Advertisment

കൊവിഡ് തീവ്രതയാര്‍ജ്ജിച്ചാല്‍ തലച്ചോറിനെ ബാധിക്കും; ചില രോഗികളില്‍ രോഗം മൂര്‍ച്ഛിച്ച് പക്ഷാഘാതവും സൈക്കോസിസും ഉണ്ടാകുന്നു; ചിലരില്‍ പെരുമാറ്റ വ്യതിയാനത്തിന്റെ ലക്ഷണങ്ങളും; പഠന റിപ്പോര്‍ട്ട് ഇങ്ങനെ...

New Update

കൊവിഡ് 19 തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠന റിപ്പോര്‍ട്ട് പുറത്ത്.

കോവിഡ് തീവ്രതയാർജിച്ചാൽ തലച്ചോറിനെ ബാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്‌ . ചില രോ​ഗികളിൽ കോവിഡ് മൂർച്ഛിച്ച് പക്ഷാഘാതം, വീക്കം, സൈക്കോസിസ്, ഡിമെൻഷ്യ തുടങ്ങിയവ ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ.

Advertisment

publive-image

ചിലരിൽ  പെരുമാറ്റവ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ നിന്ന് തയാറാക്കിയ റിപ്പോർട്ട് ലാൻസെറ്റ്  ജേണലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് മൂർച്ഛിക്കുന്നവരിലാണ് ന്യൂറോളജിക്കൽ, സൈക്യാട്രിക് പ്രശ്നങ്ങളുണ്ടാകുന്നത്. യുകെ ആശുപത്രിയിലെ രോ​ഗികളിൽ നിന്നുള്ള വിവരം ഉപയോ​ഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. 125 രോ​ഗികളിൽ കൂടുതൽ പേർക്കുമുണ്ടായത് പക്ഷാഘാതമാണ്. 77 രോ​ഗികൾക്കാണ് പക്ഷാഘാതമുണ്ടായത്.

ഇതിൽ 57 പേർക്ക് തലച്ചോറിൽ രക്തം കട്ടപിടിച്ചാണ് സ്ട്രോക്കുണ്ടായിരിക്കുന്നത്.  39 പേരിൽ പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടായി. ബാക്കിയുള്ള 23 രോ​ഗികളിലാണ് സൈക്കോസിസ്, ഡിമെൻഷ്യ ഉൾപ്പടെയുള്ള സൈക്യാട്രിക് പ്രശ്നങ്ങൾ കണ്ടത്. പുതിയ കണ്ടെത്തലിലൂടെ കോവിഡി 19 തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ പഠനം ആവശ്യമാണ് എന്നാണ് വിദ​ഗ്ധർ പറയുന്നത്.

latest news covid 19 study report corona virus all news
Advertisment