Advertisment

സിദ്ദിഖിന് മരുഭൂമിയിലെ ചുവട് പിഴയ്ക്കുന്നത് കണ്ടത് ഭാര്യയിട്ട ലൈവില്‍. അതിനെ മദ്യപാനമാക്കി ചിത്രീകരിക്കാന്‍ ചില ഭ്രാന്തന്മാരും. ഗള്‍ഫും മരുഭൂമിയും അറിയുന്നവര്‍ക്ക് മനസിലാകുന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ഇങ്ങനെ

author-image
ദാസനും വിജയനും
Updated On
New Update

ഥവാ സിദ്ധിഖ് രണ്ടെണ്ണം അടിച്ചാൽ ഇത്രമാത്രം കൊട്ടിഘോഷിക്കുവാൻ എന്താ ഉള്ളത് ? സിദ്ധിഖിന്റെ സമുദായത്തിന് അത് ഹറാമാണെങ്കിലും ഈ പറയുന്നവർക്കെന്താ ഇത്രേം ഛേദം എന്നൊരു പിടുത്തവും കിട്ടുന്നില്ല.

Advertisment

ഈ വിഷയം ഞങ്ങൾ ഏറ്റെടുക്കുവാൻ കാരണം കഴിഞ്ഞ ദിവസം പുലർച്ചെ ആറര മണിക്ക് പതിവില്ലാതെ ഒരു വാട്ട്സ്ആപ്പ് വീഡിയോ കിട്ടുവാനിടയായി. സിദ്ധിഖിന്റെ തന്റെ സമുദായത്തിൽപെട്ട ഒരാൾ അയച്ചുതന്നതാണ്. അദ്ദേഹം ഉമ്മുൽഖുവൈനിലാണ് താമസം.

publive-image

എന്നും രാത്രി രണ്ടെണ്ണമല്ല ഒരു പകുതി കുപ്പി അകത്താക്കാതെ ഉറക്കം വരാത്ത അദ്ദേഹം അത് അയച്ചുതന്നപ്പോൾ ശരിക്കും അതിലെ രാഷ്ട്രീയം മനസ്സിലാക്കുവാൻ സാധിച്ചു. ഒരു മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് അവരെ മാനസികമായും സാമൂഹികപരമായും ഇല്ലായ്മ ചെയ്യുന്നതിന്റെ ഒരു കൂട്ടായ്മ ഇന്നിപ്പോൾ നമ്മുടെ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അറിയുന്നില്ല.

എന്തായാലും രാജ്യത്തെ ഏറ്റവും പ്രധാന ദേശീയ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായ ടി സിദ്ദിഖ് വിദേശത്തിരുന്നു മദ്യപിക്കുന്ന വീഡിയോ എന്തായാലും അദ്ദേഹത്തിന്‍റെ ഭാര്യ തന്നെ ലൈവായി സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തും എന്ന് വിശ്വസിക്കുന്നവരോട് സഹതപിക്കാനേ തരമുള്ളൂ.   എന്തൊക്കെയോ ഗൂഢലക്ഷ്യങ്ങൾ വെച്ചുകൊണ്ട് ഒരു മനുഷ്യനെ പച്ചക്ക് തിന്നുവാൻ കൊതിക്കുന്നവരാണ് ഇതിനു പിന്നില്‍.

മരുഭൂമിയിൽ മണലിൽ ഏറെ നേരം ഇരുന്നു എഴുന്നേൽക്കുമ്പോൾ കാലുകൾ കുഴയുകയും വീഴാൻ പോകുകയും ചെയ്യുന്നത് സ്വാഭാവികമാണെന്ന് ഗള്‍ഫിനെയും മരുഭൂമിയെയും അറിയുന്നവര്‍ക്കറിയാം.  എന്നാലും അതിനെ വളച്ചൊടിച്ചില്ലെങ്കിൽ ദൈവകോപം കിട്ടിയാലോ ?

