Advertisment

ട്രംപണ്ണന്റെ വലതുകാൽ ഐശ്വര്യവും വള്ളിക്കാവമ്മയുടെ വെളിപാടും റഷ്യയുടെ പ്രതീക്ഷയും ജപ്പാന്റെ സ്വപ്നങ്ങളും ! വെറുതെയിരിക്കുമ്പോൾ തോന്നിയ കൊറോണ സ്‌പെഷ്യൽ ആഗോള ചിന്തകൾ / വാക്കുകളിൽ ലോക്ക് ഡൗണില്ലാതെ ദാസനും വിജയനും !

New Update

കൊറോണ കൊറേയെറെ പേരിലേക്ക് വ്യാപിക്കുമ്പോൾ ഇവിടെ ലോക്ക് ഡൗൺ നാളുകളിൽ മരണസംഖ്യ ചാർട്ടുകളും പോലീസിന്റെ അടി വാങ്ങലുകളും ടിക്‌ടോക് വിഡിയോകളും അതിർത്തിയിലെ പലായനങ്ങളും ഭോപ്പാൽ മന്ത്രിസഭാ പ്രതിജ്ഞകളും പായിപ്പാട്ടെ പട്ടിണി സമരങ്ങളും തബ്‌ലീഗ് സമ്മേളനങ്ങളും കാസർഗോട്ടെ അതിർത്തിയടക്കലുകളും ദിനേനയുള്ള പത്രസമ്മേളനങ്ങളും ലോക്ക് ഡൗൺ മാപ്പുപറച്ചിലുകളും ട്രോളർമാരുടെ ട്രോളുകളും ട്രമ്പിന്റെ തകർത്താടുന്ന മാപ്പിളപ്പാട്ട് വീഡിയോകളും ചാനലുകളിലെ അഞ്ചും ആറും സിനിമകളും സോഷ്യൽ മീഡിയയിലെ പാചക പരീക്ഷണങ്ങളും ആസ്വദിച്ചുകൊണ്ട് നേരം പോകാതെ തലമണ്ട കാഞ്ഞുകൊണ്ട് ജീവിതം തള്ളി നീക്കുകയാണ്.

Advertisment

publive-image

ഓസോൺ പാളികളിൽ ഉണ്ടായ വിള്ളലുകൾ ഇത്രേം നാളുകളിൽ ശരിയാകുന്നു എന്ന് കേൾക്കുമ്പോൾ നാം ഈ ഭൂമിയോടും പ്രകൃതിയോടും കാണിച്ച ക്രൂരതകൾ കാണാതെ വയ്യ.

ഡൽഹിയിലും ചൈനയിലും അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ഇല്ലാതായിരിക്കുന്നു എന്ന് കേൾക്കുമ്പോൾ നമ്മുക്ക് കോറോണയെ സ്തുതിച്ചേ മതിയാകൂ.

പരിശുദ്ധ മക്കയും പരിശുദ്ധ വത്തിക്കാനും പരിശുദ്ധമായ അമ്പലങ്ങളും കൊട്ടിയടക്കപ്പെട്ടപ്പോൾ വെള്ളിയാഴ്ച പ്രാർത്ഥനകളും ഞായറാഴ്ച പ്രാർത്ഥനകളും തിങ്കളാഴ്ച പ്രാർത്ഥനകളും മാറ്റി നിർത്തിയപ്പോൾ ഇപ്പോൾ ശനിയാഴ്ചയേതാ ഞായറാഴ്ചയേതാ എന്നറിയാത്ത അവസ്ഥകളിൽ ഭക്തന്മാർ അകപ്പെട്ടപ്പോൾ ദൈവമാണോ ചെകുത്താനാണോ ലോകം നിയന്ത്രിക്കുന്നതെന്ന ചിന്ത നമ്മെ അലട്ടുന്നുണ്ടായിരിക്കാം.

അമ്മക്ക് വെളിപാട് വന്നത്രെ , മൂന്ന് വർഷങ്ങൾക്ക് മുൻപായി , ഒരു മഹാമാരി ലോകം കീഴടക്കുമെന്ന് . പക്ഷെ എന്തോ ഒരു അബദ്ധത്തിൽ അവരത് വെളിയിൽ പറയുവാൻ മറന്നു പോയി . ഇല്ലായിരുന്നെകിൽ അമ്മയുടെ ആശ്ലേഷത്തിനായി വരുന്നവരെ നിയന്ത്രിക്കേണ്ടി വരുമായിരുന്നു.

