Advertisment

പീഡനക്കേസില്‍ ആരോപണ വിധേയനായ ആളെ സ്ഥാനാര്‍ത്ഥിയാക്കി; ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സംഭവം ഉത്തര്‍പ്രദേശില്‍; വീഡിയോ

New Update

publive-image

ലഖ്‌നൗ: പീഡനക്കേസില്‍ ആരോപണ വിധേയനായ ആളെ സ്ഥാനാര്‍ത്ഥിയാക്കിയത് ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയാണ് സംഭവങ്ങള്‍ക്ക് കാരണം.

പീഡനക്കേസില്‍ ആരോപണ വിധേയനായ മുകുന്ദ് ഭാസ്‌കറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചോദ്യം ചെയ്ത താരാ യാദവ് എന്ന വനിതാ പ്രവര്‍ത്തകയെയാണ് മറ്റുള്ളവര്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisment