/sathyam/media/media_files/2026/02/06/pa-muhammad-riyaz-pv-anvar-2026-02-06-13-04-54.jpg)
ബേപ്പൂർ: പെണ്ണുങ്ങളും സുൽത്താന്മാരും – രാഷ്ട്രീയ കലാപത്തിന്റെ നാടകം.
കേരളത്തിലെ രാഷ്ട്രീയ വേദി ചിലപ്പോൾ ഒരു നാടകമേള പോലെ മാറുന്നു. ആ നാടകത്തിൽ ബേപ്പൂർ എപ്പോഴും പ്രധാന സ്റ്റേജാണ്. മാറാട് കലാപവും അനുബന്ധ സംഭവങ്ങളും ബേപ്പൂരിനെ കറുത്ത ഭൂമിയാക്കി; അന്നും ഒരു പെണ്ണിന് വേണ്ടിയായിരുന്നു ആ കലാപം.
രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിച്ച ഈ മണ്ഡലത്തിലെ വിജയവും തോറ്റവും ആളുകളുടെ കുടുംബ പശ്ചാത്തലവും പെണ്ണുങ്ങളുടെ ബന്ധങ്ങളും തിരിച്ചറിയാതെ ഒരുപാട് സമകാലിക രാഷ്ട്രീയ പ്രവർത്തകർ പാഠം പഠിക്കുന്നു.
എൽഡിഎഫിന്റെ തുടർച്ചയായ വിജയങ്ങളിൽ ഒരു തവണ മാത്രം കോൺഗ്രസ്സിന്റെ കൈകളിൽ വന്നുപെട്ടു, 1977 മുതൽ ബേപ്പൂരിൽ എൻ.പി മൊയ്‌തീൻ ഒഴിച്ചാൽ എല്ലാം എൽഡിഎഫ് എംഎൽഎമാർ കുത്തകയാക്കി.
/filters:format(webp)/sathyam/media/media_files/2025/05/30/TZLhUzpM4VwGW9L8G1sq.jpg)
കോൺഗ്രസ്സ് പാർട്ടിയെ മൊഴിചൊല്ലിയ അവസരവാദി ടികെ ഹംസക്കായി മൂന്ന് തവണ സുരക്ഷിത മണ്ഡലമൊരുക്കി; പക്ഷേ ജനങ്ങൾ പറഞ്ഞത്: “കുഞ്ഞുങ്ങളുടെ കളികൾ ഇവിടെ വിജയമില്ല”.
2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ പിഎ മുഹമ്മദ് റിയാസ് 838 വോട്ടുകൾക്ക് കോഴിക്കോട്ട് പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചതിനു ശേഷം മരുമോൻ 28,747 വോട്ടുകൾക്കു കരകയറിയത് ബേപ്പൂരിൽ !
/filters:format(webp)/sathyam/media/media_files/pNsu0tUMULE6WfMduR9E.jpg)
ഇത് ഒരു കുടുംബ നാടകത്തിന്റെ ഭാഗമല്ലെങ്കിൽ എന്താണ് ?
ഇപ്പോഴത്തെ സുൽത്താൻ കളം
ഇപ്പോൾ ബേപ്പൂരിൽ രണ്ട് സുൽത്താന്മാർ അങ്കം കുറിക്കുന്നു: ക്ലിഫ് ഫൗസ് സുൽത്താൻ – മരുമോൻ റിയാസ്, നിലമ്പൂർ സുൽത്താൻ – പിവി അൻവർ.
/filters:format(webp)/sathyam/media/media_files/2026/02/06/pv-anvar-3-2026-02-06-13-16-11.jpg)
ബേപ്പൂർക്കാർ ഇപ്പോഴും സ്ഥാനാർത്ഥികളുടെ മാനദണ്ഡവും കുടുംബ പശ്ചാത്തലവും പരിശോധിച്ച് വോട്ട് ചെയ്യുന്നു. ഇപ്പോഴത്തെ എംഎൽഎ രണ്ടു പെണ്ണുങ്ങളെ കെട്ടിയതു കൊണ്ട്, പ്രതിപക്ഷവും രണ്ട് പെണ്ണ് കെട്ടണമെന്ന് തോന്നുന്നു.
സണ്ണി ജോസഫിന് ഒരാളെ വീണുകിട്ടി; നിലമ്പൂർ സുൽത്താനും രണ്ട് പെണ്ണുങ്ങൾ. ഇനിയിപ്പോൾ ആഫ്രിക്കയിൽ വേറെ പെണ്ണ് കാണുമോ ആവോ ?
/filters:format(webp)/sathyam/media/media_files/2025/12/10/sunny-joseph-3-2025-12-10-16-09-32.jpg)
വി.ഡി ഔദ്യോഗിക അംഗീകരണം നൽകിയിട്ടില്ല; പക്ഷേ, എല്ലാ സൂചനകളും കാണിക്കുന്നത്: അൻവറാണ് ബേപ്പൂരിൽ മത്സരിക്കുന്നത്.
ഇനി ബിജെപിക്കാരും അന്വേഷണം തുടങ്ങിയിരിക്കുകയാണ്. രണ്ട് പെണ്ണുങ്ങളെ കെട്ടിയവരെ തേടുന്നു.
മറ്റൊരു അവസരവാദി അബ്ദുള്ളക്കുട്ടിയും ഒറ്റ പെണ്ണിനെയേ കെട്ടിയിട്ടുള്ളൂ.
ബേപ്പൂരിലെ മത്സരം: രണ്ടു പെണ്ണുങ്ങളെ തിരഞ്ഞെടുത്തവർ തമ്മിൽ
ഇതു കൊണ്ട്, ബേപ്പൂരിൽ മത്സരം രണ്ട് പെണ്ണുങ്ങളെ കെട്ടിയവർ തമ്മിലാണ്. മണ്ഡലത്തിലെ മുൻ എംഎൽഎയും രണ്ടു പെണ്ണുങ്ങളെ കെട്ടിയിരുന്നുവെന്ന കേൾവി കൂടിയാൽ, ഇവിടെ പരമ്പരാഗത രാഷ്ട്രീയം, കുടുംബ രാഷ്ട്രീയവും, പൊതു ജനങ്ങളുടെ വികാരങ്ങളും എല്ലാം ഒരു കൂട്ടമായി കളിക്കുന്നു.
ബേപ്പൂർ: കുടുംബവും പെണ്ണുങ്ങളും സുൽത്താന്മാരും – കേരളത്തിലെ ഏറ്റവും ഉശിരുള്ള മത്സരം, മരുമോൻ മണ്ഡലം മാറിയില്ലെങ്കിൽ മാത്രം !!
/filters:format(webp)/sathyam/media/media_files/2024/11/01/Gnr9s6Agk72uTXoAWY7o.jpg)
മരുമോൻ മണ്ഡലം മാറിയാൽ അങ്ങോട്ട് അൻവറിനെ അയക്കാനാണ് വിഡിയുടെ മൗനം എന്ന് തോന്നിപ്പോകുന്നു !!
അവസാനം, ആരാണ് ജയിക്കുക, ആരാണ് തോൽക്കുക എന്നത് ബേപ്പൂരിലെ പെണ്ണുങ്ങളുടെ കൈകളിൽ. രാഷ്ട്രീയ നാടകത്തിലെ സുവർണ ചാനൽ, സുൽത്താൻ, പെണ്ണുകൾ – എല്ലാവരും ഒരേ വേദിയിൽ.
കന്നാസും കടലാസും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us