Advertisment

28 വയസുള്ള സുരേഷ് കുറുപ്പിന്റെ വിജയം മുതല്‍ കെ വി തോമസ്‌ മാഷിന്റെ രാഷ്ട്രീയജന്മം വരെ - കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ വിജയ മന്ത്രങ്ങള്‍ ഇങ്ങനെ ..

New Update

നിയമസഭകൾ മാറി മറിയുമ്പോൾ ലോക്‌സഭാ എന്നും യുഡിഎഫിനോടോപ്പം നിന്ന ചരിത്രമേ കേരളത്തിലുള്ളൂ. ഇടതുപക്ഷം എത്ര ഭയങ്കര സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയാലും കുലുങ്ങാതെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചവരായിരുന്നു കേരളത്തിലെ യുഡിഎഫുകാർ. അതിന്റെ കാരണവും വ്യക്തമാണ്.

Advertisment

ലോക്സഭയിൽ ഇടതിന് ഒന്നും ചെയുവാനില്ല എന്ന തിരിച്ചറിവാണ് കേരളത്തിന്റെ പ്രബുദ്ധരായ വോട്ടർമാർ പാലിച്ചുപോന്നിരുന്നത്. അതിൽ ഒരു വ്യത്യസമായിരുന്നു 2004 ലോക്സഭാ തിരഞ്ഞെടുപ്പ്. യുഡിഎഫിനുവേണ്ടി അകെ ജയിച്ചത് ഇ അഹമ്മദ് മാത്രം . മൂവാറ്റുപുഴയിൽ പിസി തോമസ് ജയിച്ചത് എൻഡിഎ ടിക്കറ്റിലും. ബാക്കി 18 സീറ്റുകളിലും ഇടതുപക്ഷം ആഞ്ഞടിച്ചു . അതിനും ഒരു കാരണമുണ്ടായിരുന്നു.

publive-image

കോൺഗ്രസ്സിലെ ഗ്രൂപ്പുകളിലും ഡിഐസി എന്ന പാർട്ടിയുടെ രൂപീകരണവും കണ്ടുമടുത്ത കോൺഗ്രസ്സുകാർ തന്നെ ഇടതിനെ വിജയിപ്പിച്ചു . ആരും പ്രതീക്ഷിക്കാത്ത ഒരു സഖ്യം സോണിയാഗാന്ധിയും സുർജിത് സിങ്ങും രൂപീകരിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസ്സുകാർ കരുതി, ആര് ജയിച്ചാലും ഒന്നാണല്ലോ എന്ന് .

1984 ഇൽ യുഡിഎഫ് ജയിച്ചത് 17 സീറ്റുകളിൽ . വടകരയിലും കോട്ടയത്തും മാവേലിക്കരയിലും ഇടതുപക്ഷം ജയിച്ചപ്പോൾ കാസർകോട്ടും പാലക്കാട്ടും കണ്ണൂരും അടക്കമുള്ള ഇടതുകോട്ടകളിൽ യുഡിഎഫ് വെന്നിക്കൊടി പാറിച്ചു . അന്ന് ശരിക്കും സ്ഥാനാർത്ഥി നിർണ്ണയം നടത്തിയിരുന്നെങ്കിൽ യുഡിഎഫ് 20/ 20 അടിച്ചേനെ .

കെവി തോമസ് മാഷ് അന്ന് തുടങ്ങിയ ജൈത്രയാത്രയാണ് . ഇ ബാലാനന്ദനെ തറപറ്റിച്ചാണ് രാമറൈ കാസർഗോട്ട് പിടിച്ചെടുത്തത് .പാട്യം രാജനെ മുല്ലപ്പള്ളി രാമചന്ദ്രൻ മലർത്തിയടിച്ചു . ഡൽഹിയിൽ നിന്നും കെട്ടിയിറക്കിയ കോൺഗ്രസ്സ് എസുകാരൻ കെപി ഉണ്ണികൃഷ്ണൻ വടകരയിൽ യുഡിഎഫിനെ ഞെട്ടിച്ചുകളഞ്ഞു .

publive-image

പാലക്കാട്ട് വിഎസ് വിജയരാഘവനും ഒറ്റപ്പാലത്ത് ഐഎഫ്‌സുകാരൻ കെആർ നാരായണനും സീറ്റുകൾ സ്വന്തമാക്കി . സഭയുടെ സ്ഥാനാർത്ഥി പിഎ ആന്റണി തൃശൂരിലും ആരും പ്രതീക്ഷിക്കാത്ത കെ മോഹൻദാസ് മുകുന്ദപുരത്തും സീറ്റുകൾ കയ്യടക്കി . ഐഎഎസുകാരൻ എസ് കൃഷ്ണകുമാർ കൊല്ലത്തും പ്രേം നസീറിന്റെ അളിയൻ തലേക്കുന്നിൽ ബഷീർ ചിറയിൻകീഴും പിടിച്ചെടുത്തു .

