Advertisment

ഡിആര്‍ഡിഓ പത്രക്കുറിപ്പ് ഇറക്കേണ്ട പ്രഖ്യാപനം ഏറ്റെടുത്ത് രാജ്യത്തോട് മോഡിയുടെ അഭിസംബോധന. ചരിത്ര നേട്ടത്തിനായി കഠിനാധ്വാനം ചെയ്ത സ്ഥാപനത്തെക്കുറിച്ച് ഒരക്ഷരം പറഞ്ഞതുമില്ല. മുമ്പ് ഡിആര്‍ഡിഓ പത്രക്കുറിപ്പിറക്കുകയും പ്രധാനമന്ത്രി അഭിനനന്ദം അറിയിക്കുകയും ചെയ്തിരുന്നിടത്ത് പത്രക്കുറിപ്പ് അഭിസംബോധനയാക്കി മാറ്റി മോഡി മാര്‍ക്കറ്റിംഗ്. അഭിനന്ദിക്കാന്‍ മറക്കുകയും ചെയ്തു

New Update

ഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ ലോകത്തെ നാലോ അഞ്ചോ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ട് ഒന്നര പതിറ്റാണ്ടെങ്കിലും പിന്നിട്ടു. അതിന്റെ ബാക്കി പത്രമാണ് ഡിആര്‍ഡിഓ ഇന്ന് വിക്ഷേപിച്ച എ - സാറ്റ് നേട്ടം. ഉപഗൃഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്നതിന് ശേഷിയുള്ള ഉപഗ്രഹവേഥ മിസൈല്‍ പരീക്ഷണമാണ് ഇന്ന് ഡിആര്‍ഡിഓ നടത്തിയത്.

Advertisment

ഇന്ത്യയുടെ തന്നെ ഒരു ഉപഗ്രഹത്തെ തകര്‍ത്തുകൊണ്ടാണ് ഈ വിക്ഷേപണ ദൗത്യം ഡിആര്‍ഡിഓ നടത്തിയത്.  മുമ്പ് യു എസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം നാലാമതായി ഈ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ.

publive-image

2012 ഡോ. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഈ മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ തുടക്കമിട്ടത്. അതിന്റെ പരീക്ഷണം പൂര്‍ത്തിയാക്കിയത് ഇന്നും. ഡിആര്‍ഡിഓയ്ക്ക് ഇത് അഭിമാന മുഹൂര്‍ത്തമാണ്. അവരെ അഭിനന്ദിക്കാതെ വയ്യ. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രഞ്ജന്‍മാരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും അവര്‍ക്കും അഭിനനന്ദങ്ങള്‍.

എന്നാല്‍ രാജ്യം ഉറ്റുനോക്കുന്ന ജിജ്ഞാസയിലേക്ക് രാജ്യത്തെ എത്തിച്ചുനിര്‍ത്തിയിട്ടാണു പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതെന്നതാണ് കൌതുകം. മുന്‍ കാലങ്ങളില്‍ ഡിആര്‍ഡിഓ ചെയര്‍മാന്‍ വാര്‍ത്താകുറിപ്പിലൂടെ പുറംലോകത്തെ ആയിരിക്കുകയായിരുന്ന ഒരു കാര്യമാണ് പ്രധാനമന്ത്രി അത്യപൂര്‍വ്വമായ ഒരു അഭിസംബോധനയിലൂടെ രാജ്യത്തെ അറിയിച്ചത്.

അതിനുമുമ്പ് രാജ്യസുരക്ഷയെ സംബന്ധിച്ച നിര്‍ണ്ണായകമായ രണ്ടു മന്ത്രിസഭാ സമിതികള്‍ പ്രധാനമന്ത്രി വിളിച്ചുകൂട്ടിയതും ചര്‍ച്ച നടത്തിയതും അഭ്യൂഹങ്ങളും ആശങ്കകളും ക്ഷണിച്ചുവരുത്തിയിരുന്നു. മുമ്പ് ഇതുപോലൊരു അഭിസംബോധന നരേന്ദ്രമോഡി നടത്തിയ ശേഷമാണ് നോട്ടു നിരോധിക്കപ്പെട്ടതും ജനതയ്ക്ക് അവന്‍റെ പോക്കറ്റിലും ബാങ്കിലും കിടന്ന പണത്തിന് പാതി അവകാശം നഷ്ടപ്പെട്ടതുപോലത്തെ അവസ്ഥ സംജാതമായതും.

അതിന്റെ ക്ഷീണത്തില്‍ നിന്നും ഇതുവരെ രാജ്യം മോചിതരായിട്ടുമില്ല. അതിനിടയില്‍ വീണ്ടുമൊരു അഭിസംബോധന എന്ന് പറഞ്ഞപ്പോള്‍ രാജ്യം ആശങ്കയോടെ അതിനെ ഉറ്റുനോക്കി എന്നത് സ്വാഭാവികമാണ്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ലെന്നത് ആശ്വാസമാണ്.

പ്രധാനമന്ത്രി പ്രഖ്യാപിച്ചത് രാജ്യത്തിന് സന്തോഷവും അഭിമാനവും നല്‍കുന്ന വസ്തുതയാണെങ്കിലും ആ നേട്ടം കൈവരിച്ച ഡിആര്‍ഡിഓ എന്ന ആ നാമം പോലും അദ്ദേഹത്തിന്‍റെ പ്രഖ്യാപനത്തില്‍ ഉണ്ടായില്ലെന്നത് ഖേദകരമാണ്. സത്യത്തില്‍ പ്രഖ്യാപനം ഡിആര്‍ഡിഓ നടത്തുകയും പ്രധാനമന്ത്രി അവരെ അഭിനന്ദിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇന്ത്യയില്‍ ഇതുവരെയുള്ള പതിവ് അങ്ങനെയായിരുന്നു.

പക്ഷേ, നേരെ തിരിച്ച് ഡിആര്‍ഡിഓ നടത്തേണ്ട പ്രഖ്യാപനം മോഡി ഏറ്റെടുക്കുകയും പ്രധാനമന്ത്രി നടത്തേണ്ട അഭിനന്ദനം അദ്ദേഹം ഒഴിവാക്കുകയും ചെയ്തു. ആ ശാസ്ത്രഞ്ജന്‍മാരുടെ ടീമിന് ഇന്ത്യന്‍ ജനത അഭിവാദ്യം അര്‍പ്പിക്കും എന്ന് തീര്‍ച്ച.

രാജ്യത്തിന്റെ കാലാകാലങ്ങളായുള്ള ഇത്തരം നേട്ടങ്ങളെ കഴിഞ്ഞ 5 വര്‍ഷത്തെ നേട്ടങ്ങളായി ചിത്രീകരിക്കുകയും അതിനെ രാഷ്ട്രീയ നേട്ടമായി ചിത്രീകരിക്കുകയും ചെയ്യുന്ന രീതി രാജ്യത്ത് പതിവുള്ളതല്ല, അത് അത്തരം നേട്ടങ്ങള്‍ക്ക് പിന്നില്‍ കറുത്ത അടയാളമായി അവശേഷിക്കും എന്നോര്‍ക്കുക.

- എഡിറ്റര്‍ 

Advertisment