ഇതിപ്പോൾ കഴിഞ്ഞ പ്രളയത്തിൽ കാണിപ്പയ്യൂരിന് പറ്റിയതിനേക്കാൾ വലിയ ഒരു മണ്ടത്തരമായിപ്പോയി . 1551 ൽ നോസ്ട്രഡാമസ് പറഞ്ഞിരുന്നത്രെ , 2020 ൽ കൊറോണയെന്ന മഹാമാരി ചൈനയിൽ നിന്നും ഉത്ഭവിച്ച് ഏഴുമലകൾ കടന്ന് ഇറ്റലിവഴി ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുമത്രേ !

ചിലപ്പോൾ ഏതോ ഒരു ചൈനക്കാരൻ നസ്‌ട്രോഡാമസിന്റെ പുസ്തകം വായിച്ചുകൊണ്ട് 2020 ആകുവാൻ വേണ്ടി കാത്തിരുന്ന് ഉണ്ടാക്കി വിട്ട ഭൂതമാണോ ഈ കൊറോണയെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ നിർവാഹമില്ല . നൊസ്ട്രോഡാമസിന്റെ കടിയും മാറി ചൈനയുടെ വിശപ്പും മാറി , അങ്ങനെയും കരുതാം.

publive-image

ഇപ്പോൾ പറയുന്നു ഈനാം പേച്ചിയെന്ന് നമ്മൾ പറയുന്ന അല്ലെങ്കിൽ പൊട്ടിച്ചക്കിയെന്ന് കാരണവന്മാർ പറയുന്ന ആ പാവം ജീവിയിൽ നിന്നാണ് ഈ വൈറസ് ഉണ്ടായതത്രെ ! വവ്വാലിനെയും ചിലർ കൂട്ടുപിടിച്ചിട്ടുണ്ട് . നിപ്പ ഉള്ളതുകൊണ്ട് വവ്വാലിനെ ആരും വെറുതെ വിടുന്നില്ല.

ചൈനയിലെ വുഹാനിലെ പക്ഷി മൃഗാദി ചന്തയിൽ ജോലിചെയ്തിരുന്ന ഒൻപത് പേരാണ് ആദ്യമായി ചികിത്സ തേടിയെത്തിയത് . അവരെ ചികിത്സിച്ച മുപ്പത്തിനാലുകാരനായ ഡോക്ടർ സംഭവത്തിന്റെ ഭീകരത മനസ്സിലാക്കുകയും ഡോക്ടർമാരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ സംഭവത്തിന്റെ തീവ്രതയെ കുറിച്ചെഴുതുകയും ചെയ്തു.

ചൈനയിലെ ഭരണകൂടം അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് 'മരണവാറണ്ട്' പുറപ്പെടുവിക്കുകയും മേലാൽ ഭരണകൂടങ്ങളെ വിമർശിക്കുന്ന രീതിയിൽ ആരെയും ചികിത്സിക്കേണ്ട എന്ന് വ്യക്തമായി അറിയിക്കുകയും ചെയ്തു .

ഒരാഴ്ച കഴിഞ്ഞപ്പോൾ അതെ രോഗം പിടിപെട്ടുകൊണ്ട് ഡോക്ടർ ലോകത്തോട് വിടപറഞ്ഞു . കൊന്നതാണോ അതോ രോഗത്താൽ മരിച്ചതാണോ എന്നത് ഡോക്ടറോടോ അല്ലെങ്കിൽ അത് ചെയ്തവരോടോ ചോദിക്കണം . കാരണം ദൈവമിപ്പോൾ ധ്യാനത്തിലാണ്.

publive-image

അന്നത്തെ കണക്കുകൾ പ്രകാരം വുഹാനിൽ മാത്രം 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്മാശാനങ്ങൾ ഉണ്ടായിരുന്നത്രെ ! അക്കണക്കിനു ഏകദേശം 50000 ത്തോളം പേരെങ്കിലും മരിച്ചുകാണുമെന്നാണ് അന്നാട്ടുകാർ പറയുന്നത്.