വക്കം പുരുഷോത്തമൻ ആലപ്പുഴയിലും കെ കുഞ്ഞമ്പു അടൂരും പിജെകുര്യൻ ഇടുക്കിയിലും ആധിപത്യം സ്ഥാപിച്ചു . മാവേലിക്കരയിൽ ജനതാദൾ തമ്പാൻ തോമസിന്റെ ജയം അട്ടിമറിയായിരുന്നു . 28 വയസുകാരൻ ആയിരുന്ന സുരേഷ്കുറുപ്പ് കോട്ടയത്ത് ജയിച്ചു കയറിയപ്പോൾ മൂവാറ്റുപുഴയിൽ കേരളം കോൺഗ്രസ്സിലെ ജോർജ്ജ് ജോസഫ് മുണ്ടക്കലും ജയിച്ചു .

1989 തിരഞ്ഞെടുപ്പിലും ഒട്ടും മോശമല്ലാത്ത പ്രകടനം യുഡിഎഫുകാർ കാഴ്ചവെച്ചു .അന്നും 17 സീറ്റുകളിൽ യുഡിഎഫ് എൽഡിഎഫിനെ ഞെട്ടിച്ചിരുന്നു . സിപിഎം വിപി സിങ്ങുമായി ചേർന്ന് ബിജെപിയെ കല്യാണം കഴിച്ച തിരഞ്ഞെടുപ്പായിരുന്നു അത് . അരുൺ നെഹ്രുവും ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് ബാബരി മസ്ജിദ് ആളിക്കത്തിച്ചപ്പോൾ വിപിസിങ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടുമായി കളിച്ചു , ഒരേ ലക്‌ഷ്യം രാജീവ് ഗാന്ധിയെയും അനുചരന്മാരെയും താഴെയിറക്കണം. അത്രമാത്രം.

1984 ഇൽ കേവലം രണ്ടു സീറ്റുകൾ മാത്രം (അദ്വാനിയും വാജ്‌പേയിയും )ഉണ്ടായിരുന്ന ബിജെപിക്ക് 82 സീറ്റുകൾ ഉണ്ടാക്കി കൊടുക്കുവാൻ ഇപ്പറഞ്ഞ സിപിഎമ്മിനും ജനതാദളിനും സാധിച്ചു എന്നതാണ് ഏറ്റവും വലിയ സംഭവമായി കാണേണ്ടത് . തിരുവനന്തപുരത്ത് ഒഎൻവി കുറുപ്പും എറണാകുളത്ത് ചീഫ് ജസ്റ്റിസ് സുബ്രമണ്യം പോറ്റിയും ഒറ്റപ്പാലത്ത് ലെനിൻ രാജേന്ദ്രനും മത്സരിച്ചപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം എഴുതി കേരളം എൽഡിഎഫ് തൂത്തുവാരുമെന്ന് . പക്ഷെ ഒഎൻവി വരെ എട്ടുനിലയിൽ പൊട്ടിയപ്പോൾ ഇടതുപക്ഷം ഞെട്ടിത്തരിച്ചു.

publive-image

1991 തിരഞ്ഞെടുപ്പിൽ ലോക്‌സഭയും നിയമസഭയും ഒരുമിച്ചായിരുന്നു . 1990 ഇൽ കേരളത്തിലാദ്യമായി നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ 14 ഇൽ 12 ജില്ലകളും എൽഡിഎഫ് ചെങ്കൊടി പാറിച്ചപ്പോൾ കൈവന്ന അഹങ്കാരം നാല് കൊല്ലത്തിൽ നിയമസഭാ പിരിച്ചുവിടുവാൻ നായനാരെ പിണറായി വിജയനടക്കമുള്ള കണ്ണൂർ ലോബി ഉപദേശിച്ചു. മറ്റൊരു ബംഗാൾ ആകാമെന്ന് കണ്ണൂരിലെ ആർത്തിമൂത്ത സഖാക്കൾ നായനാരെ പറഞ്ഞു പറ്റിച്ചു . അന്ന് അച്ചുമ്മാനും പിണറായിയും ഒന്നായിരുന്നു .

അന്നത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ യുഡിഎഫും വെറും 4 സീറ്റുകളിൽ എൽഡിഎഫും വിജയിച്ചു . ചിറയിൻ കീഴിൽ സുശീല ഗോപാലൻ വെറും 1106 വോട്ടുകൾക്ക് തലേക്കുന്നിൽ ബഷീറിനെയും ആലപ്പുഴയിൽ ടിജെ ആഞ്ചലോസ് എന്ന ചെറുപ്പക്കാരൻ 14000 വോട്ടുകൾക്ക് വക്കം പുരുഷോത്തമനെയും വടകരയിൽ കോൺഗ്രസ്സ് എസ്സിലെ കെപി ഉണ്ണികൃഷ്ണൻ യുഡിഎഫ് സ്വാതന്ത്രൻ അഡ്വക്കേറ്റ് രത്നസിങ്ങിനെയും കാസർഗോട്ട് രാമണ്ണറായി കെസി വേണുഗോപാലിനെ 9400 വോട്ടുകൾക്കും തോൽപ്പിച്ചു .

അന്നാണ് കോലീബി സഖ്യമെന്ന പേരിൽ സിപിഎം ന്യുനപക്ഷങ്ങളെ കയ്യിലെടുത്തത് . കെ മുരളീധരൻ എംപി വീരേന്ദ്രകുമാർ എന്ന വടവൃക്ഷത്തെ പിഴുതെറിഞ്ഞതും ആ തിരഞ്ഞെടുപ്പിലാണ് .

തുടർന്നു വായിക്കുക

Advertisment