Advertisment

ഇത് ഇന്ത്യയാണ്, അയ്യായിരം വര്‍ഷം പഴക്കമുള്ള ആർഷഭാരത സംസ്കാരത്തിന്‍റെ അടിത്തറയുള്ള നാട്ടില്‍ വിഘടന വാദികള്‍ എത്ര ശക്തരായാലും അവര്‍ക്ക് അധികകാലം വിജയിച്ചുപോകാനാകില്ല

author-image
ദാസനും വിജയനും
Updated On
New Update

സി എ എ , എൻ ആർ സി . എൻ ആർ പി എന്നിവയിലും അതുപോലെ ഡൽഹിയിൽ അരങ്ങേറിയ കലാപ നാടകത്തിലും  ഒരു കാര്യം വ്യക്തമായി . നല്ലവരായ കുറെയധികം ഹിന്ദുക്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഇന്ത്യയുടെ ജിഡിപിയും നന്മയും സംസ്കാരവും സാഹോദര്യവും എത്ര താഴോട്ട് പോയാലും പിന്നെയും പ്രതീക്ഷകളോടെ തിരിച്ചുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നത് .

Advertisment

ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുള്ള ആർഷഭാരത സംസ്കാരത്തിൽ ആരൊക്കെ വന്നാലും പോയാലും ചിലതൊക്കെ ബാക്കി നിൽക്കുന്നു എന്ന് വേണം കരുതാൻ .

publive-image

മുഗളന്മാർ വന്നാലും ബുദ്ധന്മാർ വന്നാലും വെള്ളക്കാർ വന്നാലും കൊള്ളക്കാർ വന്നാലും വിശ്വാസികൾ വന്നാലും സാത്താൻമ്മാർ വന്നാലും എന്തിനധികം പറയുന്നു , ഡൊണാൾഡ് ട്രമ്പ് വന്നാലും അവരെക്കാണാനും അവരെ സ്വീകരിക്കുവാൻ ആളുകൾ കൂടുന്നതും ഒക്കെ ആ ആര്ഷഭാരതസംസ്കാരത്തിന്റെ നന്മകൾ മാത്രമായി കണക്കാക്കിയാൽ മതി .

അല്ലാതെ വിവരമില്ലായ്മ ആയി കണക്കാക്കാതിരിക്കുക . വിവരമില്ലായ്മകൾ ഏറെ അരങ്ങേറുന്നുണ്ടെങ്കിലും അതെല്ലാം നമ്മുടെ ദൗർബല്യത്തെ ചിലർ ചേർന്ന് ചൂഷണം ചെയ്യുന്നതാണെന്ന് മനസിലാക്കുക .

ഇക്കഴിഞ്ഞ ദൽഹി കലാപനാടകം ആര് തുടങ്ങിവെച്ചു , ആര് അതിനെ കത്തിച്ചു , ആര് ആരെ വെട്ടിക്കൊന്നു , എന്നതല്ല മുഖ്യവിഷയം .

ആ കലാപത്തിൽ ഒരു പള്ളിയിൽ കയറി അക്രമികൾ തീയിട്ട വീഡിയോ വ്യാപകമായി പ്രചരിച്ചു . അതുപോലെ ഒരു പൊട്ടൻ ഒരു പള്ളി മിനാരത്തിൽ പൊത്തിപ്പിടിച്ചു കയറി ആ മിനാരത്തിലെ മൈക്കുകൾ വലിച്ചു താഴെയിടുന്ന ദൃശ്യങ്ങളും പ്രചരിച്ചു  .

publive-image

നാം കണ്ടുകൊണ്ടിരുന്ന ഓരോരോ വീഡിയോകളും ചിത്രങ്ങളും അപ്പപ്പോൾ ഫേസ്ബുക്കും യൂട്യൂബും മായ്ച്ചു കളഞ്ഞു . ഒരു ദിവസം  കഴിഞ്ഞപ്പോൾ ഡൽഹി പോലീസ് അറിയിച്ചു, ആ വീഡിയോ ഡൽഹിയിലെ പള്ളി അല്ലെന്നും ബീഹാറിലോ കർണ്ണാടകത്തിലോ മുമ്പ് അരങ്ങേറിയ സംഭവങ്ങളെ വേറെ ആരോ ദുരുപയോഗം ചെയ്യുന്നതാണെന്നും എന്നൊക്കെ .

