Advertisment

വിദേശനിക്ഷേപ നയം, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് എന്നിവയുടെ ലംഘനം; ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനുമെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനുമെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ടു കമ്പനികൾക്കെതിരെയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും കേന്ദ്രം നിർദേശിച്ചു.

നേരിട്ടുള്ള വിദേശനിക്ഷേപ നയം, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് എന്നിവ ലംഘിച്ചാണ് ഈ കമ്പനികളുടെ പ്രവർത്തനമെന്നു കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡ‍േഴ്സ് അടക്കമുള്ളവരുടെ പരാതി പരാതി പരിഗണിച്ചാണു സർക്കാർ നീക്കം.

ആമസോണിനും ഫ്ലിപ്കാർട്ടിനും എതിരെ അടുത്തിടെ നിരവധി പരാതികളാണു കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയലിനു നൽകിയിട്ടുള്ളതെന്നു കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡ‍േഴ്സ് പ്രസിഡന്റ് ബി.സി.ഭാർതിയ, സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവൽ എന്നിവർ പറഞ്ഞു.

Advertisment