അമേരിക്കൻ സ്ഥാപനങ്ങളായ ഗൂഗിളും ഫേസ്ബുക്കും യൂറ്റിയൂബും ട്വിറ്ററും സിഎൻഎന്നും ബിബിസിയും ഒക്കെ ഇങ്ങനെയുള്ള അവസ്ഥകൾ മുന്നിൽ കണ്ടുകൊണ്ട് ചൈനയിൽ എന്നേ അടച്ചുപൂട്ടിയിരിക്കുന്നതുകൊണ്ട് അവരിപ്പോൾ 3000 പേരെ മരിച്ചുള്ളൂ എന്ന് പറഞ്ഞാലും നമ്മൾ വിശ്വസിച്ചേ പറ്റൂ.

എന്നുവെച്ച് ഈ പറയുന്ന ഗൂഗിളും ഫേസ്ബുക്കും സി എൻ എന്നും ബിബിസിയുമൊക്കെ നേര് മാത്രം പറയുന്നവരെന്ന് ആരെങ്കിലും കരുതിയാൽ അത് ചരിത്രപരമായ മണ്ടത്തരം എന്ന് കരുതിയാൽ മതി . എല്ലാവരിലും അവരുടേതായ എല്ലാ അജണ്ടകളും ഒളിഞ്ഞു കിടപ്പുണ്ട് .

എന്തായാലും മരിച്ചവനും അസുഖം വന്നവനും മാത്രം നഷ്ടം . അതിപ്പോൾ നമ്മുടെ നാട്ടിലെ റിപ്പബ്ലിക് ടിവി ആയാലും ശ്രീകണ്ഠൻ നായരുടെ 24 ആയാലും മീഡിയ വൺ ആയാലും നേരിനൊപ്പം എന്നൊക്കെ പറയുന്നത് സ്വപ്നത്തിൽ മാത്രം .

publive-image

ട്രമ്പണ്ണൻ എവിടെയൊക്കെയോ കാലു കുത്തിയോ അവിടെയൊക്കെ ഗതികേടുകൾ സമ്മാനിച്ചാണ് തിരിച്ചു പോകാറുള്ളത് . അവസാനമായി കാലുകൾ കുത്തിയ നമ്മുടെ മഹാരാജ്യത്തിന് ആദ്യത്തെ സമ്മാനം ഡൽഹിയിലെ അക്രമവും പിന്നെ ഇപ്പോൾ ഈ കാണുന്ന കൊറോണ വൈറസും .

ഇന്ത്യയിലെ കണക്കുകൾ എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും പ്രവചിക്കുവാനാകാത്ത വിധത്തിലാണ് . അന്യസംസ്ഥാന പാലായനങ്ങളും തബ്‌ലീഗ് സമ്മേളനങ്ങളും ഒക്കെ ഓർക്കുമ്പോൾ ഭയം തോന്നുന്നു. കേരളത്തിലെ അവസ്ഥയാണെങ്കിൽ സൂചികൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുത്തു എന്നുവേണം പറയുവാൻ .

ഏറ്റവുമധികം വിദേശത്തുവസിക്കുന്ന ജനതയുള്ള നമ്മൾ എയർപോർട്ടുകളിൽ കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കിൽ പത്തനംതിട്ടക്കാരും കാസര്ഗോട്ടുകാരനും ഇങ്ങനെ വിലസിലായിരുന്നു.

ഇവിടെ ഇപ്പോഴും അടുത്തുവരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും ഉപതെരെഞ്ഞെടുപ്പും രാഷ്ട്രീയവും വോട്ട്ബാങ്കും ഒക്കെ തന്നെ മുഖ്യ അജണ്ടകൾ !! ചിലര്‍ പറയുന്നു , മറ്റാരും രാഷ്ട്രീയം പറയരുതെന്ന് ! കഷ്ടം ..

റഷ്യ മുറിവേറ്റ സർപ്പമാണ് . ഗ്ലാസ്‌നോസ്ത്തിലൂടെയും പെരിസ്ത്രോയിക്കയിലൂടെയും അന്നവർക്കേറ്റ മുറിവുകൾ ഇപ്പോൾ ഉണങ്ങിട്ടില്ലത്രെ !  അവരുടെ ആളായിട്ടാണ് ട്രമ്പ് അമേരിക്കൻ പ്രസിഡണ്ടായി വിലസുന്നത്.

ഏപ്രിലിൽ പുട്ടിനും തിരഞ്ഞെടുപ്പിനെ നേരിടണം . ഒപ്പം ട്രമ്പ് വലിയൊരു ഇൻപീച്ച്മെന്റിൽ നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ് . കമ്മ്യുണിസത്തിന് എന്നും കണ്ണിലെ കരടായിരുന്നു മുതലാളിത്തം.

