Advertisment

'പണവും പ്രതാപവും നമ്മുക്കെന്തിനാ, പൂട്ടുണ്ടല്ലോ..' എന്ന പാട്ടെഴുതിച്ചത് കൊറോണയുടെ അച്ഛനാണോ ? പക്ഷേ, ഫോർബ്‌സ് ലിസ്റ്റിലെ ഒരു പ്രമുഖ മുതലാളി വിദേശ രാജ്യത്തെ 20000 കോടി പറ്റിച്ച് മുന്‍കൂട്ടി ലോക്ഡൌണിലായത് കൊറോണയറിയാതെ ! നിത അംബാനിക്കും ഇഷ അംബാനിക്കും ഒക്കെ സ്വന്തം വീട് മുഴുവൻ ചുറ്റിക്കാണുവാൻ ദൈവം സമ്മാനിച്ച സമയവും. കൊറോണ രക്ഷിച്ചവരുടെ കഥയാണ്‌ രസമുള്ളത്. ദാസനും വിജയനും ചുമ്മാതെ.. കുറെ പറയാനുണ്ട് !!

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ദി കംപ്ലീറ്റ് ആക്ടർ എന്ന് സമൂഹം പറയപ്പെടുന്ന ലാലേട്ടന്റെ ഓർക്കാപ്പുറത്ത് എന്ന സിനിമയിലെ ഒരു ഡയലോഗാണ് ഇന്നിപ്പോൾ എല്ലാവരിലും സംജാതമായിട്ടുള്ളത് : '' ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുത്ത് വീട്ടിലിരിക്കാൻ '' !

ആ വീട്ടിലിരിക്കൽ ഇത്ര അർത്ഥവത്തായി നടപ്പാക്കുമ്പോൾ കുറേയാളുകൾ പാട്ടു പാടി കളിക്കുന്നു , അടുക്കളയിൽ കയറി തീറ്റയുണ്ടാക്കി നേരം കളയുന്നു , ടിക് ടോക്കിൽ വീഡിയോ ഉണ്ടാക്കി ബോറടിപ്പിക്കുന്നു , പത്രത്തിലെ ഈ മ യൗ വരെ വായിച്ചു തീർക്കുന്നു, ചാനലിലെ വളിച്ച സിനിമകളെ മൂന്നോ നാലോ തവണയായി കണ്ടു തീർക്കുന്നു...,

തീര്‍ന്നില്ല ... സോഷ്യൽ മീഡിയയിലെ പരിചയമില്ലാത്തവരുമായി സൗഹൃദം ആരംഭിക്കുന്നു , ഫേസ്‌ബുക്കിലെ പഴയ ചങ്ങാതിമാർ സംസാരിക്കുവാൻ സമയം കണ്ടെത്തുന്നു, കെട്ടിയവളുമായും കുട്ടികളുമായും അടുത്തിടപഴകുന്നു, എഴുതാനുള്ളവർ എഴുതി തീർക്കുന്നു, ലോക്കൽ ഫോണുകളും ഇന്റർനെറ്റ് കോളുകളും നിറഞ്ഞു കവിയുന്നു, പോൺ ക്ലിപ്പുകൾ മൂന്നും നാലും തവണ കാണുന്നവരും ഉണ്ടുട്ടോ !!!

ഈയിടെ ഒരു സുഹൃത്തിനെ ( ചാലക്കുടിയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉടമ) കണ്ടപ്പോൾ വീട്ടുകാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ മക്കളെ കുറിച്ച് ചോദിച്ചു , അപ്പോൾ അദ്ദേഹം പറഞ്ഞു '' ഒരാൾക്ക് ഒരു മീറ്റർ , രണ്ടാമത്തെയാൾ ഒന്നേകാൽ മീറ്റർ , ആദ്യത്തെയാൾ ഒന്നര മീറ്റർ ഉണ്ടെന്ന് '' .

എന്താണിങ്ങനെ ഒരു കണക്ക് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ . '' ഞാൻ അതിരാവിലെ എഴുന്നേറ്റ് കമ്പനിയിലേക്ക് പോകുമ്പോൾ കുട്ടികൾ ഉറങ്ങുകയായിരിക്കും , തിരിച്ചു രാത്രിയിൽ വീട്ടിലെത്തുമ്പോഴും കുട്ടികൾ നല്ല ഉറക്കത്തിലായിരിക്കും , അപ്പോൾ ബെഡിൽ കിടക്കുമ്പോൾ അങ്ങനെയാ എനിക്ക് അവരുടെ പ്രായം അറിയുന്നത് '' . ഇതാണ് ഈ ലോക്ക് ഡൌൺ വരെയുള്ള കേരളത്തിലെ അവസ്ഥകൾ .

