ബോക്സ് ഓഫീസിൽ ഓളം തീർക്കാതെ പിണറായിയുടെ ‘ഇരുവർ’. തിരക്കഥയുടെ പാളിച്ചയെന്ന് ലാലേട്ടൻ ഫാൻസ്‌. ഗൗരവ ഇമേജിൽ നിന്ന് വഴിതെറ്റിയെന്ന് കണ്ണൂർ ലോബി. പി.ആർ ഇടപെടലുകൾ തിരിച്ചടിയായെന്ന് സോഷ്യൽ മീഡിയ വിലയിരുത്തൽ - കന്നാസും കടലാസും

ആരൊക്കെയോ സാമ്പത്തിക ലാഭം മുന്നിൽ കണ്ടുകൊണ്ട് ഇറക്കിയ 'ഇരുവർ' ഒരേ സമയം കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും റിലീസ് ചെയ്തിട്ടും വിചാരിച്ചത്ര ഓളം സൃഷ്ടിക്കുവാനാകാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു.

New Update
iruvar interview
Listen to this article
0.75x1x1.5x
00:00/ 00:00

ഇരുവർ ബോക്സ് ഓഫീസിൽ പാളിയതിൽ പിണറായിക്ക് അതൃപ്തി. തിരക്കഥയിലെ പാളിച്ചയെന്ന് ലാലേട്ടൻ ഫാൻസ്‌, സഖാവിന് ഗൗരവമാണ് നല്ലതെന്ന്  കണ്ണൂർ ലോബി, പി ആർ ഫാക്ടറി ചതിച്ചെന്ന് സോഷ്യൽ മീഡിയ.

Advertisment

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടക്കൽ ചന്ദ്രൻ 'വൺ' എന്ന സിനിമയുമായി വന്ന് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പേ റിലീസ് ചെയ്തുകൊണ്ട് കളം പിടിച്ച എൽഡിഎഫ് ഇത്തവണ ആരുടെയൊക്കെയോ അനാവശ്യ ഇടപെടലിൽ, ആരൊക്കെയോ സാമ്പത്തിക ലാഭം മുന്നിൽ കണ്ടുകൊണ്ട് ഇറക്കിയ 'ഇരുവർ' ഒരേ സമയം കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും റിലീസ് ചെയ്തിട്ടും വിചാരിച്ചത്ര ഓളം സൃഷ്ടിക്കുവാനാകാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു.

iruvar interview-2


മമ്മുട്ടിയെ അടുത്ത അഭിമുഖത്തിന് ക്ഷണിച്ചെങ്കിലും ചികിത്സയുടെ പേരിൽ അദ്ദേഹം തലയൂരിയിരിക്കുകയാണ്. യുവാക്കളെ ആകർഷിക്കുവാൻ ദുൽഖറിനായുള്ള ശ്രമങ്ങൾ നടന്നുവരുന്നുമുണ്ട്.


മോഹൻലാൽ എന്ന മഹാനടനെ സംബന്ധിച്ചിടത്തോളം തനിക്ക് ലഭിക്കാവുന്ന ഏതൊരു വേഷവും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തുകാണിക്കുവാൻ മിടുക്കനാണ്.

തന്റെ കരിയറിൽ 2008-09 കാലഘട്ടങ്ങളിൽ റിലീസ് ചെയ്ത ചിത്രങ്ങളും, ഉദാഹരണമായി വാമനപുരം ബസ് റൂട്ടും, ഹരിഹരൻ പിള്ള ഹാപ്പിയാണ്, അലക്‌സാണ്ടർ ദി ഗ്രേറ്റ്, ഏയ്ജൽ ജോൺ പോലുള്ള പരാജയങ്ങളും ഇപ്പോൾ ഇറങ്ങിയ ബറോസും വൃഷഭയുമൊക്കെ അനുഭവിച്ചിട്ടുള്ളതുകൊണ്ട് വിജയ പരാജയങ്ങൾ അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്നമല്ല.

Mohanlal

ഈ വക സിനിമകളുടെ പരാജയ കാരണങ്ങളും ഈ കൂടെ ബോബനും മോളിയിലെ നായക്കുട്ടിയെ പോലെ നടക്കുന്ന ചിലരുടെ നിർബന്ധങ്ങളാണ്.


ഒരു കാലത്ത് ലാലേട്ടൻ സ്വയം തിരഞ്ഞെടുത്ത് അഭിനയിച്ച സിനിമകളായിരുന്നു മണിച്ചിത്രത്താഴും, ഹിസ് ഹൈനസ് അബ്ദുള്ളയും, ഭരതവും, നാടോടിക്കാറ്റും, കിരീടവും, അമൃതംഗമയായും, കമലദളവും, മിഥുനവും, ദേവാസുരവും, സന്മനസ്സ് ഉള്ളവർക്ക് സമാധാനവുമൊക്കെ.


പിന്നീട് ഡ്രൈവർ കാര്യസ്ഥനായപ്പോൾ ഉണ്ടാക്കിയ ചിത്രങ്ങളാണ് നരസിംഹവും, താണ്ഡവവും, ആറാം  തമ്പുരാനും, രാവണപ്രഭുവും, പ്രജയും, ഉസ്താദും ഒക്കെ. 

എന്തൊക്കെ തന്നെയായാലും ലാലേട്ടനെ സംബന്ധിച്ചിടത്തോളം മണപ്പുറമായാലും മലബാർ ഗോൾഡ് ആയാലും, ഹെഡ്ജ് ആയാലും  അതദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായുള്ള കണ്ടെത്തലുകൾ.

pinarai vijayan mic


പിണറായി വിജയനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് യോജിക്കുന്നത് ആ ഗൗരവം തന്നെ. മൈക്ക് ചീത്തയാകുമ്പോൾ പറയുന്ന വാക്കുകൾ, സ്റ്റേജിൽ സെൽഫി എടുക്കുവാൻ വരുന്നവരെ ശ്രദ്ധിക്കാതിരിക്കൽ, പത്രക്കാരുടെ മുഖത്തടിച്ചത് പോലെ മൈക്ക് ഓഫാക്കൽ ഇതൊക്കെയാണ് പിണറായി വിജയൻ എന്ന സഖാവിനെ മുഖ്യമന്ത്രിയാക്കിയത്.


അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ മണ്ണപ്പം ചുട്ടതും ചായ കാച്ചിയതും, പാമ്പിനെ പിടിച്ചതും, കാക്കക്ക് വെള്ളം കൊടുത്തതും, പൈസ കടം വാങ്ങിയതും, പ്രേതവും, ഭൂതവും, ഒടിയനും, രാമായണവും, പഞ്ചാംഗവും ഒന്നും കേൾക്കുവാൻ സഖാക്കൾക്ക് താത്പര്യമില്ല.

Advertisment