അപ്പോൾ പിന്നെ ചൈനയും വടക്കൻ കൊറിയയും ഒക്കെ റഷ്യയുടെ ചങ്ങാതിമാരാകാം . ലോകത്തിലെ ഈ കാണുന്ന സമ്പത് ഘടനയിൽ ഒരു വലിയ മാറ്റം ആവശ്യമായുള്ളത് റഷ്യക്കാണ് . യൂറോപ്പ് ഏകദേശം തീർന്ന മട്ടാണ് . ആ പഴയ പ്രതാപം മാത്രമേ ഇന്നുള്ളൂ .

ചെറുപ്പക്കാർ മുഴുവനും മയക്കുമരുന്നും മദ്യവും ഇന്റർനെറ്റിലും ജീവിതം ഹോമിച്ചുകൊണ്ടിരിക്കുമ്പോൾ പണ്ടത്തെ പല വമ്പൻ കമ്പനികളെയും ചൈനക്കാരും റഷ്യക്കാരും അറബികളും ഇന്ത്യക്കാരും വാങ്ങിക്കൂട്ടുകയാണ്.

ബോയിങ്ങുമായി ഏറ്റവും വലിയ ഡീലിൽ ചൈന ഒപ്പിടുന്നു . മെയിഡ് ഇൻ ചൈന ഉത്പന്നങ്ങൾക്ക് മാർക്കറ്റിൽ ഡിമാന്റില്ലാത്ത അവസ്ഥയിൽ മെയിഡ് ഇൻ ഇറ്റലി , മെയിഡ് ഇൻ സ്‌പെയിൻ കമ്പനികള്‍ക്ക് ഒന്നടങ്കം വിലപറയുകയാണ് ഇവരിപ്പോൾ.

publive-image 3D illustration showing corona virus, MERS virus, Middle East Respiratory Syndrome, pneumonia, new lung disease

ലോകത്തിലെ ഏറ്റവും വലിയ ഫണ്ട് മാനേജ്‌മെന്റ് കമ്പനി ഇപ്പോൾ പുട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഒരു വൻ തകർച്ചയിൽ നിന്നും സ്വന്തം രാജ്യത്തെ ഉയിർത്തെഴുന്നേൽപ്പിച്ചുകൊണ്ട് സമ്പദ് ഘടനയെ ഒന്നടങ്കം മാറ്റിമറിച്ചുകൊണ്ട് ലോകത്ത് ഇപ്പോൾ നടക്കുന്ന പല ആഭ്യന്തരയുദ്ധങ്ങളിലും ഇടപെട്ട് അമേരിക്കൻ സാമ്രാജ്യത്വത്തിന് കടിഞ്ഞാണിടുവാൻ റഷ്യക്ക് സാധിച്ചെങ്കിൽ അത് ആ പഴയ കെജിബി തലവന്റെ തലയിൽ ഉദിച്ച ആശയങ്ങൾ തന്നെയാണ്.

ഫ്രീമേസണ്മാറും റോത്തശിൽഡ് കുടുംബക്കാരും അടക്കിവാണിരുന്ന അമേരിക്കൻ ഭരണകൂടത്തിൽ നുഴഞ്ഞുകയറി അവിടെ സ്വന്തം ആളിനെ അവരോധിക്കുവാൻ പുട്ടിന് സാധിച്ചെങ്കിൽ ഈ കൊറോണയൊക്കെ എത്രയോ നിസ്സാരം.

ലോകസമ്പത്തിന്റെ , വൻകിട കമ്പനികളുടെ , ബാങ്കുകളുടെ എല്ലാം ഉടമസ്ഥാവകാശമുള്ള റോത്തശിൽഡ് കുടുംബത്തിൽ നിന്നും ആധിപത്യം തട്ടിയെടുക്കുവാൻ ഇങ്ങനെയല്ലാതെ വേറെ മാർഗങ്ങളില്ല.

ബുദ്ധിയിലും ശക്തിയിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന അവരാണ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ഭരണകർത്താക്കളെ നിശ്ചയിക്കുന്നതും ഏത് വിധേനയും അവരെ ജയിപ്പിച്ചെടുക്കുന്നതും . കമ്മ്യുണിസ്റ്റുകൾ എന്നും അവരുടെ കണ്ണിലെ കരടായിരുന്നു . പിന്നെ മതങ്ങൾ.

