കേരളത്തിൽ ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്നത് മാപ്ലാക്കളും സങ്കാക്കളും തമ്മിലുള്ള അങ്കം വെട്ടും വടംവലി മത്സരങ്ങളുമാണ്. ഇക്കഴിഞ്ഞ കുറെ നാളുകളായി കേരളം ഭരിക്കുന്നു എന്ന് പറയപ്പെടുന്ന കമ്മ്യുണിസ്റ്റ് പാർട്ടികളും അവരുടെ ക്ളപ്പിത്താൻ എന്ന് പറയപ്പെടുന്ന പിണറായി വിജയനും ഒരിക്കലും കേൾക്കാൻ പാടില്ലാത്തതും അതുപോലെ ഒരിക്കലും ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങളുമാണ് അനുദിനം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ശരിക്കും ഈ പിണറായി വിജയൻ ഒരു ദിവസമെങ്കിലും കേരളം ഭരിച്ചിട്ടുണ്ടോ എന്ന സംശയവും ഈയിടെ അണികൾക്കും തോന്നി തുടങ്ങിയിട്ടുമുണ്ട്.
പണ്ടൊക്കെ, മുഖ്യമന്ത്രിക്കും അങ്ങേരുടെ മകൾക്കും ഓഫീസിനും ഒക്കെ എതിരായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കടന്നൽ കൂട് ഇളകിയത് പോലെ പാർട്ടിയുടെ അളവുകോൽ പി ബാലനും, പാർട്ടിയുടെ തെറി അംബാസഡർ എംഎം മണിയും, അഴകൊഴമ്പൻ ജെയ്ക്കും, പൊതിച്ചോർ ചിന്തയും, പാർട്ടി കാലുമടക്കി അടിച്ച പോരാളി ഷാജിയും ഒക്കെ ഒരു പ്രതിരോധകവചം തീർക്കുമായിരുന്നു.
ഇന്നിപ്പോൾ ഇവരൊക്കെ ചേർന്ന് കൊണ്ടാണോ പിണറായിയുടെ നെഞ്ചെത്തേക്ക് കയറുന്നത് എന്ന് തോന്നിപ്പോകുന്നു. ആരും പ്രതിരോധിക്കുവാൻ ഇല്ലാതെ, ആരും പിന്തുണ അറിയിക്കുവാൻ ഇല്ലാതെ പിണറായി വിജയൻ എന്ന ക്ളപ്പിത്താൻ ഒറ്റപ്പെടുന്ന കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് പഴയ ചാവേര്‍ പോരാളി ഷാജിമാര്‍ പോലും പരസ്യമായി പണിയുമായി ഇറങ്ങുകയും ചെയ്തു.
കാലം മാറി കമ്യൂണിസ്റ്റ് കോലവും
കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടമായി അങ്ങോട്ട് മറുകണ്ടം ചാടിയവരും, പിണറായി വിജയനെ മുസ്ലിം ദൈവദൂതനായി കണക്കാക്കി ജീവനുതുല്യം സ്നേഹിച്ചിരുന്ന ജലീൽമാരും അബ്ദു റഹ്മാൻമാരും കാരാട്ട് റസാഖുമാരും അൻവർമാരും ഒക്കെ ഇന്നിപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് അജയ്യമായി തിരിച്ചുവരുമെന്ന തിരിച്ചറിവും വടകരയിൽ കമ്മ്യുണിസ്റ്റ് പാർട്ടി ടീച്ചറമ്മയെക്കൊണ്ട് പ്രയോഗിച്ച കള്ള കാഫിർ പ്രയോഗവും കാരണം കാരണഭൂതനോടുള്ള അടങ്ങാത്ത സ്നേഹവും ബഹുമാനവും കുറിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇന്നിപ്പോൾ കാണുന്ന അൻവർ പോരുകൾ.
അവർ രണ്ടും കൽപ്പിച്ചുതന്നെയാണ് കളിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. മഞ്ഞളാം കുഴി അലിയെ പോലെ അവരും അവരുടെ മാതൃ പാർട്ടികളിലേക്ക് മടങ്ങിക്കൂടെന്നില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ടും കണ്ണൂരും വടകരയിലും കോഴിക്കോട്ടും പാലക്കാട്ടും വയനാടും കമ്മ്യുണിസ്റ്റ് മാപ്ലാക്കൾ ഒന്നടങ്കം പിണറായിവിജയന്റെ കെടുകാര്യസ്ഥതക്ക് എതിരായി കുത്തിയപ്പോഴാണ് അവിടെ നാം കണ്ട ഭൂരിപക്ഷം.
