Advertisment

പട്ടിക്കാഷ്ടം മാറി പൂച്ചക്കാഷ്ടം വന്നതുകൊണ്ട് എന്ത് മാറ്റം ? 'അമ്മ' നേതൃമാറ്റംകൊണ്ട് ഒന്നും സംഭവിക്കാനില്ല. മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടിയില്ലെങ്കിലെന്താ, ഡ്രൈവറുടെയും മറ്റും രൂപത്തില്‍ കോംപ്രമൈസുകള്‍ നടക്കുന്നുണ്ടല്ലോ ? ഇല്ലാത്ത പേര് ചേര്‍ക്കാനും ഉള്ളത് വെട്ടാനും അറിയുന്ന ഒരാള്‍ കൂട്ടത്തില്‍ ഉള്ളതിനാല്‍ സര്‍ക്കാരിനും ആശ്വസിക്കാം - ദാസനും വിജയനും

നമ്മുടെ നാട്ടിൻ പുറങ്ങളിലെ ക്ലബ്ബുകളിലും, സാംസ്‌കാരിക സംഘടനകളിലും, വായനശാലകളിലും, അമ്പലക്കമ്മറ്റികളിലും, പള്ളിക്കമ്മറ്റികളിലും ചില പ്രാഞ്ചിയേട്ടന്മാർ കയറി പറ്റിയാൽ പിന്നെ എന്തൊക്കെ സംഭവിച്ചാലും അവർ ആ പൊസിഷൻ ആർക്കും വിട്ടുകൊടുക്കാറില്ല.

New Update
mukesh mohanlal mammooty

അങ്ങനെ അമ്മയും മുട്ടുകുത്തിയിരിക്കുന്നു, കേരളത്തിലെ ഏറ്റവും തന്ത്രപ്രധാനമായിരുന്ന ഒരു സംഘടന, പണവും സ്വാധീനവും, രാഷ്ട്രീയവും, സ്വജനപക്ഷപാതവും, അഹങ്കാരവും, കെടുകാര്യസ്ഥതയും ഒക്കെ നിറച്ചുണ്ടായിരുന്ന അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന സംഘടന തവിട് പൊടിയായിരിക്കുന്നു. 

Advertisment

ചിലരുടെ സിനിമകൾ മാത്രം വിജയിപ്പിക്കുക, ചിലരെ സിനിമയിൽ നിന്നും മാറ്റിനിർത്തുക, ചിലരെ ഇല്ലാതാക്കുക എന്നിങ്ങനെ മാത്രം ചെയ്തു പോന്നിരുന്ന ഒരു സംഘടനയുടെ മേൽ റീത്ത് വെച്ചിരിക്കുന്നു.


നമ്മുടെ നാട്ടിൻ പുറങ്ങളിലെ ക്ലബ്ബുകളിലും, സാംസ്‌കാരിക സംഘടനകളിലും, വായനശാലകളിലും, അമ്പലക്കമ്മറ്റികളിലും, പള്ളിക്കമ്മറ്റികളിലും ചില പ്രാഞ്ചിയേട്ടന്മാർ കയറി പറ്റിയാൽ പിന്നെ എന്തൊക്കെ സംഭവിച്ചാലും അവർ ആ പൊസിഷൻ ആർക്കും വിട്ടുകൊടുക്കാറില്ല.

കാരണം അവർക്ക് അത് അല്ലാതെ നാലാളറിയുവാൻ വേറെ മാർഗങ്ങളില്ല. സ്വന്തമായി യാതൊരു കപ്പാസിറ്റിയും ഇല്ലാത്ത ഇവർ സാധാരണക്കാരായ മെമ്പർമാരെ പ്രീതിപ്പെടുത്തിയും അവരാണ് എല്ലാം ചെയ്യുന്നതെന്നും ഒക്കെ കാണിച്ചാണ് കടിച്ചു തൂങ്ങുന്നത്.

പേരില്ലാവര്‍ ജാഗ്രതൈ !

ശരിക്കും പറഞ്ഞാൽ കേരളത്തിലെ സമുന്നതരായ എല്ലാ നടന്മാരും നടിമാരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പേര് ഉള്ളവർതന്നെ. പക്ഷെ ആ അപകടം മനസ്സിലാക്കിത്തന്നെയാണ് ഒട്ടേറെ എതിർപ്പുകൾ അവഗണിച്ചിട്ടും ആ നടനെ തന്നെ വീണ്ടും മന്ത്രിസഭയിലേക്കെത്തിച്ചത്. 


അദ്ദേഹമാകുമ്പോൾ ഈ വക റിപ്പോർട്ടുകളിൽ ഇല്ലാത്തവരുടെ പേരുകൾ കുത്തിക്കയറ്റിയും ഉള്ളവരുടെ പേരുകൾ കീറിക്കളഞ്ഞും പരിചയമുള്ള ആളായതുകൊണ്ട് എന്തൊക്കെ പുകിലുകൾ വന്നാലും ആ തലയിലേക്ക് ഇടുകയും ചെയ്യാം. അന്ന് ആ പാവം മനുഷ്യനോട്  ചെയ്ത പാപം കാലം മറക്കില്ലെന്ന് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂടത്തിനോടും ആ മന്ത്രിയോടും.


ചീഞ്ഞു നാറിയിടത്ത് എന്ത് മാറ്റം ?

