Advertisment

വെട്ടിപ്പിടിക്കലില്ല യുദ്ധമില്ല വർഗ്ഗീയതയില്ല അത്യാഗ്രഹമില്ല മോഷണമില്ല അമേരിക്കൻ മോഹമില്ല ആൾ ദൈവങ്ങളില്ല സ്ത്രീപീഢനമില്ല വാഹനാപകടങ്ങളില്ല ടെലിസീരിയലുകളില്ല ഇനി കുറച്ചു രാഷ്ട്രീയവുംകൂടി ഇല്ലാതായാൽ നമ്മൾ സ്വർഗത്തിൽ ആണെന്ന് സമാധാനിക്കാം ! ആകെ നേട്ടം അമേരിക്കക്ക് ലോകപോലീസ് എന്ന സ്ഥാനം ഇല്ലാതാക്കുവാൻ ഈ സൂക്ഷ്മാണുവിന്‌ സാധിച്ചു എന്നത് മാത്രം / ദാസനും വിജയനും എഴുതുന്നു

New Update

കൊറോണകൊണ്ട് ഈ ലോകത്തിനുണ്ടായ ചില മാറ്റങ്ങളും അതുപോലെ ചില സംഭവവികാസങ്ങളും അതുപോലെ നമ്മളൊക്കെ മനസ്സിലാക്കേണ്ട ചില വസ്തുതകളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുന്നു .

Advertisment

2020 ല്‍ ലോകം മുഴുവൻ സമ്പത്സമൃദ്ധിയാൽ നിറഞ്ഞുകവിയുമെന്ന് ഒരു പാസ്റ്റർ അട്ടഹസിച്ചുകൊണ്ട് നിലവിളിച്ചപ്പോൾ ആ വീഡീയോ കണ്ടവരെല്ലാം ഉള്ളിന്റെ ഉള്ളിൽ സന്തോഷിച്ചു . 2019 എന്ന നശിച്ച വർഷത്തെ പ്രശ്നങ്ങളെല്ലാം 2020 ശരിയാക്കി തരുമെന്ന ഒരു പ്രതീക്ഷ നമ്മളിൽ ഉടലെടുത്തു. അതുപോലെ കേരളത്തിലെ സകലമാന ബ്രദർമാരും 2020 ഒരു വലിയ ഐശ്വര്യ സമ്പൂർണ്ണമായ വർഷമായി പ്രവചിച്ചിരുന്നു . അവരുടെയൊക്കെ നാവ് പൊന്നാകട്ടെ !

publive-image

കേരളത്തിന്റെ സ്വന്തം 'അമ്മ' ഈയിടെ അരുളിചെയ്യുകയുണ്ടായി, 2020 ലെ ഈ പകർച്ചവ്യാധിയും അതോടനുബന്ധിച്ചുള്ള ഈ മരവിക്കലും പുള്ളിക്കാരിക്ക് മൂന്ന് വർഷങ്ങൾക്ക് മുമ്പേ ആറാം ഇന്ദ്രിയത്തിലൂടെ വെളിപാട് കിട്ടിയിരുന്നത്രെ ! പക്ഷെ സമൂഹത്തിന്റെ നന്മയെ ഓർത്ത് അവരത് സ്വന്തം മനസ്സിന്റെയുള്ളിൽ സൂക്ഷിക്കുകയായിരുന്നു . അതുപോലെ ആശ്രമത്തിലെ ചില വെള്ളക്കാരെയും സമൂഹ വ്യാപന നന്മകളെയോർത്ത് അവരത് സ്വന്തം ആശ്രമത്തിൽ സൂക്ഷിക്കുകയായിരുന്നു .