സിദ്ധിഖ് ഒരു കോൺഗ്രസുകാരനായതുകൊണ്ടാണോ എന്ന് ചോദിച്ചാൽ അതൊന്നുമല്ല ഇതിന്റെ പിന്നിലെ ലഷ്യങ്ങൾ , അതിനേക്കാളുമൊക്കെ അസൂയ എന്ന വിഷമയമായ ഒരു ചിന്ത മനുഷ്യന്റെ മനസ്സിൽ കടന്നുകൂടിയിരിക്കുകയാണ്.

ദുബായിലേക്ക് യാത്ര ചെയ്യുന്ന ഓരോരോ രാഷ്ട്രീയക്കാരനും സിനിമാക്കാരനും കച്ചവടക്കാരനും സാഹിത്യകാരനും മാധ്യമപ്രവർത്തകനും ജീവിതത്തിൽ ഒരിറ്റു മനസമാധാനമാണ് ആഗ്രഹിക്കുന്നത് . സഖാവ് വിഎസിന്റെ മകൻ മക്കാവുവിൽ പോയപ്പോഴും പ്രധാന സഖാവിന്റെ മകന്‍ ഡാൻസുകാരിയെ പ്രണയിച്ചപ്പോഴും ഇതുപോലെ കുറേയാളുകൾ അവരുടെയും മെക്കിട്ട് കയറിയിരുന്നു.

നാം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളായ വാണിഭങ്ങളും പീഡനങ്ങളും ബുമറാങ് പോലെ തിരിച്ചു കിട്ടുമ്പോൾ എതിരാളികളും അതൊക്കെ ആഘോഷിക്കുന്നു എന്ന് മാത്രം.

വിദേശങ്ങളിലേക്ക് യാത്രപോകുന്ന ഏതൊരു മലയാളിയും സ്വൽപ്പം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അതിപ്പോൾ ഏറെ തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടയില്‍ നമ്മുടെ മുഖ്യമന്ത്രി തന്നെ ഒന്ന് ചിരിച്ചു കാണുന്നത് തെരഞ്ഞെടുപ്പ് വേളകളിലും പിന്നെ വിദേശത്തെത്തുമ്പോഴുമാണ്.

എന്നാലും അവർ താമസിക്കുന്ന ഹോട്ടലിന്റെ മഹത്വവും ആഡംബരവും അവർ യാത്ര ചെയുന്ന വാഹനങ്ങളുടെ വലുപ്പവും ഒക്കെ കാണിച്ചുകൊണ്ട് ചിലരൊക്ക വിമർശിക്കാറുണ്ട്. അതൊക്കെ നാം നേരത്തെ സൂചിപ്പിച്ച അസൂയയിൽ നിന്നും ഉത്ഭവിക്കുന്നതാണ് . നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുബായിലും അബുദാബിയിലും അമേരിക്കയിലും ഒക്കെ പോകുമ്പോഴും അവിടത്തെ തലവന്മാരുമായി നല്ലതുപോലെ സംവദിക്കുമ്പോഴും അതിന്റെയൊക്കെ ഗുണഭോക്താക്കൾ നമ്മൾ മലയാളികൾ തന്നെയാണ്.

പിന്നെ വിമർശിക്കേണ്ടി വരുന്നത് ചില ജനദ്രോഹമായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴാണ്.  ഭരണകൂടങ്ങളും കൈയൂക്കുള്ളവരും അത്യാവശ്യം പിടിപാടുകൾ ഉള്ളവരും എന്നും നീതിയും ന്യായവും മറ്റുള്ളവരുടെ വിഷമതകളും മനസ്സിലാക്കാതെ ചാഞ്ഞ മരത്തിൽ ഓടിക്കയറുന്ന പ്രവണത നമ്മുടെ നാട്ടിൽ ഇത്രമാത്രം അധികരിച്ചത് എങ്ങനെയാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.

