Advertisment

ഒരു കയ്യിൽ കൊന്തയും മറുകയ്യിൽ മൊന്തയും ! അഴിമതിക്ക് മാത്രം ഒരു കുറവുമില്ല. പേര് പറയില്ല, വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാം ! കഥ ഇങ്ങനെ !

New Update

publive-image

Advertisment

ഇതൊരു സാങ്കല്പിക കഥയാണെന്ന് ധരിക്കുക. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുകയോ മന്ത്രിയോ എം എല്‍ എയോ ആയ ആരെങ്കിലുമായി സാമ്യം ഉണ്ടെന്ന് തോന്നിയാല്‍ സ്വാഭാവികം മാത്രം. എന്നുവച്ചാല്‍ അത് 'വെറും' തോന്നല്‍ ആയിരിക്കാം എന്നര്‍ത്ഥം. ഇനി 'കഥ'യിലേയ്ക്ക് !

കേരളത്തിലെ ഒരു പ്രശസ്ത ഡോക്ടർ കൊച്ചിയിലെ കുണ്ടന്നൂരിൽ ആശുപത്രി നിർമ്മാണത്തിനായി നാലേക്കർ ഭൂമി വാങ്ങിയിരുന്നു. ഈ നാലേക്കറിൽ ഒന്നരയേക്കർ പാടശേഖരം നികത്തിയതായിരുന്നു . ആ ഭൂമിക്ക് ആശുപത്രി നിർമ്മാണത്തിനാവശ്യമായ അനുമതി ലഭിക്കുന്നതിനായി ഡോക്ടർ ഭരണകക്ഷിയിലെ ഉന്നതനെ സമീപിക്കുന്നു .

'ഇപ്പൊ ശരിയാക്കിത്തരാം ' എന്ന ഉത്തരവും ലഭിച്ചു . വരുന്ന തിരഞ്ഞെടുപ്പിലേക്കായി രണ്ടുകോടി തന്നാൽ ഉടനടി അനുമതി നൽകാമെന്ന ഉന്നതന്‍റെ ഉറപ്പിന്മേൽ ഡോക്ടർ പണം എത്തിക്കുന്നു . ബുദ്ധിയുള്ള ഉന്നതന്‍ പണം സ്വന്തം കൈകൊണ്ട് വാങ്ങാതെ ബിനാമിയുടെ കൈകളിൽ അത് ഏൽപ്പിച്ചു .

തിരഞ്ഞെടുപ്പുകൾ ഓരോന്ന് കഴിഞ്ഞെങ്കിലും അനുമതി ലഭിക്കാതെ വന്നപ്പോൾ ഉന്നതന്‍റെ ഫോണിലേക്ക് ഡോക്ടർ ഫോൺ ചെയ്തുതുടങ്ങി . ജീവിതത്തിൽ ആരുടെ ഫോൺ വന്നാലും സ്വന്തമായേ അറ്റൻഡ് ചെയ്യൂ എന്ന് വാശിയുള്ള ഉന്നതന്‍ ഡ്രൈവറെക്കൊണ്ട് ഫോൺ അറ്റൻഡ് ചെയ്യിച്ചു .

മഗ്‌രിബ് നമസ്കരിക്കുവാൻ പള്ളിയിലേക്ക് കയറുന്നതേയുള്ളൂ , അസർ നമസ്കരിച്ചു കഴിയുന്നതേയുള്ളൂ . സുന്നത്ത് നോമ്പ് തുറക്കുന്നതേയുള്ളൂ എന്നീ മറുപടികളാണ് ഡ്രൈവറിൽ നിന്നും ഡോക്റ്റര്‍ക്ക് കേൾക്കേണ്ടിവന്നത് .

ഒരു ദിവസം അതും ഒരു വ്യാഴാഴ്ച ഉന്നതന്നെ കാണുവാൻ ഈ ഡോക്ടർ തിരുവനന്തപുരത്ത് എത്തി ഫോണിൽ വിളിച്ചു .

അപ്പോള്‍ അദ്ദേഹം പറഞ്ഞു '' ഞാനിപ്പോൾ ഔദ്യോഗിക മീറ്റിങ്ങിലാണ് , ഇന്നത്തെ മീറ്റിങ്ങിൽ ഇത് അവതരിപ്പിക്കും '' . പക്ഷെ ഈ പാവം ഡോക്ടർക്കറിയില്ലായിരുന്നു അന്നത്തെ ദിവസം അദ്ദേഹം പറഞ്ഞ മീറ്റിംഗ് ഉണ്ടാകാറില്ല , അതൊക്കെ പതിവായി നടക്കാറുള്ളത് മറ്റൊരു ദിവസം ആണെന്നുള്ളത് .

ഇതേ സമയത്ത് ഉന്നതന്‍ മസ്ക്കറ്റ് ഹോട്ടലിൽ ഒരു വിദേശിയുമായി മീറ്റിങ്ങിൽ ആയിരുന്നു . കൊച്ചിയിലെ ഒരു മുതലാളിയുടെ കൂട്ടുകാരനായ ഡോക്ടറാണ് ഈ ഉന്നതനെ ഡോക്ടർക്ക് പരിചയപ്പെടുത്തിയത് .