പട്ടിക്കാട്ടങ്ങൾ മാറി പകരം പൂച്ചക്കാട്ടങ്ങൾ വരുന്നു എന്നല്ലാതെ വേറൊരു കോപ്പും അമ്മയിൽ സംഭവിക്കുവാൻ പോകുന്നില്ല. മയക്കുമരുന്നും കഞ്ചാവും കൊക്കയ്‌നും പെണ്ണും പാട്ടും ഡാൻസുമൊക്കെയായി കേരളത്തിലെ കൊച്ചിയിൽ അടക്കിവാഴുന്ന മട്ടാഞ്ചേരി മാഫിയയും അവർക്ക് കുട പിടിക്കുവാൻ എത്തിയിരിക്കുന്ന കുറെ വനിതാ വിമോചന പ്രസ്ഥാനക്കാരുമൊന്നും കൂട്ടിയാൽ കൂടുന്ന ഒന്നല്ല ഇന്ന് മലയാളം സിനിമ. 

amma meeting

മലയാള സിനിമ അതിനുമപ്പുറമാണ്. പാലക്കാട്ടെയും വള്ളുവനാട്ടിലെയും തൃശൂരിലെയും ഒക്കെ നാട്ടിൻപുറത്തെ ചെറുപ്പക്കാർ പടച്ചുവിടുന്ന സിനിമകൾ ഇന്ന് ലോകോത്തര മേന്മയുള്ളവയാണ്. ആ ചെറുപ്പക്കാരെ മോഹന വാഗ്ദാനങ്ങളിൽ പെടുത്തി ഹൈജാക്ക് ചെയ്തുകൊണ്ടാണ് കൊച്ചി ലോബിക്കാർ സിനിമ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് പകൽ വെളിച്ചം പോലെ സത്യമാണ്.

അധോലോകത്തിന്‍റെ പിടിയില്‍ 

ഫോർട്ട് കൊച്ചിയിലെ ഒരു സ്റ്റാർ ഹോട്ടലിൽ പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ടു പെൺകുട്ടികളും ആൺകുട്ടികളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുത്തി ആ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ തെളിവായിരുന്ന ആ സിസിടിവി ഹാർഡ്‍ഡിസ്ക് വെള്ളത്തിൽ എറിഞ്ഞു കളഞ്ഞവരും ഒക്കെ ഈ ലോബികളിൽ പെടുന്നവർ തന്നെ . 

ആ കഥയിലെ വില്ലൻ മാളയിൽ നിന്നുള്ള നടന്റെ പേരുകൾ പറഞ്ഞുകേട്ടെങ്കിലും കൊച്ചിയിലെ ഭരണപാർട്ടിക്കാർ എല്ലാം തേയ്ച്ചു മായ്ച്ചു കളയുകയായിരുന്നു. കൊച്ചിയിലെ ഭരണപാർട്ടി അംഗങ്ങളാണ് എല്ലാറ്റിനും ചൂട്ടു കാട്ടികൾ ആയിട്ടുള്ളത്.

ലങ്കയും മങ്കയുമാണ് പ്രധാനം 


വളരെയേറെ ശത്രുതയിൽ ആയിരുന്ന കൊല്ലം ജില്ലയിലെ രണ്ടു നടന്മാർ, അവരിപ്പോൾ രണ്ടു രാഷ്ട്രീയ പാർട്ടികളുടെ വക്താക്കൾ ആണെങ്കിലും ഒരു പ്രശ്നം വന്നപ്പോൾ പരസ്പരം ഒന്നിച്ചു. ഒരാളുടെ ലങ്ക ദഹനവും മറ്റൊരാളുടെ മങ്ക ദഹനവും  ജനം ഒട്ടും മറന്നിട്ടില്ല. 


ഇവരുടെ ഒക്കെ ഡയലോഗുകൾ കേൾക്കുമ്പോൾ അവരുടെ ധാരണ മലയാളി എല്ലാം മറന്നു എന്നാണ്. അമ്മ ഒന്നടങ്കം പിരിച്ചുവിടുവാൻ മമ്മുട്ടി ഉപദേശിച്ചതിനും തക്കതായ കാരണങ്ങൾ പ്രതീക്ഷിക്കാം. മമ്മുട്ടിക്ക് മൗനം, മമ്മുട്ടി മിണ്ടുന്നില്ല എന്നൊക്കെ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുമ്പോഴും ഫാൻസുകാർ വാഴ്ത്തുപാട്ടുകൾ പാടുമ്പോഴും അദ്ദേഹത്തിന് ഈ വയസാന്‍കാലത്ത് ഉറക്കം നഷ്ടപ്പെട്ടു കാണും.

ലാലെത്ര സിനിമ കണ്ടതാ !

ലാലേട്ടനെ സംബന്ധിടത്തോളം മേലെ ആകാശം താഴെ ഭൂമി. അത്ര തന്നെ. അദ്ദേഹത്തിനെതിരെ പലരും പലതും പറയുവാൻ വരുന്നുണ്ടെങ്കിലും എല്ലാം മണത്തറിഞ്ഞുകൊണ്ട് കോംപ്രമൈസുകാർ ഡ്രൈവറുടെ വേഷത്തിലും പട്ടാളക്കാരന്റെ വേഷത്തിലും പാഞ്ഞുനടക്കുന്നുണ്ട്. എന്തായാലും എല്ലാ സുഖങ്ങൾക്കും ലേശം ദുഃഖം അനുഭവിച്ചില്ലെങ്കിൽ എന്ത് ദൈവം എന്ത് പടച്ചോൻ !!!

ഓരോ ഫ്ലാഷ് ന്യൂസിനും ആകാംഷയോടെ കാതോർത്തുകൊണ്ട് സംവിധായകൻ ദാസനും

ചുമ്മാ വാതിലിൽ മുട്ടി ടെൻഷൻ അടിച്ചുകൊണ്ട് നിർമ്മാതാവ് വിജയനും 

Advertisment