Advertisment

ലോക്ക് ഡൗൺ കാലത്തെ ട്രോളുകൾ കടത്തിവെട്ടിയത് ബോബനെയും മോളിയെയും നാടോടിക്കാറ്റിനെയും വരെ ! ട്രോൾ പ്രഹരമേറ്റത് സന്തോഷ് പണ്ഡിറ്റ് മുതൽ മുഖ്യമന്ത്രി വരെ ! ട്രോൾവഴികൾ ഇങ്ങനെ !

New Update

ന്റർനാഷണൽ ചളു യൂണിയനെ കൊണ്ട് സോഷ്യൽ മീഡിയ പൊറുതി മുട്ടിയിരിക്കുകയാണ്. എന്നാലും ഇങ്ങനെയുണ്ടോ തമാശകളും കളിയാക്കലുകളും.

Advertisment

ദൈവം തമ്പുരാൻ മുതൽ പ്രവാചകന്മാരിലൂടെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി പ്രതിപക്ഷത്തിലൂടെ സഞ്ചരിച്ച് സന്തോഷ് പണ്ഡിറ്റിനെ വരെ പച്ചക്ക് കൊന്ന് കൊലവിളിക്കുമ്പോൾ ഇതിന്റെ മേലെ തമാശകൾ ബോബനും മോളിയിലും നാടോടിക്കാറ്റിലും ഗോഡ്ഫാദറിലും ഒക്കെയേ കണ്ടിട്ടുള്ളൂ.

publive-image

പിന്നെ ധർമ്മജൻ - പിഷാരടിയുടെ ട്രംപിന്റെ ഇന്റർവ്യൂവും ഹരീഷ് കണാരന്റെ തിരഞ്ഞടുപ്പ് വിജയവുമൊക്കെ നമ്മളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഏറ്റവും ഞെട്ടിപ്പോയത് ട്രമ്പിന്റെ ആമിനതാത്തന്റെ പുന്നാര മോളിന്റെ എഡിറ്റിങ് തന്നെ . ആ ചങ്ങനാശ്ശേരിക്കാരനെ സമ്മതിച്ചിരിക്കുന്നു. അതിലെ ഏറ്റവും വലിയ വിജയം ലാലിൻറെ ഒച്ചയുടെ മാച്ചാണ്.

ഈയിടെയായി നമ്മുടെ കേരള പോലീസും മസിൽ പെരുപ്പിച്ചുകാണിച്ചതൊക്കെ ഒഴിവാക്കിയിരിക്കുന്നു . അവരുടെ ചില കമന്റുകൾ കണ്ടാൽ മുഖ്യമന്ത്രി വരെ അറിയാതെ ചിരിച്ചുപോകും !!

അതുപോലെ ഏമാന്മാർ കോവിഡിനെതിരെ ഇറക്കിയ വീഡിയോയും ഏറെ ചിരിക്കുവാൻ വക നൽകുന്നതായിരുന്നു . സിഎനെനും ബിബിസിയും ജസ്സീറയും ഒക്കെ ഷെയർ ചെയ്ത വീഡിയോ ജപ്പാനിൽ വരെ വൈറൽ ആയിരുന്നു .

പിന്നെയുള്ളത് ടിക്റ്റോക്കുകൾ. ചിലതെല്ലാം ഏറെ നിലവാരം പുലർത്തുന്നതും തമാശയും ഉള്ളതാണെങ്കിലും ചിലതിൽ വളിപ്പുകൾ നിഴലിച്ചിരുന്നു . എന്തായാലും ഈ ലോക് ഡൌൺ ഒരു അനുഭവമായി മാറിയിരിക്കുന്നതിനാൽ ഇനിയിപ്പോൾ വിവാദ സംവിധായകൻ കമലിന്റെ ഓർക്കാപ്പുറത്തിൽ ലോകത്തിന്റെ വലിയ നടൻ ലാലേട്ടൻ പറഞ്ഞതുപോലെ ''ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുത്ത് വീട്ടിലിരിക്കാൻ''.

ചിലപ്പോൾ ചിലരുടെ കമന്റുകൾ കണ്ടിട്ട് മണിക്കൂറുകളോളം ഓർത്തു ഓർത്ത് ചിരിക്കാറുണ്ട് !!! ഇത്രേം ഹ്യൂമർ തലയിൽ വെച്ചുനടക്കുന്ന എത്രയോ ആയിരങ്ങളുടെ നാടാണ് നമ്മുടെ ഈ കൊച്ചുകേരളം .

