Current Politics
ലഹരി പിടിച്ചാല്‍ അതെവിടുന്ന് കിട്ടി എന്ന് പോലീസ് അന്വേഷിക്കാറുണ്ടോ ? ഇല്ല, കാരണം അതവര്‍ക്കറിയാം. കുട്ടികള്‍ മാറി, നാടും മാറി. പണ്ട് നാട്ടിലെ കച്ചവടക്കാരന്, ഓട്ടോക്കാരന്, അയല്ക്കാരന് ഒക്കെ കുട്ടികളുടെ രക്ഷിതാക്കളായിരുന്നു. ഇന്നവരോട് മിണ്ടിയാല്‍ കുട്ടികള്‍ തിരിച്ചെന്ത് ചെയ്യും എന്ന് ദൈവത്തിനുപോലും അറിയില്ല. എങ്കിലും ഒന്നാം പ്രതി സര്‍ക്കാര്‍ - ദാസനും വിജയനും
സ്വകാര്യ സർവകലാശാലകൾക്ക് കൂടുതൽ ഇളവുകൾ. സർക്കാർ അനുമതിയോടെ എവിടെ വേണമെങ്കിലും ക്യാമ്പസുകൾ തുറക്കാം. നിലവിലെ കോളേജുകളെല്ലാം പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ കൂട്ടിച്ചേർക്കാം. നയംമാറ്റമെന്ന പേരിൽ സർക്കാർ ഒരുങ്ങുന്നത് വമ്പൻ വിദ്യാഭ്യാസ കച്ചവടത്തിനെന്ന് ആരോപണം. സ്വകാര്യ സർവകലാശാലകൾ വമ്പൻ ടൗൺഷിപ്പുകളാക്കാനും നീക്കം. പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ റിയൽ എസ്റ്റേറ്റ് കേന്ദ്രങ്ങളായി മാറുമോ
20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന സിപിഎം വാഗ്ദാനം 2021 മുതല്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. തൊഴിലില്ലായ്മ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദൗത്യം എങ്ങുമെത്തിയില്ല. കാലാവധി തീര്‍ക്കും മുന്‍പ് 10 ലക്ഷം തൊഴിലെന്ന വാഗ്ദാനം എങ്ങനെ നടപ്പാക്കും ? ഗോവ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍
മിണ്ടരുത് 'കൈ'ക്കരുത്തറിയും: കോൺഗ്രസിൽ അച്ചടക്കത്തിന്റെ വാൾ വീശാൻ ഹൈക്കമാന്റ്. പാർട്ടിനയം ലംഘിക്കുന്നവരും അനൈക്യമുണ്ടാക്കുന്നവരും താക്കീതിലും നിന്നില്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കും. പ്രധാന കൂടിയാലോചനകൾക്ക് കോർകമ്മിറ്റിയും വരുന്നു. കെപിസിസി ഭാരവാഹിയോഗം അടുത്തയാഴ്ച്ച നടക്കും
വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ട്. നേതാക്കളും ജനങ്ങളും തമ്മിലുള്ള അകലം കൂടുന്നു. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും ശുദ്ധിയും സുതാര്യതയും ഉറപ്പാക്കണമെന്ന പാർട്ടി നിർദേശം പാലിക്കപ്പെടുന്നില്ല. സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യം. മന്ത്രിയെന്ന നിലയിൽ റിയാസിന് പ്രശംസ. സജിക്ക് വിമർശനം
പിണറായി 3.0 ലോഡഡ് എന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടാൽ തുടർഭരണം കിട്ടില്ല. ജനങ്ങൾക്കൊപ്പം ചേർന്നു നിന്ന് പ്രവർത്തിക്കണം. അമിതമായ ആത്മവിശ്വാസമല്ല, പ്രവർത്തനത്തിലെ മികവാണ് വേണ്ടത്. മൂന്നാം പിണറായി സർക്കാരെന്ന അട്ടഹാസങ്ങൾക്കിടെ എൽ.ഡി.എഫിന് മൂന്നാമൂഴത്തിനുള്ള സാദ്ധ്യത എന്ന് തുറന്നുപറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തുടർഭരണം കിട്ടുമെങ്കിൽ അത് ഒന്നും രണ്ടും പിണറായി സർക്കാരുകൾ സൃഷ്ടിച്ച് വികസനത്തിന്റെ പേരിൽ. പുതിയ കേരളത്തിനായുള്ള പിണറായിയുടെ നവകേരള രേഖ പാർട്ടിക്ക് തുടർഭരണം നേടിക്കൊടുക്കുമോ ?