Current Politics
വിഎം സുധീരനെ പ്രസിഡന്റാക്കിയ സമയത്ത് കെ സുധാകരനെ ആക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ ഗതി വരില്ലായിരുന്നു. ഒടുവില്‍ അനവസരത്തില്‍ അത് ചെയ്ത് കുളമാക്കി. എന്തായാലും ഇപ്പോള്‍ കോണ്‍ഗ്രസുകാരെ സന്തോഷിപ്പിച്ചതിന് സതീശനും വേണുഗോപാലിനും ആശ്വസിക്കാം. സുധാകരന്റെ പരിഭവം പറച്ചില് വൃഥാവിലാണ്. കോണ്‍ഗ്രസ് മുന്നേറ്റത്തിലേയ്ക്ക് - ദാസനും വിജയനും
കോൺഗ്രസിലെ അസ്വാരസ്യങ്ങൾ ആളിക്കത്തിക്കാൻ പുന:സംഘടനയിലെ അസംതൃപ്തർ. വെടിനിർത്തലിനായുള്ള സണ്ണി ജോസഫ് - സുധാകരൻ രഹസ്യ കൂടിക്കാഴ്ച്ചയിലും ഇതേ നേതാവിന്റെ സാന്നിധ്യം. മുൻകൂട്ടി ഒരുക്കിയ തിരക്കഥയ്ക്കനുസരിച്ച് നീക്കങ്ങൾ സജീവം. ചുക്കാൻ പിടിക്കുന്നത് കെപിസിസി ഉന്നതൻ. ഒപ്പം നിൽക്കുന്ന അഭിഭാഷക എംഎൽഎയെ മുതിർന്ന നേതാവ് ശാസിച്ചതായും സൂചനകൾ
പാർട്ടിയെ വെട്ടിലാക്കിയ മോദി സ്തുതിയിൽ പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെ വടിയെടുത്ത് കോൺഗ്രസ്. താക്കീത് നൽകി നേതൃത്വം. വ്യക്തിപരമായ അഭിപ്രായം പറയേണ്ട സമയമല്ല ഇത്. തരൂരിനെ താക്കീത് ചെയ്തത് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യ -പാക് വെടിനിർത്തൽ വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ടെന്നും സണ്ണി ജോസഫ്
അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. പദവികളില്‍ തുടരാനും വെട്ടിപിടിക്കാനും നെട്ടോട്ടമോടി നേതാക്കള്‍. ഗ്രൂപ്പുകള്‍ ഒഴിവാക്കപ്പെട്ടതോടെ വേണുഗോപാല്‍, സതീശന്, സണ്ണി ജോസഫ് എന്നിവര്‍ക്ക് ചുറ്റും വട്ടമിട്ട് സ്ഥാനമോഹികള്‍. 10 മുതല്‍ 50 വര്‍ഷം വരെയായി പാര്‍ട്ടിയുടെ മുഖ്യധാരയിലുള്ള നേതാക്കളും സ്ഥാനം പോകാതിരിക്കാന്‍ ശ്രമം തുടങ്ങി. യഥാര്‍ത്ഥ രണ്ടാംനിരയ്ക്ക് ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കുമോ ?
പുനക്രമീകരണത്തിൽ പുത്തൻ തന്ത്രങ്ങളിറക്കാൻ കോൺഗ്രസ്. സിപിഎം, ബിജെപി കക്ഷികളെ പ്രതിരോധിക്കാൻ സാമുദായിക മാനദണ്ഡങ്ങൾ പരിചയാക്കും. പട്ടികയിൽ ഭൂരിഭാഗം പ്രവർത്തനിരതരായ ചെറുപ്പക്കാരെ ഉൾക്കൊള്ളിക്കാനും ആലോചന. മധ്യതിരുവതാംകൂറിൽ പിണറായിയുടെ തന്ത്രപരമായ നീക്കങ്ങൾ പൊളിച്ചടുക്കാനും ആലോചന. ക്രൈസ്തവ വിഭാഗങ്ങളിലേക്കുള്ള ബിജെപി കടന്നുകയറ്റത്തിന് തടയിടാനും കർമ്മപദ്ധതി