ഇതിപ്പോൾ ഇവിടെ എഴുതുവാൻ കാരണമായത്, അതിരാവിലെ തന്നെ ഒരു ദിവസം എങ്ങനെ തള്ളി നീക്കണം എന്നറിയാതെ ഫേസ്‌ബുക്ക് രണ്ടുമൂന്ന് തവണ ഓടിച്ചു നോക്കി ഗ്രൂപ്പുകളും പേജുകളും ഒക്കെ ഒന്ന് പരതി നോക്കി, പിന്നെ വിഷമമുള്ള വിഷയമായിരുന്നെങ്കിലും കഴിഞ്ഞ ലേഖനത്തിന് കിട്ടിയ 3 ലക്ഷം ഷെയറുകളുടെ പേജൊക്കെ എടുത്തു വെച്ചിരിക്കുമ്പോൾ വാട്സാപ്പിലെ ഗ്രൂപ്പിൽ കിട്ടിയ ഒരു പോസ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി. പിന്നെ കുറെ ചിരിച്ചു .

publive-image

ഇക്കഴിഞ്ഞ തൃശൂർ പൂരത്തിന്റെ അന്ന് നമ്മുടെ ബഹുമാന്യ മുഖ്യമന്ത്രി ഇലഞ്ഞിത്തറമേളം കാണുവാൻ പോകുകയും അവിടെ നമ്മുടെ കേരളത്തിന്റെ അഭിമാനമായ പെരുവനം കുട്ടൻ മാരാരുമായുള്ള ചിത്രം ഫേസ് ബുക്കിൽ ഷെയർ ചെയ്തിരുന്നു.

2019 മെയ് 14 നു ഷൈൻ ജോസ് എന്ന പോസ്റ്റ് മുതലാളി ആ പോസ്റ്റർ ഇട്ടതിനുശേഷം വാളിൽ എഴുതി ''അടുത്ത പൂരം കണ്ടറിയണ !!'' എന്ന് . സംഭവം അറംപറ്റി . ഇത്തവണ പൂരം പൊടിയായി ! ഇതുപോലെയുള്ള ആയിരക്കണക്കിന് കമന്റുകളും പോസ്റ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ സോഷ്യൽ മീഡിയ .

ഇതിപ്പോൾ എഴുതുന്നതിന്നിടക്ക് കേരളത്തിലെ ഒരു പ്രമുഖ വ്യക്തി , അതും ഒരു ഇടതു സഹകാരി വാട്സ്ആപ്പിൽ ഒരു വോയ്‌സ് ക്ലിപ്പ് അയച്ചുതന്നു . അത് കേട്ടപ്പോൾ ഏറെക്കുറെയൊക്കെ ശരിയാണല്ലോ എന്ന് തോന്നിപ്പോയി .

നമ്മുടെ അഭിമാനമായ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് പുള്ളിക്കാരൻ തമാശരൂപേണ അവതരിപ്പിച്ചിരിക്കുന്നത് . നമ്മളെല്ലാം കണ്ടതാണ് ഈ ഭരണത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി സമാധാനത്തിനായി പറത്തിയ വെള്ളരിപ്രാവ്‌ തലയടിച്ചു വീണത്.

അതൊരു ദീപശിഖ ആയിരുന്നു. കേരളത്തിലെ അടുത്ത അഞ്ചവർഷത്തേക്കുള്ള ഒരു ദീപശിഖ. അന്നേരം തന്നെ പലരും അടക്കം പറഞ്ഞു , ഇനി എന്തൊക്കെ പുകിലുകൾ കേരളജനത കാണാൻ കിടക്കുന്നു എന്ന്. മന്ത്രിമാരിൽ ചിലരും കോമഡിക്കാരായ ചില ഭരണപക്ഷ എംഎൽമാരുടെയും പിന്നീടുള്ള ചർച്ചകൾ ഇതേ കുറിച്ചായിരുന്നത്രേ !!!

എല്ലാം അച്ചിട്ട പോലെയായാണ് മുന്നോട്ട് പോകുന്നത് . വോയ്‌സ് ക്ലിപ്പിൽ കേട്ടതുപ്രകാരം തമാശകൾ ഇവിടെ കുറിക്കുന്നു :

publive-image

* അദ്ദേഹം ജനപ്രിയനായകൻ ദിലീപിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്തപ്പോൾ തന്നെ ദിലീപിന്റെ കാര്യവും തീരുമാനമായെന്ന് .

* ജിഷ്ണു പ്രണോയ് വിഷുനാളിൽ കണികാണുവാൻ വെച്ചിരുന്നത് കണിക്കൊന്നയും പിന്നെ അദ്ദേഹത്തിന്റെ ഒരു ചിരിക്കുന്ന ചിത്രവും . ആ കണികാണൽ അക്ഷരം പ്രതി ദൈവം തമ്പുരാൻ സ്വീകരിച്ചു . ആ പാവം ഇപ്പോൾ സ്വർഗ്ഗത്തില്‍ ? .

