Advertisment

ചാനല്‍ വിലക്കില്‍ എന്തിനു 48 മണിക്കൂര്‍ ? ഏഷ്യാനെറ്റും മീഡിയ വണും ഇല്ലെങ്കിലെന്താ റിപ്പബ്ലിക്ക് ഉണ്ടല്ലോ ? സമാധാനം !

New Update

റിപ്പബ്ലിക്ക് ഉണ്ടല്ലോ ? സമാധാനം !!! അതാണ് ഇപ്പോൾ മനസ്സിൽ തോന്നുന്നത് . ലോകം മുഴുവൻ ഡിജിറ്റൽ ആകുമ്പോൾ അതല്ലെങ്കിൽ ഡിജിറ്റൽ ആക്കി എന്ന് ചിലരൊക്കെ വീരവാദങ്ങൾ മുഴക്കുമ്പോൾ , 5ജി ലോകം കീഴടക്കുവാൻ തയ്യാറായി നിൽക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റും അതുപോലെ അത്യാവശ്യം കാര്യങ്ങൾ പറയുന്ന മീഡിയ വണും നാല്പത്തിയെട്ട് മണിക്കൂർ നേരത്തേക്ക് നിരോധിച്ചിരിക്കുന്നു .

Advertisment

എന്തിന് നാല്പത്തിയെട്ട് ആക്കണം . മൊത്തമായിട്ടങ് എടുത്തു കളഞ്ഞുകൂടെ . ഭരണവും എംപിമാരും ലോക്‌സഭയും രാജ്യസഭയും ഉദ്യോഗസ്ഥന്മാരും ഡിജിപിമാരും കോടതികളൂം സിബിഐയും എൻഫോഴ്‌സ്‌മെന്റും ഒക്കെ സ്വന്തം കൈകളിൽ ഇട്ടുകൊണ്ട് അമ്മാനമാടുമ്പോൾ എന്തുകൊണ്ട് നാല്പത്തിയെട്ട് മണിക്കൂർ ?

publive-image

ഇവിടെയാണ് ദുരൂഹതകൾ ആരംഭിക്കുന്നത് . രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഒരു എംപി , ആർഎസ്എസ് ന്റെ അജണ്ടയുടെ ഭാഗമായി കൈക്കലാക്കിയ ഏഷ്യാനെറ്റിനെ എന്തുകൊണ്ട് രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ നിരോധിക്കുന്നു ? എല്ലാറ്റിലും വ്യക്തമായ അജണ്ടകളോടെയാണ് ഇവരിപ്പോൾ അധികാരം കൊണ്ടുനടക്കുന്നത് . ദൈവത്തിന്റെ സഹായം ഇല്ലാത്തതുകൊണ്ട് മാത്രം ജിഡിപി ലെവൽ താഴോട്ട് കുതിക്കുന്നു .

അന്ന് 2009 ൽ മോഡിജിയുടെ കൂട്ടുകാരനായ ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയിൽ അടച്ചുപൂട്ടിയത് ലേമാൻ ബാങ്ക് ആണെങ്കിൽ

ഇന്നിപ്പോൾ ട്രമ്പിന്റെ കൂട്ടുകാരൻ മോഡിജിയുടെ യെസ് ബാങ്ക് അടച്ചുപൂട്ടിയിരിക്കുന്നു .

എയർ ഇന്ത്യയെയും ബിഎസ്എൻഎലിനെയും ഹിന്ദുസ്ഥാൻ പെട്രോളിയത്തെയും എൽഐസിയെയും നമ്മൾ തൊടാതെ തന്നെ മുന്നോട്ട് പോകുമ്പോൾ ഒരു കലാപവും ഒരു സിഎഎ യും എൻആർസിയും ഒക്കെ രാജ്യത്ത് എന്തിനുവേണ്ടിയായിരുന്നു ? കാരണം ഇവർക്കായി കുരയ്ക്കുന്ന വേട്ടപ്പട്ടികൾ , റിപ്പബ്ലിക്കൻ ടിവി യുടെ അർണാബ് പോലത്തെ ആളുകള്‍ക്ക്  കടിച്ചു കളിക്കുവാനുള്ള എല്ലിൻ കഷണങ്ങൾ വേണ്ടേ ?

യെസ് ബാങ്ക് പൊട്ടിയ അന്ന് തന്നെ അവർ ചാനലുകൾക്ക് നേരെ ഈ അതിക്രമം കാണിച്ചപ്പോൾ ഒരു കാര്യം നമ്മുക്ക് ചിന്തിക്കാതെ വയ്യ . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ ജയിക്കാമെന്ന മിനിമം ഗ്യാരണ്ടിയാണ് ബിജെപിയുടെ പുതിയ പ്രസിഡണ്ട് അമിത്ഷാക്ക് കൊടുത്തിരിക്കുന്ന ഉറപ്പ് . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 16 എണ്ണത്തിൽ രണ്ടാമത് വന്നതിന്റെ ഹുങ്കിലാണ് സുരേന്ദ്രൻ ഈ വാക്ക് കൊടുത്തതെങ്കിലും ചില ആത്മ വിശ്വാസങ്ങളെ അദ്ദേഹം മുൻകൂട്ടി കണ്ടുകാണും .

publive-image

പണ്ടൊരു ചാനൽ ചർച്ചയിൽ കാസര്ഗോട്ടുകാരുടെ ഉണ്ണിച്ച പറഞ്ഞതുപോലെ സുരേന്ദ്രനും ഏഷ്യാനെറ്റും തമ്മിൽ ഒരു അവിഹിത ബന്ധം കാണുന്നുണ്ട് . ആഗോളതലത്തിൽ ചാനലുകളെ കൈക്കലാക്കുന്ന സമയത്തുതന്നെ ബിജെപിയും ആർഎസ്എസും മലയാളത്തിന്റെ ആദ്യത്തേതും ഒന്നാമത്തേതും ആയ ഏഷ്യാനെറ്റിനെ വൻ ചതികളിലൂടെ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കൂടാരത്തിൽ കൊണ്ടുവന്നു കെട്ടി .

സ്ഥാപകന്മാരായ കൊടുങ്ങല്ലൂർക്കാരായ ശശികുമാറും റെജിമേനോനും കമ്മ്യുണിസ്റ്റ് അനുഭവമുള്ളവർ ആയതുകൊണ്ടും പിന്നീട് അവർ തമ്മിൽ ഉണ്ടായ കുടുംബവഴക്കിനെ മുതലാക്കിക്കൊണ്ട് കമ്പനിയിലെ ഒരു ജീവനക്കാരൻ ഏഷ്യാനെറ്റിനെ ഏറ്റെടുക്കുകയായിരുന്നു .

ഏതോ ഒരു ബാങ്കിൽ നിന്നും സ്വൽപ്പം പണം ലോൺ ഒപ്പിച്ചുകൊടുത്തു എന്നതിന്റെ പേരിൽ കമ്പനിയെ കൈക്കലാക്കുകയും എന്റർടൈൻമെന്റ് വിഭാഗത്തെ നല്ല വിലക്ക് ജ്യുതന്മാരുടെ കമ്പനിയായ റൂപ്പർട്ട് മർഡോക്കിന്റെ സ്റ്റാറിന് വിൽക്കുകയുമായിരുന്നു . വാർത്താചാനലുകളില്‍  വിദേശ കമ്പനികൾക്ക് ഉടമസ്ഥാവകാശം ലഭിക്കില്ല എന്ന നിയമമുള്ളതിനാൽ ഏഷ്യാനെറ്റ് ന്യുസിനെ രാജീവ് ചന്ദ്രശേഖറിന് വിൽക്കുകയും ചെയ്തു .

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ശശി തരൂരിനെ തോൽപ്പിച്ചുകളയാം എന്ന ബുദ്ധിയാണ് ആദ്യം രാജീവിന്റെ നിയോഗത്തിൽ കരുതിയത് എങ്കിലും ബുദ്ധിയുള്ള രാജീവ് ആ സ്വപ്നം ഒരു ദിവാ സ്വപ്നമായി മാറ്റുകയുമായിരുന്നു . ഇന്നിപ്പോൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തലയെടുപ്പുള്ള ഒരു ചാനലിനെ കൂടെ കൂട്ടുവാനായുള്ള കളികളുടെ ഭാഗമായാണോ ഈ വിലക്ക് .

publive-image

ബിജെപി എംപിയുടെ ചാനലാണ് എന്നറിഞ്ഞതുമുതൽ ഗൾഫിലെയും യുകെയിലെയും അമേരിക്കയിലെയും കുറെയധികം പരസ്യങ്ങൾ കമ്പനിക്ക് കിട്ടാതാകുകയും ദുബായിൽ ഏഷ്യാനെറ്റ് റേഡിയോ അടച്ചുപൂട്ടുകയും ചെയ്തിരുന്നു . ന്യുനപക്ഷ വിഭാഗക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഇന്നിപ്പോൾ മീഡിയ വൺ ചാനലിന്റെ കൂടെയുള്ള ഈ 48 മണിക്കൂർ തട്ടിപ്പ് എന്നാരെങ്കിലും കരുതിയാൽ വിശ്വസിക്കാതെ നിർവാഹമില്ല .

