Advertisment

കോട്ടയം ജില്ലയില്‍ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 113 പേര്‍ക്കെതിരെ കേസ്‌

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കോട്ടയം: ജില്ലയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 113 പേര്‍ക്കെതിരെ ഇന്ന്(ഓഗസ്റ്റ് 3) കേസെടുത്തു. മാസ്ക് ശരിയായി ഉപയോഗിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമാണ് നടപടി. ചങ്ങനാശേരി-34, കോട്ടയം-27, കാഞ്ഞിരപ്പള്ളി-21, വൈക്കം-19, മീനച്ചില്‍-12 എന്നിങ്ങനെയാണ് കേസുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്.

ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന അഞ്ചു പേരും ഇതില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്.

ഒരേ റിസോര്‍ട്ടിലെ ജീവനക്കാരായ നാലു പേര്‍ ഉള്‍പ്പെടെ കുമരകത്തുനിന്നുള്ള ഏഴു പേര്‍ രോഗബാധിതരായി. ഏറ്റുമാനൂരില്‍ രണ്ടു കന്യാസ്ത്രീകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ചങ്ങനാശേരിയില്‍ മൂന്നു പേര്‍ക്കൂ കൂടി രോഗം സ്ഥിരീകരിച്ചു.

58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 1347 പേര്‍ക്ക് രോഗം ബാധിച്ചു. 774 പേര്‍ രോഗമുക്തി നേടി. നിലവില്‍ കോട്ടയം ജില്ലക്കാരായ 571 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

ഇന്ന് 1449 പരിശോധനാ ഫലങ്ങളാണ് വന്നത്. 526 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. പുതിയതായി 893 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 234 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന ഒന്‍പതുപേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരും ഉള്‍പ്പെടെ 318 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 8997 പേരാണ് ക്വാറന്‍റയിനില്‍ കഴിയുന്നത്.

Advertisment