ലോകത്തിൽ ഓരോരോ രാജ്യങ്ങളിലും മെല്ലെ മെല്ലെ അവരുടെ സ്വത്വം ഇല്ലാതാക്കിക്കൊണ്ട് ഇവർ ജയിച്ചു ജയിച്ചു വരുമ്പോഴായിരുന്നു കൊറോണയെന്ന ഭീകരന്റെ വരവ്.

ആദ്യമൊക്കെ ഇതിനെ കാര്യമാക്കാതെ കണക്കാക്കിയിരുന്ന അമേരിക്കയും ഇസ്രയേലും ജർമ്മനിയും മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളും ഇന്നിപ്പോൾ ചക്രശ്വാസം വലിക്കുകയാണ്.

ജർമ്മനിയുടെ സാമ്പത്തിക കാര്യമന്ത്രി ആത്മഹത്യ ചെയ്തപ്പോൾ കാര്യങ്ങളുടെ ഒരു ഭീകരത എത്രത്തോളമെന്ന് നമ്മുക്ക് ഊഹിക്കാം.

സുനാമികളിൽ പെട്ട് പിന്നോട്ട് പോയിരുന്ന ജപ്പാനിൽ ഒരു ഒളിമ്പിക്സോടെ എല്ലാം ശരിയാകും എന്ന് കരുതിയവർക്കും തെറ്റി . അതുമിപ്പോൾ മാറ്റിവെച്ചു . വാഹനവിപണി ലോകം മുഴുവനും കൂപ്പുകുത്തുന്നു . ഇന്ത്യയിലാണ് വാഹനവിപണിയുടെ തകർച്ചക്ക് തുടക്കം കുറിച്ചത്.

പതിവിലും വിപരീതമായി കൂടുതൽ ആളുകൾ ഭക്തിമാർഗം സ്വീകരിക്കുകയും , സമ്പത്തും പ്രശസ്തിയും കുമിഞ്ഞുകൂടണമെങ്കിൽ ഭക്തിയെ ഒരു ഭാഗത്ത് മറയാക്കി കൊണ്ടുനടന്നാൽ മതിയെന്നും ചിലരൊക്കെ അഹങ്കരിച്ചപ്പോൾ , കൂടുതൽ ചെറുപ്പക്കാർ പരിശുദ്ധ ഹറമിൽ മനസിനെ പരിശുദ്ധമാക്കാതെ കാലുകുത്തിയപ്പോൾ , മതത്തിന്റെ പേരിൽ പണ്ഡിതന്മാരെന്നു പറയപ്പെടുന്നവർ പാവങ്ങളെ പറഞ്ഞു പറ്റിച്ചപ്പോൾ , മത പണ്ഡിതന്മാർ മതസ്ഥാപനങ്ങളെ രതി വൈകൃതങ്ങൾക്ക് ഉപയോഗിച്ചപ്പോൾ , ശബരിമലപോലുള്ള വിഷയങ്ങളെ വോട്ടുബാങ്കുകൾ ആക്കിയെടുത്തപ്പോൾ , മതത്തെ ഉപയോഗിച്ച് പാവങ്ങളായ ജനങ്ങളിൽ വിഷം കുത്തിനിറച്ചപ്പോൾ ദൈവങ്ങൾക്കും തോന്നി എല്ലാവരെയും ഒരു പാഠം പഠിപ്പിക്കണമെന്ന് . അല്ലാതെ ഇങ്ങനെയുണ്ടോ ഒരു ലോക്ക് ടൗൺ ? ഇങ്ങനെയുണ്ടോ ഒരു പകർച്ചവ്യാധി ? ഇങ്ങനെയുണ്ടോ മരണങ്ങൾ  ?

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ , നമ്മുക്ക് നമ്മൾ തന്നെ സ്വർഗ്ഗവും നരകവും സൃഷ്ടിക്കുന്നു എന്നത് ഒന്നുകൂടി ഓർമ്മപ്പെടുത്തിക്കൊണ്ട്

ആമിനതാത്തന്റെ പൊന്നുമോൾ ബിയ്യാത്തുവിന്റെ വീഡിയോ കണ്ടുല്ലസിച്ചുകൊണ്ട് ദാസനും

ടിക് ടോകിൽ പുതിയ നമ്പറുകളുമായി കുറന്റൈൻ ക്യാമ്പിൽ നിന്നും വിജയനും

Advertisment