* മുഖ്യമന്ത്രിയായശേഷം ഖത്തറുകാരുടെ സ്നേഹം ഏറ്റുവാങ്ങുവാനായി ഖത്തറിൽ പോയി വന്നു മാസങ്ങൾക്കുള്ളിൽ ഖത്തറിനെ ഉപരോധത്താൽ അയൽവക്കത്തെ രാജ്യക്കാരോക്കെ കൂടി ഒരു വഴിക്കാക്കി വെച്ചിരിക്കുകയാണ് . സ്വന്തം വിമാനത്തിൽ പശുക്കളെ ഇറക്കുമതി ചെയ്തുകൊണ്ട് പാലുകുടിക്കേണ്ട അവസ്ഥയിലാണവരിപ്പോൾ.

* ആദ്യവർഷത്തെ സമ്മാനമായി കേരളത്തിന് ലോട്ടറിയടിച്ചത് ഓഖിയെന്ന കൊടുങ്കാറ്റിലൂടെയാണ് . കടലിന്റെ മക്കൾ ഒന്നടങ്കം ഗതികേടിലായ ആ ദുരന്തത്തിന്റെ ബാക്കി പത്രമാണ് അവരദ്ദേഹത്തെ റോഡിൽ ഉപരോധിച്ചത് .

* അവാർഡുകളും പൂച്ചെണ്ടുകളും സ്ഥാനമാനങ്ങളും ഏറ്റുവാങ്ങി മരണപ്പെട്ടവരിൽ ഖത്തറിലെ സികെജി മേനോനും ഡോക്ടർ ഡി ബാബുപോളും ബാലഭാസ്കറും ഈ ലോകത്തോട് തന്നെ വിടപറഞ്ഞു.

* കഴിഞ്ഞ വർഷം മെയ് 14 നു അവാർഡ് കിട്ടിയ അറക്കൽ ജോയി 14 നില കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു . ഈയിടെ വിശിഷ്ട സേവകനായി ആദരിച്ച വെഞ്ഞാറമൂട്ടിലെ എസ്‌ഐ ഹർഷകുമാർ ആദരവ് കിട്ടി രണ്ടിന്റെ അന്ന് ഷോക്കേറ്റ് മരിച്ചു .

* കലൈഞ്ജർ കരുണാനിധിയെ പോയിക്കണ്ട് വിമാനം തിരുച്ചിറങ്ങുന്നതിന്റെ മുൻപേ ആ മനുഷ്യൻ ഇഹലോകവാസം വെടിഞ്ഞു .

* പാലായുടെ സ്വന്തം മാണിസാറിനെ പോയിക്കണ്ട് ചാനലിൽ വാർത്ത വരുന്നതിന്റെ മുൻപേ മാണിസാർ പാലായെ വിട്ടുപിരിഞ്ഞു .

* അമേരിക്കൻ സന്ദർശനം ആദ്യം നടത്തി തിരിച്ചുപോന്നപ്പോൾ അവിടെ ഇതുവരെയില്ലാത്ത കൊടുങ്കാറ്റും കാറ്റ് തീയും , ഗൾഫിലെ ആദ്യ സന്ദർശനം കഴിഞ്ഞുപോയപ്പോൾ പതിവിനു വിപരീതമായി മഴയും വെള്ളപ്പൊക്കവും , പിന്നീട് ചികിത്സിക്കാൻ പോയി വന്നപ്പോൾ അവിടത്തെ ജനങ്ങൾ ചികിത്സ കിട്ടാതെ മരിച്ചുവീഴുന്ന അവസ്ഥയും . ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ എന്തിനോപോയി അതിപ്പോൾ മൂക്കും കുത്തി വീണു .

* കൊച്ചു ഹനാനെ കേരളത്തിന്റെ മകളായി ദത്തെടുത്തുകഴിഞ്ഞപ്പോൾ ആ കുട്ടി കാറപകടത്തിൽ പെട്ടു. കമൽഹാസനെ കണ്ടതിനു ശേഷം ആ മനുഷ്യന്‍റെ പാര്‍ട്ടിയും പോയി ബാക്കി കാര്യങ്ങള്‍ക്ക് തീരുമാനവും ആയി .