കൂട്ടുകെട്ടുകള്‍ പിറവി കൊള്ളുമ്പോള്‍
പണ്ടൊക്കെ കമ്മ്യുണിസ്റ്റുകൾ കോൺഗ്രസ്സ് - ലീഗ് - ബിജെപി (കോ.ലീ.ബി) കൂട്ടുകെട്ട് എന്നൊക്കെ ഗിമ്മിക്ക് കാണിച്ചുകൊണ്ട് തലയിൽ വെളിച്ചം കയറാത്ത കുറെ പാവപ്പെട്ട മുസ്ലിം വോട്ടുകൾ കയ്യടക്കുകയുമായി.
മുസ്ലിമിന് എതിരെ ആർഎസ്എസ് എന്തെങ്കിലും ചെയ്‌താൽ നിങ്ങൾക്ക് കൂട്ടിനായി കമ്മ്യുണിസ്റ്റ് പാർട്ടിക്കാർ മാത്രമേ ഉണ്ടാകൂ എന്നുള്ള പ്രൊപോഗാണ്ടയും ബീഫ് കഴിക്കുന്നവർക്കായുള്ള പ്രചാരണങ്ങളും കൂടുതൽ പേരെ പിണറായി ഭക്തരാക്കിയിരുന്നു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രകാശ് ജാവഡേക്കരെ കാണുവാൻ ജയരാജൻ പോയപ്പോഴും തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചപ്പോഴും ഏവർക്കും യഥാർത്ഥ കമ്മ്യുണിസ്റ്റ് കളികൾ ബോധ്യമായിരിക്കുന്നു.
അൻവറിന്റെ പിന്നിൽ ഒരു കൂട്ടം മലബാർ കമ്മ്യുണിസ്റ്റ് സ്നേഹമുള്ള പാർട്ടിക്കാരും മാപ്ലാക്കളും സീനിയർ കമ്മ്യുണിസ്റ്റ് കണ്ണൂർ ലോബിയും ഒക്കെ ചേർന്നപ്പോഴാണ് എഡിജിപി - ശശി കൂട്ടുകെട്ടുകൾ പൊളിക്കുവാൻ അവർ തീരുമാനിച്ചത്.
ഒരു ഭാഗത്ത് മരുമകൻ വാഴ്ചയും മറുഭാഗത്ത് ശശി വാഴ്ചയും കണ്ടു പൊറുതിമുട്ടിയ ബാലൻ - ജയരാജൻ പോലുള്ള സീനിയർ നേതാക്കൾക്ക് കോടിയേരി ബാലകൃഷ്ണൻ ഇല്ലാതെ വന്നപ്പോൾ ഉണ്ടായ വിടവുകൾ നികത്താനാകാതെ ഇപ്പോൾ പൊറുതിമുട്ടിയിരിക്കുമായാണ്.
രണ്ടാം ഭരണം കഠിനം പൊന്നയ്യപ്പാ ..
കാഫിർ പ്രയോഗത്തിലാണ് പാർട്ടി ഏറെ പ്രതിരോധത്തിലായത്. പിന്നെ ഹേമ കമ്മീഷൻ റിപ്പോർട്ടിന്മേൽ പ്രതിക്കൂട്ടിൽ ആകുന്നത് ഒന്നടങ്കം പിണറായി വിജയന്റെ അനുഗ്രഹമുള്ള സിനിമാക്കാരും. ആകെമൊത്തം കമ്മ്യുണിസ്റ്റ് പാർട്ടി ഒരു രണ്ടാം ഭരണത്തോടെ ഇല്ലാതാകുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
അൻവർ ചെയ്തത് നന്നായി എന്ന് കരുതുന്നവരാണ് കേരളത്തിൽ മുക്കാൽ ശതമാനക്കാരും. അന്‍വറിന്റെ കമന്‍റ് ബോക്സ് പിന്തുണക്കാര്‍ മുഴുവന്‍ തന്നെ അസ്സല്‍ സഖാക്കളാണ്. പക്ഷെ അതേ അൻവർ രാഹുൽ ഗാന്ധിയെയും വിഡി സതീശനെയും കുറിച്ച് അനാവശ്യം പറഞ്ഞതുകൊണ്ടാവാം യുഡിഎഫ് അനുഭാവികൾ നേരിട്ട് അഭിപ്രായങ്ങൾ പറയാത്തത്.