അതുപോലെ മലബാറിന്റെ ഉസ്താദും കോവിഡ് പരീക്ഷയിൽ വിജയിച്ചത്രെ ! അദ്ദേഹത്തിന് കലശലായ ചുമയും തുമ്മലും നേരിട്ടപ്പോൾ നേരത്തെ ഉറങ്ങുവാൻ കിടന്നു . ഉറക്കത്തിൽ ഒരു അജ്ഞാതൻ അദ്ദേഹത്തെ കെട്ടിപ്പിടിക്കുവാൻ ചെല്ലുകയും അദ്ദേഹം അയാളെ തട്ടിമാറ്റുകയും ചെയ്തു . നിരവധി തവണ ഇങ്ങനെ തുടർന്നെങ്കിലും അദ്ദേഹം ഇഷ്ടപ്പെടുന്ന മറ്റൊരു പണ്ഡിതൻ അദ്ദേഹത്തിന്റെ അടുത്തെത്തി വായിൽ നിന്നും എന്തോ നീക്കം ചെയുകയും ചെയ്തത്രേ ! രാവിലെ എഴുന്നേറ്റപ്പോൾ ചുമയുമില്ല തുമ്മലുമില്ല !

ശരിക്കും പെട്ടുപോയത് ആ പാവപ്പെട്ട തബ് ലീഗ് കാരാണ് . ദൈവത്തിനോടുള്ള അടുപ്പം ഇച്ചിരി കൂടുതൽ ആണെന്നുള്ളതാണ് അവരുടെ ഒരു പോരായ്മ . തബ്‌ലീഗ് കോവിഡ് എന്ന അപരനാമത്താൽ വരെ കൊറോണയെ ചാനലുകാർ വാഴ്ത്തി പറഞ്ഞു .

ശരിക്കും പറഞ്ഞാൽ ഹൃഷികേശിൽ അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാർച്ച് 14 ശനിയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. മാർച്ച് 9 ന് തിരുവനന്തപുരത്തെ ആറ്റുകൽ പൊങ്കാലയിൽ ലക്ഷക്കണക്കിന് ഭക്തരായ ഹിന്ദു സ്ത്രീകൾ റോഡുകളിൽ ഇറങ്ങി. അവരുടെ ആറ്റുകാലമ്മയെ ആരാധിക്കാൻ.

publive-image

മാർച്ച് 22 ന്, 'ജനത കർഫ്യൂ'യുടെ അവസാനത്തിൽ രാത്രി നേരത്ത് പതിനായിരക്കണക്കിന് ആളുകൾ പ്ലേറ്റുകളും ചട്ടികളും തെരുവിലൂടെ കൊണ്ടുനടന്ന് കൈയ്യടിക്കുകയും ചെയ്തു. പ്രധാനമന്ത്രി രാത്രി ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ദില്ലിയിൽ നിന്ന് കുടിയേറ്റ തൊഴിലാളികളായ ലക്ഷക്കണക്കിന് പാവങ്ങളുടെ പലായനം നമ്മൾ കണ്ടു .

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ സ്ഥാനഭ്രഷ്ടനാക്കാത്തതുമായി ബന്ധപ്പെട്ട് ഭോപ്പാലിലും ബാംഗ്ലൂരിലും വളരെയധികം ജനങ്ങളുള്ള രാഷ്ട്രീയ നാടകങ്ങൾ, പുതിയതിന്റെ ‘കിരീടധാരണം’ എല്ലാം ഈ ഇന്ത്യയിൽ നടന്നു . ദില്ലിയിലെ ചരിത്രപരവും അതിശയകരവുമായ ഹിന്ദു മഹാസഭാ സഭയിൽ കോവിഡ് -19 നുള്ള പശു മൂത്രം ഒരു പനേഷ്യയായി സേവിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന രാമനവമി ആഘോഷങ്ങൾ, അവിടെ എല്ലാ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും വ്യക്തമായി ലംഘിക്കപ്പെട്ടു. യുപി മുഖ്യമന്ത്രിയും പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു , തിരുമല ക്ഷേത്രത്തിലും അതുപോലെ പതിനായിരങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും വൻ ജനാവലിയാൽ ആഘോഷങ്ങൾ നടക്കുകയുണ്ടായി .