ഹർത്താലുകൾ ഉണ്ടായിരുന്നുവെങ്കിലും അപ്പോഴൊക്കെ സാമൂഹിക അകലം വേണ്ടായിരുന്നു . അതിനാൽ ഹർത്താലുകൾ പെരുന്നാളുകൾ ആയിരുന്നു .

publive-image

ഈയിടെ ഫിലിപ്പൈൻസിലെയും ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും സർവേകൾ പ്രകാരം കുറെയധികം വിവാഹ മോചനങ്ങൾ സംഭവിക്കുവാൻ ഇടയുണ്ടത്രേ ! നേരെ മറിച്ചും സംഭവിക്കുവാൻ സാദ്ധ്യതകൾ ഏറെ . കുറെയധികം അകന്നു കഴിഞ്ഞിരുന്ന ദമ്പതികളിൽ

മഞ്ഞുമലകൾ ഉരുകിത്തുടങ്ങി എന്നും സർവേകൾ പറയുന്നു .

ഈ ലോക്ക് ഡൌൺ ഏറ്റവമധികം ബാധിച്ചത് കള്ള വെട്ടുകാരെയാണ് , പല വീടുകളിലും രാത്രിയും ഭർത്താവില്ലാത്തപ്പോഴും അച്ഛനമ്മമാർ ഇല്ലാത്തപ്പോഴും\കയറി വിലസിയിരുന്ന വിരുന്തന്മാർക്ക് ഇപ്പോൾ കറുത്ത ദിവസങ്ങളാണ് ഈ കോവിഡ് അണ്ണൻ സമ്മാനിച്ചത് .

അതുപോലെ ജോലിസ്ഥലങ്ങളിൽ നിന്നും മുങ്ങുന്നവരും വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകളിൽ സെക്രട്ടറിയായും ഭാഷ പരിഭാഷ എന്നപേരിലും പോയിരുന്ന കാമുകീ കാമുകന്മാർക്കും ഇതൊരു വല്ലാത്ത കുടുക്കായി പോയി . അവരൊക്കെ ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് , അവർക്കെന്ത് കൊറോണ ? അവർക്കെന്ത് കോവിഡ് , അവർക്കെന്ത് ലോക്ക് ഡൌൺ , അവർക്കെന്ത് മരണങ്ങൾ ?.

പണവും പ്രതാപവും നമ്മുക്കെന്തിനാ , പൂട്ടുണ്ടല്ലോ ( പുട്ടല്ല ) എന്ന് പറഞ്ഞതുപോലെയായി നിത അംബാനിക്കും ഇഷ അംബാനിക്കും ഒക്കെ . അവരെപ്പറ്റി സോഷ്യൽ മീഡിയയിലെ ട്രോളണ്ണന്മാർ പറഞ്ഞത് .  സ്വന്തം വീട് മുഴുവൻ ചുറ്റിക്കാണുവാൻ ദൈവം സമ്മാനിച്ച സമയമാണിതെന്ന് !

അതുപോലെ ഈ കൊറോണ എന്ന മാരണക്കാലം ഏറ്റവും ഗുണം ചെയ്തത് ചില ഭരണകർത്താക്കളെയാണ് , ഇറ്റലിയും സ്പെയിനും അമേരിക്കയും പോലെ പല രാജ്യങ്ങളുടെയും സ്റ്റേറ്റുകളുടെയും ഭരണാധികാരികൾ ജിഡിപി കൊണ്ടും അഴിമതികൊണ്ടും കെടുകാര്യസ്ഥതകൾ കൊണ്ടും അനാവശ്യ ഉപദേശകന്മാരെക്കൊണ്ടും ന്യായീകരണമില്ലാത്ത നിയമനിർമ്മാണങ്ങളെക്കൊണ്ടും ജനങ്ങളിൽ നിന്നും അവളരെയധികം അകന്നുപോയിക്കൊണ്ടിരുന്ന സമയത്താണ് ഈ മാരണം ലോകത്തിന്റെ മടിത്തട്ടിലേക്ക് പറന്നിറങ്ങിയത് .

