അവാര്‍ഡുകള്‍ വാരിക്കൂട്ടി 'ന്നാ താന്‍ കേസ് കൊട്', മികച്ച സംവിധായകന്‍ മഹേഷ് നാരായണന്‍; മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത് ആറാം തവണ

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.

author-image
shafeek cm
New Update
nanpakal

mammootty chackochan

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടന്‍, നന്‍പകല്‍ നേരത്ത് മയക്കം സിനിമയ്ക്കാണ് പുരസ്കാരം. ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്. ഇത് കൂടാതെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും മമ്മൂട്ടി നേടിയിട്ടുണ്ട്. എട്ടോളം അവാര്‍ഡുകളാണ് ന്നാ താന്‍ കേസ് കൊട് നേടിയത്.

Advertisment

ഗൗതം ഘോഷ് ആണ് ജൂറി ചെയര്‍മാന്‍. 49 സിനിമകളാണ് അവസാന റൗണ്ടില്‍ എത്തിയത്. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഒന്നാം ഉപസമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങള്‍. രണ്ടാംസമിതിയില്‍ സംവിധായകന്‍ കെ.എം. മധുസൂദനനാണ് ചെയര്‍മാന്‍. നിര്‍മാതാവ് ബി.കെ രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ:

മികച്ച ചിത്രം: നന്‍പകല്‍ നേരത്ത് മയക്കം – ലിജോ ജോസ് പെല്ലിശേരി

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട് -ജിജോ ആന്റണി

മികച്ച നടന്‍: മമ്മൂട്ടി – നന്‍പകല്‍ നേരത്ത് മയക്കം

മികച്ച നടി: വിന്‍സി അലോഷ്യസ് – രേഖ

മികച്ച സംവിധായകന്‍: മഹേഷ് നാരായണന്‍ – അറിയിപ്പ്

ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട്

മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീര്‍ – ഇലവീഴാപൂഞ്ചിറ

മികച്ച തിരക്കഥ: രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ന്നാ താന്‍ കേസ് കൊട്

മികച്ച സംഗീത സംവിധായകന്‍: എം ജയചന്ദ്രന്‍ – പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ

മികച്ച ചിത്രസംയോജകന്‍:

മികച്ച ഗായകന്‍: കബില്‍ – പല്ലൂട്ടി 90സ് കിഡ്‌സ്

മികച്ച ഗായിക: മൃദുല വാര്യര്‍ – പത്തൊമ്പതാം നൂറ്റാണ്ട്‌

ഗാനരചന: റഫീക്ക് അഹമ്മദ്

കലാമൂല്യമുള്ള ജനപ്രിയ ചിത്രം:

മികച്ച സ്വഭാവനടന്‍: ഇ.പി കുഞ്ഞികൃഷ്ണന്‍ – ന്നാ താന്‍ കേസ് കൊട്

മികച്ച സ്വഭാവനടി: ദേവി വർമ്മ –

മികച്ച ബാലതാരം:

മികച്ച കഥാകൃത്ത്:

മികച്ച കുട്ടികളുടെ ചിത്രം: പല്ലൂട്ടി 90സ് കിഡ്‌സ്

പ്രത്യേകപരാമര്‍ശം:

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം:

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം:

പ്രേത്യേക ജൂറി അഭിനേതാവ്: കുഞ്ചാക്കോ ബോബന്‍ – ന്നാ താന്‍ കേസ് കൊട്

അലന്‍സിയര്‍ -അപ്പന്‍

പ്രത്യേക ജൂറി പുരസ്‌കാരം സംവിധാകന്‍: വിശ്വജിത്ത് എസ്, രാജീഷ്‌

മികച്ച ചലച്ചിത്ര ലേഖനം: പുനസ്ഥാപനം എന്ന നവേന്ദ്രജാലം –  സാബു പ്രവദാസ്

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഫീമെയില്‍: പൗളി വിത്സന്‍ – സൗദി വെള്ളക്ക

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മെയില്‍: ഷോബി തിലകന്‍ – പത്തൊമ്പതാം നൂറ്റാണ്ട്

മികച്ച വസ്ത്രാലങ്കാരം: മഞ്ജുഷ

മികച്ച എഡിറ്റര്‍: നിഷാദ് യൂസഫ് – തല്ലുമാല

mammootty kerala state film awards kunchacko boban
Advertisment