അഡ്വക്കേറ്റ് ജയശങ്കർ അൻവറിനെ കുറിച്ച് എന്തോ പറഞ്ഞുവെന്ന് കരുതി അദ്ദേഹത്തിന്റെ മേൽ കക്കൂസ് മാലിന്യം കലക്കി ഒഴിക്കുമെന്നുള്ള പ്രസ്താവന കണ്ടപ്പോൾ അൻവറിനോട് സഹതാപം തോന്നി. ഒരേ സമയത്ത് എല്ലാവരെയും പിണക്കരുത് എന്ന തന്ത്രം അറിയാത്തതുകൊണ്ടായിരിക്കും അൻവർ ആവേശം കാണിച്ചത്.
തനിക്ക് ആരെ കുറിച്ചും എന്തും പറയാം മറ്റുള്ളവർക്ക് ഒന്നും ആകില്ല എന്ന തിണ്ണമിടുക്ക് കേരളത്തിൽ മാത്രം നടക്കില്ല എന്നത് സാക്ഷാൽ പിണറായി വിജയന് വരെ മനസിലായിരിക്കുന്നു.
ഫൈവ്സ്റ്റാർ ഓപ്പറേഷന്‍സ്
കേരളത്തിലെ സഖാക്കൾ ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ചകൾ നടത്തി എന്നുള്ളത് ഒരു ഞെട്ടുന്ന വാർത്തയേ അല്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മുഖേനയും അല്ലാതെയും അമ്പതോളം സീറ്റുകളിൽ ആണ് ആർഎസ്എസ് പച്ചയായി സിപിഎമ്മിനെ സഹായിച്ചത് എന്നാരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാമോ ?
പണ്ടൊക്കെ തലയിൽ മുണ്ടിട്ടുകൊണ്ട് തിരഞ്ഞെടുപ്പിന് തലേനാൾ രാത്രികൾ ജാതിക്കും മതത്തിനും ഒക്കെ വേണ്ടി കമ്മ്യുണിസ്റ്റുകൾ ഉപയോഗിച്ചിരുന്നത് ഇന്നിപ്പോൾ ഡീൽ മേക്കർമാർ മുഖേന ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ വെച്ചാണ് നടക്കുന്നത്. പണ്ടത്തെ മാളയിൽ ലീഡർക്കെതിരെ മത്സരിച്ച വികെ രാജേട്ടൻ ഈ ജാതിതന്ത്രം പയറ്റിയപ്പോഴാണ് ലീഡർ കരുണാകരനെ 2474 വോട്ടുകൾക്ക് തളച്ചത്.
കേരളത്തിൽ ബിജെപി വളരാത്തതിന്റെ മുഖ്യ കാരണം ബിജെപി ചെയേണ്ടതെല്ലാം കമ്മ്യുണിസ്റ്റുകൾ ചെയുന്നുണ്ട് എന്നത് കൊണ്ട് മാത്രമാണ്. ശരിക്കും പറഞ്ഞാൽ ഒരു രണ്ടാം ഭരണം വേണ്ടിയിരുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിലെ സഖാവ് സ്നേഹമുള്ളവർ ഒന്നടങ്കം പറയുന്നത്.
കൈവിട്ട് ന്യൂജെന്‍ ലോകവും
പണ്ടൊക്കെ സോഷ്യൽ മീഡിയക്കാർ വെറുതെയൊന്നും പ്രതികരിച്ചില്ല എങ്കിലും തിരഞ്ഞെടുപ്പുകൾ വരുമ്പോൾ അവർ ഒന്നടങ്കം സോഷ്യൽ മീഡിയയിൽ വെരകുമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സോഷ്യൽ മീഡിയ കാലിയായിരുന്നു.
ആരും ഒന്നും മിണ്ടിയിരുന്നില്ല, പോസ്റ്റുകൾ ചെയ്തിരുന്നില്ല. വാട്സാപ്പിലെ സഖാക്കൾ ഒന്നടങ്കം കൊച്ചു വിഡിയോകൾ കാണുന്ന തിരക്കിലായിരുന്നു. അവർക്കൊന്നും യാതൊരു ആത്മാർത്ഥതയും പാർട്ടിയോട് ഉണ്ടായിരുന്നില്ല. അവർ പറഞ്ഞു.. പറഞ്ഞുണ്ടാക്കിയ ടീച്ചറമ്മക്ക് വരെ സോഷ്യൽ മീഡിയയിൽ ആളില്ലായിരുന്നു എന്നത് ഒരു അപചയമായി മാത്രമേ കാണുവാനാകൂ !!!
മുറുക്കി പിടിച്ചാൽ പോരാളി ഷാജിയെ മറുകണ്ടം ചാടിക്കാം എന്ന വ്യാമോഹത്താൽ ദാസപ്പനും അൻവറിനെയും ജലീലിനെയും ക്ഷണിച്ചുകൊണ്ട് വിജയണ്ണനും