ഇനിയിപ്പോൾ അവർക്കൊക്കെ ആശ്വസിക്കാം , എല്ലാം കൊറോണയിൽ പഴിചാരാം . അടുത്ത തിരഞ്ഞെടുപ്പുകളിൽ കൊറാണയുമായി അങ്കം വെട്ടിയവർ എന്നും കൊറോണക്കെതിരെ എന്നും പത്രസമ്മേളനം വിളിച്ചവരെന്നും പറഞ്ഞുകൊണ്ട് വോട്ടുകൾ കീശയിലാക്കാം .

publive-image

ഫോർബ്‌സ് ലിസ്റ്റിലെ ഒരു പ്രമുഖനായ മുതലാളി ( പ്രമുഖൻ എന്ന് പറയുന്നുള്ളൂ , കാരണം അദ്ദേഹം എല്ലാവർക്കും വാരിക്കോരി പരസ്യം കൊടുത്തിരുന്ന ആളായതുകൊണ്ട് പേരെഴുതാൻ വിഷമം ) അദ്ദേഹത്തെ വളർത്തിവലുതാക്കിയ നാടിനെ വഞ്ചിച്ചുകൊണ്ട് അവിടത്തെ പാർട്ണർമാരെ കള്ളക്കണക്ക് കാണിച്ചു പറ്റിച്ചുകൊണ്ടും സ്റ്റോക്ക് മാർക്കറ്റിൽ ഇല്ലാത്ത കണക്കുകൾ കാണിച്ചുകൊണ്ടും ബാങ്കുകളിൽ നിന്നും ഏകദേശം 20000 കോടി രൂപ തട്ടിയെടുത്ത് ഇപ്പോൾ വളരെ ഭക്തിയുള്ളവനായി ചമഞ്ഞുകൊണ്ട് ആ നാട് വിട്ടു .

ഇന്നിപ്പോൾ ആ നാട്ടിലെ ആളുകൾക്കും ട്രോളന്മാർക്കും ഈ വലിയ മുതലാളിയുടെ വീഡിയോകൾ പരസ്പരം അയച്ചുകൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നാടിനെ കുറിച്ച് മോശമായി ചിത്രീകരിക്കുവാനും സമയം കണ്ടെത്തുന്നു .

അതെ സമയം മറ്റൊരു ഫോർബ്‌സ് മുതലാളി ഈ കാലത്തെ ജനങ്ങളുടെ പരിഭ്രമം വിറ്റു കാശുണ്ടാക്കുന്നതോടൊപ്പം ഗുണമേന്മയില്ലാത്ത സാനിറ്റയ്‌സറുകൾ ഉണ്ടാക്കി വിറ്റ് പിടിക്കപ്പെടുകയും ചെയ്തു . സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ക്ഷേമം നോക്കാതെ കേവലം പബ്ലിസിറ്റിക്കായി പലതും ചെയ്തുകൂട്ടുന്നു . ഇടത്തെ കൈ കൊണ്ട് കൊടുക്കുന്നത് വലത്തേ കൈ അറിയുവാൻ പാടില്ലെന്ന്‌ ഉപദേശിച്ച പ്രവാചകന്റെ അനുയായികളാണ് ഇക്കളികൾ കളിക്കുന്നത് എന്ന് ഓർക്കുമ്പോൾ വിഷമം ഇല്ലാതെയില്ല .

publive-image

ഈയിടെ ഒരു സ്നേഹിതൻ പറയുന്നു , ''ടിവിയിലും സിനിമയിലും ഒക്കെയുള്ള പെണ്ണുങ്ങളെ കാണുമ്പോൾ താൻ കണ്ട ക്ലിപ്പിലെ നായികയായി തോന്നുന്നുവെന്ന് ''. ഇനിയിപ്പോൾ ലോക്ക് ഡൌൺ കഴിഞ്ഞു നാട്ടിലിറങ്ങിയാൽ കാണുന്നവരെയൊക്കെ ആ കണ്ണിലൂടെ കണ്ടാൽ അടിയും അഴിയും ഉറപ്പാക്കേണ്ടിവരും .

ഗൂഗിൾ സേർച്ച് പ്രകാരം നാൽപ്പതു വയസ്സിന് മുകളിൽ ഉള്ളവരാണ് കൂടുതലും പോൺസൈറ്റുകളിൽ സമയം കളയുന്നത് . അവരെല്ലാം 'ടീൻ' എന്നവാക്ക് കൂടുതൽ സെർച്ചിൽ ഉപയോഗിക്കുമ്പോൾ 15 വയസിന് മേലെയുള്ള ആൺപിള്ളേരുകൾ 'ആന്റി ' എന്ന വാക്കിനാണ് കൂടുതൽ പ്രിയം കാണിക്കുന്നത് .

