Advertisment

രാമപുരം ടൗൺ ഇന്ന് അടയ്ക്കും; രാമപുരം ടൗൺ വാർഡ് 5, പാലവേലി വാർഡ് 13 എന്നിവ കണ്ടയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ടെന്ന് മീനച്ചിൽ തഹസീൽദാർ

author-image
സുനില്‍ പാലാ
Updated On
New Update

രാമപുരം : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്‌ രാമപുരം ടൗൺ ഇന്ന് അടയ്ക്കും .കണ്ടയ്ൻമെൻ്റ് സോണിൽ എന്തൊക്കെ ഇളവുകൾ (ഏതൊക്കെ കടകൾ - സ്ഥാപനങ്ങൾ തുറക്കാം ) വേണമെന്ന് 11 മണിയോടെ ആരോഗ്യ- പഞ്ചായത്ത് - റവനൂ - പോലീസ് അധികാരികൾ തീരുമാനിക്കും.

Advertisment

publive-image

രാമപുരം ടൗൺ (വാർഡ് 5) പാലവേലി (വാർഡ് 13 ) എന്നിവ കണ്ടയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ടെന്ന് മീനച്ചിൽ തഹസീൽദാർ പറഞ്ഞു.

കോവിഡ് രോഗികളും സമ്പർക്കവും വർധിച്ച സാഹചര്യത്തിലാണിത്. ടൗൺ അടയ്ക്കണമെന്ന നിർദ്ദേശം പഞ്ചായത്ത് -ആരോഗ്യ- പോലീസ് വകുപ്പ് അധികാരികൾ ജില്ലാ അധികാരികൾക്ക് ഇന്നലെ സമർപ്പിച്ചിരുന്നു.

covid 19 pala
Advertisment