ജ്യുതന്മാർ കേരളത്തിൽ ഉണ്ടായിരുന്നതുകൊണ്ടാണോ ഇങ്ങനെയൊക്കെ ജനങ്ങളിൽ ചിന്താഗതികൾ കുമിഞ്ഞുകൂടിയത് എന്ന് ആരെങ്കിലും പറയുകയാണെകിൽ അത് ശരിയാകാനേ നിർവാഹമുള്ളൂ.

പാലായിൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ പാലാരിവട്ടം പാലം അഴിമതി സംസാരവിഷയമാക്കിയതുപോലെ അല്ലെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടമലയാർ കേസ് കുത്തിപ്പൊക്കി അഴിമതിക്കാരനെ ജയിലിൽ ഇട്ടതുപോലെയും പിന്നീട് അയാളെ തന്നെ സ്വന്തം പക്ഷത്തേക്ക് മാറ്റി ഇപ്പോൾ ക്യാബിനറ്റ് റാങ്ക് കൊടുത്തപോലെയുമൊക്കെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ചർച്ചയുവാനും മസാല വാർത്തകൾ പടച്ചുവിടുവാനുമാണ് ഓരോരുത്തരും വ്യഗ്രത കാണിച്ചുകൊണ്ടിരിക്കുന്നത് .

നമ്മുടെ നാട്ടിൽ സാധാരണമായി കണ്ടിരുന്ന നീരോലി ചെടിയും കമ്മ്യുണിസ്റ്റ് പച്ചയും തുമ്പപ്പൂക്കളും കണിക്കൊന്നയും ഒക്കെ ഇന്നിപ്പോൾ നാട്ടിൻപുറങ്ങളിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു. പകരമായി ആർക്കും വേണ്ടാത്ത വിഷച്ചെടികളും ആഫ്രിക്കൻ പായലുമൊക്കെ നാട്ടിൻപുറങ്ങളെ ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുന്നു . എന്തുകൊണ്ടാണെന്ന് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് ഏതെങ്കിലും ശാസ്ത്രസാഹിത്യ പരിഷത്തുകാരോ പരിസ്ഥിതി വാദികളോ ചിന്തിച്ചിട്ടുണ്ടോ ?

മനുഷ്യന്റെ മനസ്സുപോലെ പ്രകൃതിയും വിഷമയമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.  ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇരിങ്ങാലക്കുടക്കടുത്തുള്ള മുരിയാട് പാടശേഖരകമ്മിറ്റിക്കാർ പ്രകൃതിയോട് മാപ്പ് പറഞ്ഞുകൊണ്ട് ഒരു കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിവരെ മനുഷ്യന്റെ ഈ സ്വഭാവദൂഷ്യങ്ങൾക്കെതിരാണെന്ന് ഇക്കഴിഞ്ഞ പ്രളയങ്ങളിൽ പുഴകൾ വഴിമാറിയൊഴുകിയപ്പോൾ കാരണവന്മാർ പറയുകയുണ്ടായി.

ഈ അസൂയക്കാരും പരദൂഷണക്കാരും ഒക്കെ ഒരുമിച്ചിരുന്ന് ഇപ്പോൾ യുട്യൂബിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വഴുതനങ്ങ എന്ന ഒരു ഷോർട്ട് ഫിലിം കാണേണ്ടത് അത്യവശ്യമാണ് . നമ്മുടെ നാടിന്റെ ഒരു ശരാശരി മനസ്സിന്റെ പച്ചയായ ആവിഷ്കാരമാണ് വഴുതനങ്ങ .

ദുബായിൽ ലേബർക്യാമ്പിലെ മുറിയിൽ വഴുതനങ്ങ കണ്ടുകൊണ്ട് ദാസനും മരുഭൂമിയിൽ ആടിക്കുഴഞ്ഞുകൊണ്ട് ദാസനും

Advertisment