പക്ഷെ ദൽഹി പോലീസ് പറയുന്നത് ശുദ്ധ നുണയാണെന്നും താൻ സംഭവങ്ങൾ നേരിട്ട് കണ്ടയാളാണെന്നും ദി വയർ എന്ന പത്രത്തിലെ ഒരു പെൺകുട്ടി എഴുതി .

അശോക് വിഹാര എന്നത് തെറ്റായിരുന്നു സംഭവം അരങ്ങേറിയത് അശോക് നഗറിൽ ആയിരുന്നു എന്ന് ചങ്കൂറ്റത്തോടെ ദി വയർ ലേഖിക നവോമി ബാർട്ടൻ എഴുതിയപ്പോൾ ആശ്വാസമായത് ഏഷ്യാനെറ്റിന്റെ സുനിലിനും റാണ അയൂബിനുമൊക്കെ ആയിരുന്നു .

ഫെസുബുക്കിലെയും മറ്റുള്ള സോഷ്യൽ മീഡിയയിലെയും ഹിന്ദു സഹോദരിമാർ ചങ്കൂറ്റത്തോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് കണ്ടപ്പോൾ

നന്മ മരങ്ങൾ ഇപ്പോഴും കട പുഴകിയിട്ടില്ല എന്ന് ഡൽഹിയിലെ ഒരു മുസ്ലിം സഹോദരൻ എഴുതിക്കണ്ടു .

publive-image

നൂറുകണക്കിന് സ്ത്രീകളാണ് ധൈര്യപൂർവം ദൽഹി കലാപത്തിനെതിരെയും സിഎഎ ക്കെതിരെയും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത് .

ശശി തരൂർ പറഞ്ഞതുപോലെ സിഎഎ ക്കെതിരെയുള്ള ജാഥകളിലും ഉപവാസങ്ങളിലും മറ്റും തക്ബീർ ധ്വനികളോ അനാവശ്യമായ ഖുർആൻ പാരായണങ്ങളോ ഇല്ലാതിരുന്നെങ്കില്‍ ഇനിയും കൂടുതൽ ഹിന്ദുക്കൾ ഈ ഭരണത്തിനെതിരെയും അനാവശ്യ നിയമങ്ങൾക്കെതിരെയും കലാപങ്ങൾക്കെതിരെയും ചങ്കൂറ്റത്തോടെ മുന്നിൽ വരുന്നത് കാണുവാൻ സാധിക്കും .

ഷാഹീൻബാഗിൽ സിക്കുകാർ ഭക്ഷണം വിതരണം ചെയ്യുന്നതുപോലെ കലാപത്തിൽ ഗുരുദ്വാരകൾ തുറന്നുകൊടുക്കുന്നതുപോലെ ഹിന്ദുക്കളായ നല്ലവരും ഈ വിനാശ ശക്തികൾക്കെതിരെ പൊരുതുവാൻ മുന്നിട്ടിറങ്ങും .

പോക്ക് പോകുകയാണെങ്കിൽ എൽഐസിയിൽ നിന്നും പിരിച്ചുവിട്ടവരും ബിഎസ്എൻഎലിൽ നിന്നും പുറത്താക്കിയവരും എയർഇന്ത്യയിലെ തൊഴിലാളികളും അതുപോലെ ഇന്ത്യൻ ഓയിൽ കോർപറേഷനിലെ പാവങ്ങളും എഫ് എ സിറ്റി യിലെയും പൊതുമേഖലാ ബാങ്കുകളിലെയും ജീവനക്കാരും , നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരും , കച്ചവടങ്ങൾ നടക്കാത്തതിൽ അമർഷം പൂണ്ട വ്യാപാരികളും ബ്രോക്കർമാരും അവരുടെയൊക്കെ കുടുംബങ്ങളും ഒക്കെ റോഡിലിറങ്ങി  അധികാര കേന്ദ്രങ്ങള്‍ക്കെതിരെ ഗര്‍ജ്ജിക്കുന്നത് കാത്തിരുന്ന് കാണാം .

ഇത് ഇന്ത്യയാണ് , ആർഷഭാരത സംസ്കാരമുള്ള ഇവിടെ ഇവർക്കൊന്നും അധികകാലം വിജയിച്ചുപോകുവാനാകില്ല ,

ഷാഹീൻബാഗിലെ അമ്മമാർക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് ദാസനും , ഡൽഹിയിലെ എല്ലാം നഷ്ടപ്പെട്ടവരെ സഹായിച്ചുകൊണ്ട്  വിജയനും

Advertisment