ചൈനയിലെ വുഹാനിൽ കൊറോണ പടർന്നു പന്തലിച്ചപ്പോൾ എല്ലാവരും ഒന്നടങ്കം വിധിയെഴുതി . ഇനിയൊരു പത്തുകൊല്ലത്തിനു ചൈനയുടെ കാര്യം പോക്കാ , അവരുടെ കച്ചവട സാമ്രാജ്യം തകർന്നടിയുന്നു  , ഇനിയാരും ചൈനയെ ആശ്രയിക്കില്ല , യാത്രകളൊക്കെ നിർത്തലാക്കും എന്നൊക്കെ .

പിന്നെപ്പിന്നെ എല്ലാവരും ചൈനയെ മറന്നു , എല്ലാവരും ഇറ്റലിയിലേക്ക് ശ്രദ്ധ കൊടുത്തു , അപ്പോഴേക്കും സ്‌പെയിൻ വന്നു , ഇന്നിപ്പോൾ ലോകരാജാവ് അമേരിക്കയെ കൊറോണ വിഴുങ്ങുമ്പോൾ മരുന്നിനും മാസ്കിനും ഗതിയില്ലാതെ ഗുണ്ടാപ്പിരിവ് മാതൃകയാൽ അവരതിനെ നേരിടുന്നു . ചൈനയിൽ ഇനി പോകില്ല , കച്ചവടം ചെയ്യില്ല എന്നൊക്കെ പറഞ്ഞവർ അമേരിക്കയെത്തിയപ്പോൾ ഒന്നും പറയുന്നുമില്ല !!! .

publive-image

അമേരിക്കക്ക് ലോകപോലീസ് എന്ന സ്ഥാനം എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ ഈ സൂക്ഷ്മാണുവിന്‌ സാധിച്ചു എന്നതാണ് ഇന്നത്തെ ലോകത്തിന്റെ  ഏറ്റവും വലിയ സംഭാവന . ലോകത്തിന്റെ ഒന്നാമൻ എന്ന സ്ഥാനം ഒരു മിസൈലോ ഒരു വിമാനമോ പറത്താതെ ചൈന ഏറ്റെടുക്കുമ്പോൾ ബുദ്ധിയിലും ശക്തിയിലും സമ്പത്തിലും അവർ കഴിവുതെളിയിച്ചുകൊണ്ട് ഒരു മൂന്നാം ലോക മഹായുദ്ധം വളരെ ഭംഗിയായി വിജയിച്ചിരിക്കുന്നു .

മറ്റൊരു വസ്തുത ഇപ്പോഴത്തെ ഈ യൂറോപ്പ് ജനത ഒന്നിനും കൊള്ളരുതാത്തവരായി മാറിയിരിക്കുന്നു എന്നതാണ് . തൊലിവെളുപ്പ് എന്നതൊഴിച്ചാൽ കേവലം ഒരു ബംഗ്ലാദേശുകാരന്റെ വൈഭവം പോലും അവർക്കില്ലാതായിരിക്കുന്നു . അവരുടെ ലുക്ക് അല്ലാതെ വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു ജനറേഷനാണ് യൂറോപ്പിനെ ഇന്നിപ്പോൾ നയിക്കുന്നത് .

മൊബൈലും വീഡിയോ കാണലും അല്ലാതെ വേറെ ഒന്നും അവരുടെ തലകളിൽ ഉദിക്കുന്നില്ല . ഒരുകാലത്ത് ലോകം കീഴടക്കിയ പോർട്ടുഗീസുകാരും ഗ്രീക്കുകാരും എല്ലാവരും ഇപ്പോൾ ഒരു നനഞ്ഞ കോഞ്ഞാട്ടയുടെ അവസ്ഥയിലാണ് ജീവിതം നീക്കിക്കൊണ്ടിരിക്കുന്നത് .

publive-image

യൂറോപ്പിലും തായ്‌ലണ്ടിലും അമേരിക്കയിലും ഒന്നും പോകാതെ തന്നെ അവധിദിവസങ്ങളും വെക്കേഷനുകളും ആഘോഷിക്കുവാൻ പറ്റുമെന്ന് മനസ്സിലാക്കുവാൻ ഒരു കൊറോണ വേണ്ടിവന്നു . അതുപോലെ വീട്ടിലിരുന്നാലും ജോലി ചെയുവാൻ സാധിക്കും എന്നത് ഇനിയുള്ള കാലം വളരെ ഉപയോഗപ്രദമായേക്കാം . പാവപ്പെട്ടവന്റെ പ്രതിരോധശക്തിയുടെ പകുതിപോലും പണക്കാർക്കില്ല എന്നതും ഈ കോവിഡിൽ നാം മനസിലാക്കുന്നു .