ആ ഡോക്ടറുടെ വീട്ടിൽ വിവാഹത്തിന്റെ സകലമാന കാര്യങ്ങളും നടത്തിയിരുന്നത് ഈ ഉന്നതനായിരുന്നു . ആ ഒരൊറ്റ കാരണത്താൽ ഇന്നിപ്പോൾ ഈ ഡോക്ടർമാർ തമ്മിൽ സൗന്ദര്യ പിണക്കത്തിലാണ് .

ചിലർ അങ്ങനെയാണ് . ഒരു കയ്യിൽ കൊന്തയും മറുകയ്യിൽ മൊന്തയും . മനസ്സിലായില്ലെങ്കിൽ പറയാം വാക്കുകൾ കേട്ടാൽ പ്രവാചകൻ ഭൂമിയിൽ ഇറങ്ങിയെന്നെ തോന്നൂ .

തിരഞ്ഞെടുപ്പ് റാലികൾക്കിടയിൽ ആളുകൂടുന്ന റോഡ് ‌വക്കിൽ പാര്‍ട്ടി പത്രം വിരിച്ചുകൊണ്ട് നമസ്കരിക്കുക , ആര് ഫോൺ ചെയ്യുമ്പോഴും ഞാൻ പള്ളിയിൽ നിന്നും ഇറങ്ങിയതേ ഉള്ളൂ , പള്ളിയിലേക്ക് കയറുന്നേ ഉള്ളൂ , നാലാമത്തെ ഉംറ കഴിഞ്ഞു വന്നതേ ഉള്ളൂ എന്നൊക്കെയുള്ള ഭക്തിനിർഭരമായ വാക്കുകൾ .

ഇത് കേൾക്കുമ്പോൾ ഈ പറയുന്ന ആൾ പാവപ്പെട്ട വോട്ടർമാർക്കിടയിൽ ഒരു മഹാ സംഭവമായി മാറും . മറ്റുള്ളവരൊക്കെ പെണ്ണ് പിടിയന്മാരും ഈ പുള്ളിമാത്രം ഇതൊന്നും ഇഷ്ടമല്ലാത്തവൻ എന്നും വരും .

എന്തായാലും ഈ ഉന്നതന്‍ അടുത്തകാലത്ത് ഉണ്ടാക്കാത്ത വിവാദങ്ങള്‍ കാണില്ല . മിക്കവാറും താമസിയാതെ തന്നെ പണി പോകാനും സാധ്യതയുണ്ട്.

ഡ്യൂപ്ലിക്കേറ്റ് ചിരിയുടെ വക്താവായ ഈ ഖിബറൻ ഉന്നതന്‍റെ കൂടുതല്‍ ഹോബികള്‍  ഇനി വരാനിരിക്കുന്നതേയുള്ളൂ . തെരെഞ്ഞെടുപ്പില്‍ ജയിപ്പിക്കുവാൻ കൂടെ നടന്നവരെ വരെ പലസദസ്സുകളിലും പുച്ഛിച്ചു സംസാരിക്കുന്ന നന്ദികെട്ടവൻ എന്നാണ് പഴയ ചങ്ങായിമാർ പറയുന്നത് .

തെരെഞ്ഞെടുപ്പില്‍ ജയിച്ചുകയറിയപ്പോൾ ആദ്യം ചെയ്തത്  മന്ത്രിസ്ഥാനത്തിന് ഭാവിയിൽ തടസ്സമായേക്കാവുന്ന സീനിയർ നേതാവായ മറ്റൊരു നേതാവിന്റെ പേരിൽ കള്ളക്കടത്തുകേസുകൾ കുത്തിപ്പൊക്കി പാർട്ടിയിൽ നിന്നും അകറ്റിനിർത്തി എന്നതാണ് .

എന്നിട്ട് മൂന്നോളം സ്വാതന്ത്രന്മാര തന്റെ കീഴിൽ അണിനിരത്തി അവരെ പണവും പവറും വർഗീയതയും ഒക്കെ കുത്തിനിറച്ചു ജയിപ്പിച്ചു എംഎൽഎമാരാക്കി. അവരാണ് പാർട്ടിയുടെ ഇപ്പോഴത്തെ ഫണ്ട് ദാതാക്കൾ . എന്തിനായിരുന്നു ഇതെല്ലം .

ആ ഡീലിൽ ഇടനിലക്കാരും ഉണ്ടായിരുന്നു . തീവ്ര നിലപാടുള്ള ഒരു വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് അന്നത്തെ പാർട്ടി മാറലും ഇപ്പോൾ ഉള്ള പ്രസ്ഥാനവുമായി സഹകരിക്കുന്നതും .

എന്തൊക്കെയായാലും ഈ ഉന്നതന്നെ ഇനിയും കസേരയില്‍ ഇരുത്തിക്കൂടാ എന്നുപദേശിച്ചുകൊണ്ട് ഡിപ്ലോമാറ്റ് ദാസനും ഇനിയെങ്കിലും മതത്തെ കൂട്ടുപിടിച്ചുകൊണ്ട് ജനത്തെ പറ്റിക്കരുത് എന്നുപദേശിച്ചുകൊണ്ട് ഡ്രൈവർ വിജയനും

dasanum vijayanum
Advertisment