* ത്രിപുരയിലെ മണിക്ക് സർക്കാരിനെ പുകഴ്ത്തിപ്പാടി , ഇപ്പോൾ മണിക്കുമില്ല സർക്കാറുമില്ല . കെജ്രിവാളിനെ അഭിനന്ദിച്ചു ട്വിറ്റർ ചെയ്തു , ലോക്സഭയിൽ വട്ടപ്പൂജ്യം . കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പര്യടനം നടത്തി എല്ലാം തൂഫാനായി . സച്ചിനെ പൊക്കി പറഞ്ഞു സച്ചിൻറെ കേരളബ്ലാസ്റ്റേഴ്‌സ് പൊട്ടിത്തെറിച്ചു .

* എന്തിനധികം പറയുന്നു : ശബരിമലയിൽ സന്ദർശനം നടത്തി.  പിന്നത്തെ വര്‍ഷം ഒരാള്‍ക്കും അവിടെ കയറാന്‍ പറ്റാതായി . തൃശൂർ പൂരവും ചരിത്രത്തിൽ ആദ്യമായി സന്ദർശിച്ചു. ഇത്തവണ അതിനും ഒരു തീരുമാനമായി . പെരുവനം കുട്ടൻമാരാർക്ക് ഉറക്കം നഷ്ടപ്പെട്ടുവത്രേ !!!

* കേരളചരിത്രത്തിലാദ്യമായി പുഴകൾ വഴിമാറി ഒഴുകുകയും ഡാമുകൾ നിറഞ്ഞുകവിയുകയും ഉരുൾപൊട്ടലുകളാൽ ഗ്രാമങ്ങൾ ഒന്നടങ്കം ഇല്ലാതാവുകയും ചെയ്ത പ്രളയങ്ങൾ മാത്രം മതി ഒരു ഭരണകർത്താവിനോട് ദൈവത്തിനുള്ള സ്നേഹം മനസിലാക്കുവാൻ .

publive-image

ഇനി സ്വൽപ്പം ദൈവവചനങ്ങളിലേക്ക് കടക്കാം :

''ഭരണകർത്താക്കൾ നീതിമാന്മാർ ആയിരിക്കുമ്പോൾ ജനം സന്തോഷിക്കുന്നു. എന്നാൽ അനീതിയുള്ളവർ ഭരിക്കുമ്പോൾ ആളുകൾ ഞരങ്ങുന്നു.''

''തിന്മകൾ ചെയ്യുന്നത് രാജാക്കന്മാർക്ക് വെറുപ്പാണ്. കാരണം സിംഹാസനം നീതിയാൽ സ്ഥാപിതമാണ്. ഒരു ഭരണാധികാരി അസത്യം ചെവിക്കൊണ്ടാൽ അവന്റെ എല്ലാ ഉദ്യോഗസ്ഥരും ദുഷ്ടരാകും.''

''അലറുന്ന സിംഹത്തെയും ഓടുന്ന കരടിയെയും പോലെ ഒരു ദരിദ്ര ജനതയുടെമേൽ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നവൻ ദുഷ്ടനായ ഭരണാധികാരിയാണ്.''

''നിങ്ങളുടെ നേതാക്കളെ അനുസരിക്കുകയും അവർക്ക് കീഴ്‌പെടുകയും ചെയ്യുക. കാരണം അവർ നിങ്ങളുടെ ആത്മാക്കളെ നിരീക്ഷിക്കുന്നു. ഞരക്കത്തോടെയല്ല, സന്തോഷത്തോടെയാണ് അവർ ഇത് ചെയ്യണം. അല്ലെങ്കിൽ അത് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല.''

''അന്യായമായ തീരുമാനങ്ങൾ നിരന്തരം രേഖപ്പെടുത്തുന്നവർ രണ്ട് കൈകളും തിന്മകൾക്കായി പ്രയോജനപ്പെടുത്തുന്നു. രാജകുമാരൻ ന്യായാധിപനോടും കൈക്കൂലി ചോദിക്കുന്നു.  ഒരു വലിയ മനുഷ്യൻ തന്റെ ആത്മാവിന്റെ ആഗ്രഹം സംസാരിക്കുന്നു; അതിനാൽ അവർ അതിനെ ഒരുമിച്ച് ചെയുന്നു ''

'' ഒരു ജനതയെ നയിക്കുവാൻ നിങ്ങളിൽ അർഹത ഉണ്ടായിരിക്കണം ''

പിള്ളേർക്ക് ഇന്നത്തേക്ക് ഇത്രേം മതി ,

ടിക്‌ടോകിലെ പരീക്ഷണങ്ങളുമായി ദാസനും

പോലീസ് കമന്റുകൾ വായിച്ചു രസിച്ച് വിജയനും

dasanivijayanblog@gmail.com

Advertisment