ് & വാഗണ്‍ (കോച്ചിംഗ്) വാദി ബണ്ടര്‍-258 പോസ്റ്റുകള്‍
  • മുംബൈ കല്യാണ്‍ ഡിസൈന്‍ ഷെഡ്-53 പോസ്റ്റുകള്‍
  • കുര്‍ല ഡിസൈന്‍ ഷെഡ്-60 പോസ്റ്റുകള്‍
  • സീനിയര്‍ ഡിഇഇ (ടിആര്‍എസ്) കല്യാണ്‍-179 പോസ്റ്റുകള്‍
  • സീനിയര്‍ ഡിഇഇ (ടിആര്‍എസ്) കുര്‍ല-192 പോസ്റ്റുകള്‍
  • പരേല്‍ വര്‍ക്ഷോപ്പ്-418 പോസ്റ്റുകള്‍
  • മാതുങ്ക വര്‍ക്ഷോപ്പ്-547 പോസ്റ്റുകള്‍
  • എസ് & ടി വര്‍ക്ഷോപ്പ്, ബൈക്കുല്ല-60 പോസ്റ്റുകള്‍

ഭൂസാവല്‍

  • കാരേജ് & വാഗണ്‍ ഡിപ്പോ-122 പോസ്റ്റുകള്‍
  • ഇലക്ട്രിക് ലോക്കോ ഷെഡ്, ഭൂസാവല്‍-80 പോസ്റ്റുകള്‍
  • ഇലക്ട്രിക് ലോക്കോമോട്ടീവ് വര്‍ക്ഷോപ്പ്-118 പോസ്റ്റുകള്‍
  • മന്മദ് വര്‍ക്ഷോപ്പ്-51 പോസ്റ്റുകള്‍
  • ടിഎംഡബ്ല്യു നാസിക് റോഡ്-49 പോസ്റ്റുകള്‍

പൂനെ

  • കാരേജ് & വാഗണ്‍ ഡിപ്പോ-31 പോസ്റ്റുകള്‍
  • ഡീസല്‍ ലോക്കോ ഷെഡ്-121 പോസ്റ്റുകള്‍

നാഗ്പുര്‍

  • ഇലക്ട്രിക് ലോക്കോ ഷെഡ്-48 പോസ്റ്റുകള്‍
  • അജ്‌നി കാരേജ് & വാഗണ്‍ ഡിപ്പോ - 66 പോസ്റ്റുകള്‍

സോളാപുര്‍

  • കാരേജ് & വാഗണ്‍ ഡിപ്പോ -58 പോസ്റ്റുകള്‍
  • കുര്‍ദുവാടി വര്‍ക്ഷോപ്പ്-21 പോസ്റ്റുകള്‍

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാര്‍ത്ഥി അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10 + 2 പരീക്ഷാ സമ്പ്രദായത്തില്‍) വിജയിച്ചിരിക്കണം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗിന്റെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് / സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് നല്‍കുന്ന പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

15 മുതല്‍ 24 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്‌.

വിജ്ഞാപനം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്‌സൈറ്റിന്‌

Advertisment