Advertisment

മോഡിയുടേത് മന്‍ കി ബാത്ത് അല്ല ചോര്‍ കി ബാത്ത്. അപ്പം കട്ടവനായാലും കപ്പല്‍ കട്ടവനായാലും കള്ളനെന്നും കള്ളന്‍ തന്നെ. നിങ്ങളില്‍ പതിവുള്ള മുഖങ്ങളെ ഇപ്പോള്‍ കാണുന്നില്ല - മോഡിയെ കടന്നാക്രമിച്ചും മോഡി ഭക്തരായ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. എത്ര കുംഭമേളകളില്‍ സ്നാനം ചെയ്താലും പ്രധാനമന്ത്രി ചെയ്ത തെറ്റിനെ രാജ്യദ്രോഹം എന്നല്ലാതെ രാജ്യസ്നേഹം എന്ന് പറയാനാകില്ല - മോഡിയെ പെരുംകള്ളനെന്നു വിളിച്ച് പതിവ് ശൈലി വിട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഹുല്‍ കത്തിക്കയറിയതിങ്ങനെ

New Update

മ്മുടെ പ്രധാനമന്ത്രി കള്ളനാണെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി. ശൗഖിദാർ ചോർ ഹേ എന്നാദ്യം പറഞ്ഞപ്പോൾ വാളെടുത്തവർ എന്നൊന്നും മിണ്ടുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.  എല്ലാ വിഷയത്തിലും ആയിരം നാവുള്ള പ്രധാനമന്ത്രീയുടെ മൻ കീ ബാത്ത് ഇനിയിപ്പോൾ ചോർ കീ ബാത്ത് ആക്കണമെന്നും രാഹുൽ പറയുന്നു.

Advertisment

publive-image

എഐസിസി ആസ്ഥാനത്ത് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽ ക്ഷോഭകുലനായത് . പി ചിദംബരവും കെസി വേണുഗോപാലും ദിവ്യ സ്പന്ദനയും പങ്കെടുത്ത പത്രസമ്മേളനത്തിൽ പത്രക്കാരേയും കളിയാക്കുവാൻ രാഹുൽ സമയം കണ്ടെത്തി .

publive-image

നിങ്ങളിൽ പതിവുള്ള ചിലമുഖങ്ങളെ ഇപ്പോൾ കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ എല്ലാവരിലും റിപ്പബ്ലിക് ടിവിയെ ഓർമ്മയിൽ വന്നു . മനോഹർ പരീഖർക്ക് അസുഖമായതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല .എല്ലാം എല്ലാവര്ക്കും അറിയാം . ഒട്ടകപക്ഷികളെപ്പോലെ തല പൂഴ്ത്തിവെച്ചതുകൊണ്ടോ ഹിമാലയത്തിലെ സന്ന്യാസിമാരെപ്പോലെ മൗനം ഭജിച്ചതുകൊണ്ടോ കള്ളൻ യോഗിവര്യനാകുന്നില്ല . കള്ളനെന്നും കള്ളൻ തന്നെ . അത് അപ്പം കട്ടവനായാലും കപ്പൽ കട്ടവനായാലും കള്ളനെ വെറുതെ വിടാൻ പാടില്ല .

publive-image

അതിപ്പോൾ കോൺഗ്രസ്സ് പാർട്ടിയിലെ നേതാക്കന്മാരായാലും റോബർട്ട് വദേരയായാലും നിയമം നിയമത്തിന്റെ വഴിക്കു തന്നെ നീങ്ങണം . എന്റെ കൂടെയിരിക്കുന്ന ചിദംബരം ആയാലും നിങ്ങൾക് കാര്യങ്ങൾ അന്വേഷിക്കാം .

publive-image

ഇവിടെ ഇപ്പോൾ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പ്രതിരോധം എന്തെന്നറിയാത്ത അനിൽ അംബാനിക്ക് തന്നെ വേണം ഈ കച്ചവടം എന്ന് ഫ്രഞ്ച് കമ്പനിയോടും സർക്കാരിനോടും പറയുമ്പോൾ ഉണ്ടായിരുന്ന അന്പത്തിയാറ്‌ ഇഞ്ച് നെഞ്ചളവ് ഇന്നിപ്പോൾ എവിടെപ്പോയി . എത്ര കുംഭമേളകളിലും സ്നാനം ചെയ്താലും പ്രധാനമന്ത്രി ചെയ്ത തെറ്റിനെ രാജ്യദ്രോഹം എന്നല്ലാതെ രാജ്യസ്നേഹം എന്ന് പറയുവാനാകില്ല.