ഒപ്പം തന്നെ കഴിഞ്ഞയാഴ്ച്ച സോഷ്യൽ മീഡിയയുടെ പ്രിയപുത്രൻ , സോഷ്യൽ മീഡിയയും വാട്സാപ്പ് യൂണിവേഴ്‌സിറ്റിയും ഉപയോഗിച്ച് മാത്രം അധികാര കസേരയിൽ ഇരിക്കുന്ന അദ്ദേഹം സോഷ്യൽ മീഡിയയിൽ നിന്നും വിരമിക്കുന്നത്രേ !!! അതും ഇപ്പറഞ്ഞ കളികളുടെ മറ്റൊരു രൂപമായി മാത്രം കണ്ടാൽ മതി .

ഗുജറാത്തിലെ കലാപത്തിൽ നാം ആകെ കണ്ടത് ഒരു കുതുബുധീൻ അൻസാരി തൊഴുകൈയോടെ കരയുന്നതും മറ്റൊരാൾ വടിവാൾ വീശുന്നതും മാത്രമാണ് . ഇന്നിപ്പോൾ ദൽഹി കലാപത്തിൽ പോലീസുകാർ സെക്യൂരിറ്റി കാമറകൾ അടിച്ചുപൊളിക്കുന്നതും പോലീസുകാർ ജനങ്ങളെ കല്ലെറിയുന്നതും എല്ലാം സോഷ്യൽ മീഡിയക്കാരും ചില നന്മ ബാക്കിയുള്ള ചാനലുകാരും ലോകത്തെ കാണിച്ചപ്പോൾ ബിബിസിയും ജസീറയും സിഎന്എന് നും ഇന്ത്യയുടെ രക്തപങ്കിലമായ മുഖം ലോകമനഃസാക്ഷിക്കുമുന്നിൽ കാണിച്ചുകൊടുത്തു .

ഇന്ത്യ അമേരിക്ക ഭായി ഭായി ഒക്കെ അവർ തൽക്കാലത്തേക്ക് മാറ്റിവെച്ചു . ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡണ്ട് വന്നപ്പോൾ കിട്ടിയ വാർത്താപ്രാധാന്യം ഒരു ദിവസത്തിനുള്ളിൽ തിരിച്ചടിച്ചു . ലോക മാധ്യമങ്ങളെല്ലാം ഇന്ത്യയിൽ കറങ്ങിനടക്കുമ്പോഴായിരുന്നു ഡൽഹിയിലെ ആസൂത്രിക കലാപവും വെടിവെപ്പുകളും കത്തിക്കലും എല്ലാം .

publive-image

ഇപ്പോഴും അഴുക്കുചാലുകളിൽ നിന്നും മനുഷ്യശരീരങ്ങൾ പെറുക്കിയെടുക്കുമ്പോൾ എത്രയോ പേരെ കാണാതായിരുന്നു . ഒരു കാര്യം ഉറപ്പാണ് : ചില മാധ്യമപ്രവർത്തകർക്ക് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുവാൻ വയ്യാത്ത അവസ്ഥകളിലേക്കു അവർതന്നെ ജനങ്ങളെ തള്ളിവിടുന്നു .

റിപ്പബ്ലിക്കൻ ടിവിക്കാരനെ വിമാനത്തിൽ വെച്ച് കണ്ടപ്പോൾ കുനാൽ കമ്ര എന്ന സ്റ്റാൻഡ് അപ്പ് തമാശക്കാരൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം മുട്ടുകയും അമിത്ഷായുടെ പ്രൊട്ടക്ഷൻ ആവശ്യപ്പെടുകയും ചെയ്തത് ലോകം മുഴുവനും കണ്ടു .

ഇപ്പോഴും നന്മയുള്ള പത്രക്കാർ അതുപോലെ ചാനലുകാർ എൻഡിടിവിയുടെ പ്രണയ റോയിയെപ്പോലെ ദി വയറിന്റെ നയോമിയെ പ്പോലെ അവിച്ചാൽ ദുബയെപ്പോലെ ജീവിച്ചിരിക്കുന്നു എന്ന ഒരു ആശ്വാസത്തിൽ ...

ദൽഹി കലാപ സ്ഥലത്തുനിന്നും പോലീസുകാർ ക്യാമറ തല്ലിപ്പൊളിക്കുന്ന വീഡിയോ ചിത്രീകരിച്ചുകൊണ്ട്

റിപ്പോർട്ടർ ദാസനും ക്യാമറാമാൻ വിജയനും

dasanum vijayanum
Advertisment