ദിനേന ജിമ്മിലും സ്വമ്മിങ് പൂളിലും ഒക്കെ സമയം ചിലവഴിച്ചുകൊണ്ട് പ്രോട്ടീനും വിറ്റാമിനുകളും കുത്തിക്കയറ്റിയുള്ള ആരോഗ്യത്തേക്കാൾ പ്രതിരോധം കഷ്ടപ്പെടുന്ന പാവപ്പെട്ടവന് ഉണ്ട് എന്നതും സത്യം തന്നെ . കെഎഫ്‌സിയും മാക് ഡൊണാൾഡും പിസയും ഒന്നും ഇല്ലാതെ തന്നെ ചക്കപ്പുഴുക്കും ചക്കത്തോരനും ചക്കക്കൂട്ടാനും ഒക്കെ കൂട്ടിയാലും ജീവൻ നിലനിൽക്കുമെന്ന് കുറെയേറെ പേർക്ക് മനസിലാകാതെ മനസിലായി .

മക്കളൊക്കെ സാമ്പാറും ചോറും അച്ചാറും ഒക്കെ കൂട്ടി ഊണ് കഴിക്കുവാൻ പഠിച്ചുവരുന്നു . പെണ്ണുങ്ങൾ ഉണ്ടാക്കിയാലേ ഭക്ഷണം വേവുകയുള്ളൂ എന്ന മിഥ്യാധാരണയെ കൊറോണ പൊളിച്ചു മാറ്റി . അവർക്കേ ഇതൊക്കെ പറ്റൂ എന്ന അഹങ്കാരവും ഇല്ലാതായി . രുചി കൂടുതൽ ആണുങ്ങളുടെ പാചകത്തിനാണെന്ന് മക്കൾ സമ്മതിക്കുമ്പോൾ അമ്മമാർ ഹൈജീനുകളായി മാറി . ഹൈജീനായ ഒരു ലോകത്ത് നമ്മുക്ക് ജീവിക്കാനാകും എന്ന് സ്വീഡൻ തെളിയിച്ചപോലെ നമ്മളും തെളിയിച്ചു . വൃത്തിയും വെടിപ്പും ഉണ്ടെങ്കിലും ജീവിക്കാം എന്നതാണ് ഏറ്റവും പ്രത്യേകമായി നമ്മുക്ക് ലഭിച്ച അറിവ് .

ക്രിക്കറ്റിനേക്കാൾ ഫുട്‍ബോളിനേക്കാൾ ടെന്നീസിനെക്കാൾ പ്രാധാന്യം ആരോഗ്യ രംഗത്തിനാണെന്നതും ക്രിക്കറ്റ് കളിക്കാരേക്കാൾ ഫുട്ബോൾ കളിക്കാരേക്കാൾ അതുപോലെയുള്ള മറ്റുള്ള കളിക്കാരേക്കാൾ നമ്മൾ ആരാധിക്കേണ്ടത് ഡോക്ടർമാരെയും നഴ്സുമാരെയും ആണെന്നും ലോകം കാണിച്ചു തന്നു .