publive-image

നിങ്ങളും നിങ്ങളുടെ മക്കളും നമ്മുടെ പാവപ്പെട്ട ജനങ്ങളും അർഹിക്കുന്ന മുപ്പതിനായിരം കോടിയാണ് ഒറ്റയടിക്ക് അംബാനിയുടെ മകന് അടിച്ചുമാറ്റുവാൻ അവസരം ഉണ്ടാക്കിക്കൊടുത്തത് . എന്നിട്ട് കുറെ പശുക്കളുടെ പേരിൽ വീരവാദം മുഴക്കിയിട്ടോ ഭായിയോം ബഹാനോം തള്ളിവിട്ടിട്ടോ പ്രയോജനമില്ല .നിർമല സീതാരാമൻ എന്നൊരു സ്ത്രീയെ മുൻനിർത്തി ന്യായീകണങ്ങളുമായി വന്നിട്ടൊന്നും കാര്യമില്ല .

publive-image

ഈ ഭരണം അധികാരത്തിൽ വന്നതിനുശേഷം കുറെയധികം സംഭവങ്ങളെ കൂലം കുഷമായി അന്വേഷണവിധേയമാക്കുവാനുണ്ട് . പരീഖറുടെ അസുഖത്തിലും ,ഗോപിനാഥ്‌ മുണ്ടെയുടെ അപകട മരണവും , ഹേമന്ദ് കർക്കറെയുടെ ഭാര്യ കവിത കർക്കറെയുടെ മരണവും , മുൻ വിദശകാര്യ മന്ത്രി ജസ്വന്ത് സിംഗിന്റെ അപകടവും , ബാംഗ്ലൂരിലെ യുആർ അനന്തമൂർത്തിയുടെ ദാരുണാന്ത്യവും , പത്ര പ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവും മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ഇരുനൂറോളം മരണവും എല്ലാം ഓരോന്നായി അന്വേഷിച്ചുകണ്ടെത്തണം. ലോയയുടെ കൊലപാതകവും എല്ലാം വീണ്ടും വീണ്ടും നല്ല ഏജൻസികളെ കൊണ്ട് അനേഷിക്കണം .

publive-image

കോടതി - പോലിസ് നിയമനങ്ങൾ നിയമവിധേയമാക്കണം . ഇക്കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ ചർച്ചക്കിടുവാൻ മോദിജിക്ക്‌ ധൈര്യം പോരാ, അന്പത്തിയാറ്‌ ഇഞ്ചെന്ന നുണ പ്രചാരണവും മോഡിജി അവസാനിപ്പിക്കണം . നോട്ടു നിരോധനത്തിന്റെ പിന്നിലെ കമ്മീഷൻ അന്വേഷിക്കണം

വീഡിയോകോൺ വായ്‌പ്പാ മുതൽ ജിയോ വായ്പയും നീരാജ്‍മോഡി കളികളും അന്വേഷണ വിധേയമാക്കണം .

റാഫേൽ പോലെ ഓരോ രാജ്യത്തിലേക്കുള്ള യാത്രയിലും എന്തൊക്കെ ഡീലുകൾ നടന്നുവെന്നതും അന്വേഷണവിധേയമാക്കണം.കൂടാതെ മോഡിജി ഗുജറാത്ത് 'ഭരിക്കുമ്പോൾ നടന്ന എല്ലാ ഡീലുകൾക്കും അന്വേഷണം ആവശ്യപ്പെടും . ഇനി ഒരു നാൾപോലും ഇടകൊടുക്കാത്ത വിധത്തിൽ എല്ലാംവെളിയിൽ കൊണ്ടുവരണം .ഞങ്ങളുടെ ഏതൊരു നേതാവായാലും കുറ്റം ചെയ്തിട്ടുണ്ടെകിൽ അവരും നിയമത്തിന്റെ വഴിയിലൂടെ നീങ്ങട്ടെ . ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എതിർത്താലും ന്യായീകരിച്ചാലും ''പ്രധാനമന്ത്രി കള്ളൻ തന്നെ'' - രാഹുല്‍ പറഞ്ഞു.

rahul gandhi ele 2019
Advertisment