Current Politics
കടകള്‍ അടപ്പിച്ചാല്‍ അറസ്റ്റ്, അക്രമങ്ങള്‍ അനുവദിക്കില്ല; നാളത്തെ ഭാരതബന്ദില്‍ മുന്നറിയിപ്പുമായി ഡിജിപി
രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52 ആം പിറന്നാള്‍ ! ഇന്നും രാഹുലിന്റെ പേരാട്ടം തുടരുകയാണ്. എതിരാളികളുടെ വേട്ടയാടലും ! ഒറ്റപ്പെടലുകളെയും തിരസ്കാരങ്ങളെയും സൗമ്യമായി നേരിട്ട നേതാവിന് ആശംസയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സോണിയയുടെ അനാരോഗ്യത്തിന്റെയും ഇഡി ചോദ്യം ചെയ്യലിന്റെയും പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊന്നുമില്ല !
മൂന്നു ലോക കേരള സഭ നടത്തിയിട്ടും സൗദിയില്‍ നിന്നൊരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരു വ്യക്തി വേണം ! പിന്നെ എന്തിനീ ലോക കേരള സഭ ? പാവപ്പെട്ട പ്രവാസികളുടെ ഒരു പ്രശ്നത്തിനും ലോക കേരള സഭയില്‍ പരിഹാരമുണ്ടാകില്ലെന്നും വിമര്‍ശനം. 50,000 കോടി രൂപ ആസ്തിയുള്ള മുതലാളിയേയും 20000 രൂപ പ്രതിമാസ ശമ്പളമുള്ള തൊഴിലാളിയേയും ഒരുപോലെയാണോ സര്‍ക്കാരേ കാണേണ്ടത് ? 5.3 കോടി രൂപ പൊടിച്ച ലോക കേരള സഭ മലയാളിക്ക് മുമ്പിലുയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇങ്ങനെ
കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഗള്‍ഫിലെത്തിച്ച് സ്യൂട്ടും കോട്ടും ഇടിയിച്ച് മുന്തിയ വണ്ടിയില്‍ കൊണ്ടുനടക്കുന്നത് സ്വന്തം ലാഭത്തിനുവേണ്ടി തന്നെ ! അതിന്റെ കണക്ക് പറഞ്ഞ് കേരള ഖജനാവിലെ കോടികള്‍ പുട്ടടിക്കുന്നതിന് ന്യായീകരണം കണ്ടെത്തുന്നത് യൂസഫലിക്ക് ഭൂഷണമോ ? യൂസഫലിയുടെ ആതിഥ്യം സ്വീകരിച്ചിരുന്ന നേതാക്കള്‍ പ്രതിപക്ഷ നേതൃനിരയില്‍ നിന്നും മാറിയെന്നത് അദ്ദേഹം മറന്നു ! യൂസഫലിക്ക് പ്രതിപക്ഷ നേതാവ് നല്കിയ മറുപടിക്ക് കൈയ്യടിച്ച് കോണ്‍ഗ്രസുകാര്‍. പ്രതിപക്ഷത്തെ വിമര്‍ശിച്ച യൂസഫലിക്കെതിരെ തിരിച്ചടിച്ച് യുഡിഎഫ്
നോക്കുകൊണ്ടോ വാക്കുകൊണ്ടോ ആരെയും നോവിക്കാത്തയാളാണ് യൂസഫലി. രാഷ്ട്രീയ ഭേദമില്ലാതെ വ്യാപകമായ സൗഹൃദവും പുലര്‍ത്തുന്നു. കേരളം ഇന്നുവരെ നേടിയിട്ടുള്ള വളര്‍ച്ചയ്ക്കു പിന്നിലെ പ്രധാന ശക്തി വിദേശ മലയാളികളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കേരളത്തിന്റെ പൊതുവായ വിഷയങ്ങളില്‍ ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസങ്ങള്‍ കടന്നുവന്നുകൂടാ എന്ന വലിയ പാഠമാണ് യൂസഫലിയുടെ വാക്കുകള്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്കു നല്‍കുന്നത്. രാഷ്ട്രീയ നേതാക്കള്‍ ഈ പാഠം ഉള്‍ക്കൊള്ളുമോ ?