മറ്റൊരു തമാശ പെൺകുട്ടികളും വീട്ടമ്മമാരും ഇക്കാര്യത്തിൽ ഒട്ടും മോശമല്ലത്രേ !! അവരുടെ സെർച്ചിങ്ങിൽ 'ക്ലാസ്സിക് , കാമസൂത്ര , 69 , ഹണിമൂൺ ' എന്നീ വാക്കുകളിൽ ആണ് പ്രാമുഖ്യം നൽകിയിരിക്കുന്നത് . ഉച്ചയൂണിന് ശേഷം രണ്ടര മുതൽ അഞ്ച് മണി വരെയും രാത്രി പതിനൊന്ന് മണി മുതലുമാണ് സെർച്ചുകാരുടെ നുഴഞ്ഞുകയറ്റം .

മലബാറിലെ ചില ഭാഗങ്ങളിൽ പുലർച്ചെ അഞ്ചിന് ശേഷം ഏഴുമണിവരെയും സെർച്ചുകൾ കാണപ്പെടുന്നു . രാത്രികാല കാമുകി കാമുക ഫോണുകൾ അധികരിച്ചപ്പോൾ ലാഭം കൊയ്യുന്നത് ടെലഫോൺ കമ്പനികളാണ് . ഇതൊന്നും അനുഭവിക്കുവാനുള്ള ഭാഗ്യം നമ്മുടെ ബിഎസ്എൻഎലിന് ഇല്ലാതെപ്പോയല്ലോ എന്നതാണ് ഏറെ ദുഖകരം .

ഏറെ രസകരമായി തോന്നിയത് , പലരും വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ , ഭാര്യയുമായുള്ള വഴക്കുകൾ മൂർച്ഛിച്ചപ്പോൾ ഹോട്ടലിലേക്കും റിസോർട്ടുകളിലേക്കും താമസം മാറ്റുവാനായി യാത്രക്കുള്ള അപേക്ഷ സമർപ്പിക്കുന്നു . കാശുള്ളവന് അങ്ങനെയെങ്കിലും രക്ഷപെടാം , പക്ഷെ കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ !!!

publive-image

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഒരു കൊറോണക്കാലമാണ് . എന്ന് വെച്ചാൽ ഒരു മാതിരി അവിഞ്ഞ കളികളാണ് എല്ലാവരും കളിക്കുന്നത് . എല്ലാറ്റിലും വോട്ടുബാങ്ക് മാത്രം മുന്നിൽ കണ്ടുള്ള കളികൾ. പട്ടി തിന്നുന്നത് പൂച്ചക്ക് കണ്ടുകൂടാ പൂച്ച തിന്നുന്നത് പട്ടിക്ക് കണ്ടുകൂടാ .

നമ്മുടെ മെഡിക്കൽ കോളേജുകളും വാർഡുകളും പരിസരങ്ങളും ഒരു തരത്തിലും വൃത്തിയില്ലെങ്കിലും നമ്മുടെ ആരോഗ്യരംഗം പണ്ടേ കാര്യപ്രാപ്തിയുള്ളവരാൽ നടത്തപ്പെടുന്നതാണ് .

കനത്ത മഴയും വെള്ളപ്പൊക്കവും പലതരം പനികളും മഞ്ഞപിത്തങ്ങളും ഒക്കെ കൊണ്ട് കലുഷിതമായ സമയത്തൊക്കെ നമ്മൾ ജാഗരൂകരായി അതിനെ നേരിട്ട പാരമ്പര്യമാണ് ബ്രിട്ടീഷുകാരുടെ സമയം മുതൽക്കേ ഇവിടെ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത് . അതിപ്പോൾ ഭരണാധികാരികൾ അവരുടെ കടമകൾ നിർവഹിക്കുമ്പോൾ സമൂഹം ഭംഗിയായി അതേറ്റെടുക്കുന്നു . അത്ര മാത്രം !!!

'പണത്തിന്റെ മേലെ പരുന്തും പറക്കില്ല' എന്നുള്ള പഴഞ്ചൊല്ലുകൾ മലയാളത്തിന്റെ ഏടുകളിൽ നിന്നും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ,

വീടിന്റെ മട്ടുപ്പാവിൽ പഴയ മാഗസിനുകൾ തപ്പിയെടുത്ത് ഡോക്ടറോട് ചോദിക്കാം പംക്തികൾ മാത്രം വായിച്ചുകൊണ്ട് ദാസനും കിന്നാരത്തുമ്പികൾ പതിനഞ്ചാം തവണയും വീക്ഷിച്ചുകൊണ്ട് വിജയനും

corona
Advertisment