സിനിമാക്കാരും പാട്ടുകാരും ഡാൻസുകാരും ഒക്കെ കേവലം നേരം പോക്കുണ്ടാക്കുന്നവർ മാത്രമാണെന്നും ജീവിതത്തിലെ ശരിയായ ഹീറോകൾ അഥവാ നായകന്മാർ, നായികമാർ ആരോഗ്യ രംഗത്തുള്ളവർ ആണെന്നും അവരെയാണ് നാം നായകരാക്കേണ്ടതും എന്നതാണ് ഈ വര്ഷം മുതൽ നാം ശ്രദ്ധിക്കേണ്ടത് .

publive-image

ഓയിലും മിസൈലും കാറുകളും ആഡംബരങ്ങളും എല്ലാം ഒന്നുമല്ല , എന്തുകൊണ്ടെന്നാൽ ഉപയോഗിക്കുവാനും കാണുവാനും ആളില്ലാതെ അതിനൊന്നും യാതൊരു പ്രയോജനവുമില്ല എന്നതും സത്യമായി . പൂജാരിയും മൊല്ലാക്കയും അച്ചന്മാരും ജോത്സ്യന്മാരും പണിയൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന് അവരുടെ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല .

അവരും ടെസ്റ്റുകൾ പോസിറ്റീവോ നെഗറ്റീവോ എന്നറിയാതെ ചക്രശ്വാസം വലിക്കുന്ന കാഴ്ചകൾ നമ്മൾ കാണുന്നു. ലോകം മുഴുവനും മീഡിയ തട്ടിപ്പാണെന്നും നുണയന്മാർ ആണെന്നും കുത്തിതിരുപ്പന്മാർ ആണെന്നും വഞ്ചകന്മാർ ആണെന്നും അവസരവാദികൾ ആണെന്നും ഒന്ന് കൂടി തെളിയിച്ചിരുന്നു .

ഏറ്റവും വലിയ ആശ്വാസമായി കാണേണ്ടത് : പ്രകൃതി , ആകാശം , ഭൂമീ ദേവി, അവരൊക്കെ വളരെ സന്തോഷത്തിലാണ്. വളരെയേറെ വർഷങ്ങൾക്ക് ശേഷം അവരിപ്പോൾ ശുദ്ധവായു ശ്വസിക്കുന്നു . ഓസോൺ പാളികൾ ഇന്നിപ്പോൾ ആഹ്ലാദ നൃത്തം ചവിട്ടുകയാണ് . ചൈനയിലും ഡൽഹിയിലും ഓക്സിജൻ വിൽപ്പനക്ക് എന്ന ബോർഡുകൾ എടുത്തുകളഞ്ഞു .

ഡൽഹിയിലെയും നോയിഡയിലെയും കുട്ടികൾക്ക് രാത്രികാലങ്ങളിൽ നക്ഷത്രങ്ങൾ എന്താണെന്നുള്ളത് കാണാനായിരിക്കുന്നു . നക്ഷത്രങ്ങൾക്ക് ഭൂമിയെ കാണാനാവുന്നു . വേനലിൽ മഴകിട്ടുന്നു . ഇനിയൊരു പ്രളയം കേരളത്തിൽ സംഭവിക്കില്ലെന്ന് പ്രത്യാശിക്കാം .

വെട്ടിപ്പിടിക്കലില്ല I യുദ്ധമില്ല I വർഗ്ഗീയതയില്ല i അത്യാഗ്രഹമില്ല I മോഷണമില്ല I ഗൾഫ് ഭ്രമമില്ല i അമേരിക്കൻ മോഹമില്ല I ആൾ ദൈവങ്ങളില്ല വഴിയിൽ മാലമോഷണമില്ല . ബാലപീഢനമില്ല, സ്ത്രീപീഢനമില്ല, വാഹനാപകടങ്ങളില്ല, കുടുംബ ബന്ധങ്ങളിൽ വൻനാശം വിതയ്ക്കുന്ന ടെലിസീരിയലുകളില്ല , ഇനി കുറച്ചു രാഷ്ട്രീയവുംകൂടി ഇല്ലാതായാൽ നമ്മൾ സ്വർഗത്തിൽ ആണെന്ന് സമാധാനിക്കാം !

ലോക്ക് ഡൌൺ നടക്കുന്നതിനിടയിൽ വീട്ടിലെ കൂട്ടിലിട്ട തത്തകളെ കൂട് തുറന്നു വിട്ടുകൊണ്ട് ദാസനും

റോഡരികിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുകൊണ്ട് വിജയനും 

dasanum vijayanum corona
Advertisment