Current Politics
അവിഷിത്ത് ഈ മാസമാദ്യം പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവായി എന്നു മന്ത്രി പറയുമ്പോഴും ഇപ്പോഴും വിടുതല്‍ ചെയ്ത് സര്‍ക്കാര്‍ ഉത്തരവില്ല ! വിവാദത്തിനു ശേഷം പഴയ തീയതിയില്‍ രാജിവച്ചാലും വിടുതല്‍ ഉത്തരവ് പഴയ തീയതിയില്‍ ഇറക്കാനാവില്ല. ആരോഗ്യമന്ത്രിയുടെ വാദം തള്ളി പ്രതിപക്ഷ യുവജനസംഘടനകള്‍ ! അവിഷിത്തിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ആരോഗ്യമന്ത്രിയേയും വഴിയില്‍ തടയുമെന്ന് യൂത്ത്കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി സന്ദര്‍ശകനായി വയനാട്ടിലേക്ക് വരണ്ടെന്ന് ആവര്‍ത്തിച്ച് അവിഷിത്തും
മുസ്ലീംലീഗിന്റെ അധ്യക്ഷ പദവിയിലിരിക്കുന്നവരാരും മുന്നിരയിലേയ്ക്കിറങ്ങി രാഷ്ട്രീയം കളിക്കാറില്ല ! പഴയ രീതികള്‍ തിരുത്തുകയാണ് പുതിയ അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. സാദിഖലി തങ്ങള്‍ വെറുമൊരു റബര്‍സ്റ്റാമ്പല്ല ! 20 ദിവസത്തെ കേരള പര്യടനം സാദിഖലി തങ്ങളെ യുഡിഎഫിന്റെ മുന്‍ നിരയിലെത്തിച്ചിരിക്കുന്നു. മുന്നണിക്കു പഴയ പ്രതാപം കൊണ്ടുവരണമെങ്കില്‍ അതിന് വേണ്ടത് അടിത്തറയില്‍ ഒരു നേതൃത്വമാണ് ! പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇപ്പോഴുണ്ട്. സാദിഖലി തങ്ങളാവും അടുത്തത്. ഇനി മൂന്നാമനാര് ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അതൈാക്കെ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി; അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരിക്കണം ! വാര്‍ത്താസമ്മേളനം വഴിതിരിച്ചുവിടാനെത്തിയ ദേശാഭിമാനിയുടെ ലേഖകനെ നിര്‍ത്തിപ്പൊരിച്ച് വിഡി സതീശന്. താന്‍ മാന്യനായതിനാലാണ് നിങ്ങളെ ഇറക്കിവിടാത്തത്... അത് ചെയ്യിക്കരുതെന്നും പ്രതിപക്ഷ നേതാവ് ! വൈകാരികമായി സംസാരിച്ച പ്രതിപക്ഷ നേതാവിനെ വേറെ വിഷയത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ പരിഹസിച്ച് വിഡി സതീശന്. മാധ്യമ പ്രവര്‍ത്തകരുടെ രാഷ്ട്രീയം വാര്‍ത്താസമ്മേളനങ്ങളുടെ ശോഭ കെടുത്തുന്നോ ? വീഡിയോ