Current Politics
കോണ്‍ഗ്രസിനെ കുത്തിയും പിണറായിയെ അര ഡസന്‍ തവണ വാനോളം പുകഴ്ത്തിയും സിപിഎം വേദിയില്‍ കെ.വി തോമസ്. കെ.വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി പറഞ്ഞപ്പോള്‍ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായിയെന്ന സ്വന്തം നിലപാടിനടിവരയിട്ട് തോമസ് മാഷിന്റെ പ്രസംഗം. സിപിഎം വേദിയിലെ കെ.വി തോമസിന്റെ വാക്കുകളോരോന്നും കെപിസിസി നിലപാടുകളെ വെല്ലുവിളിച്ചുതന്നെ ! ഇനി കാത്തിരുന്നു കാണേണ്ടത് കെപിസിസി നല്കുന്ന മറുപടി ?
ഇത്രയ്ക്ക് സ്ഥാനമോഹം പാടില്ലെന്നും കോണ്‍ഗ്രസ് പരമാവധി സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ ? കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സ്ഥാനമോഹമില്ലാത്ത പത്തുപേരെ തികച്ചു കാണാനൊക്കുമോ? കെവി തോമസ് പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനെടുത്ത സമയം മോശമായിരുന്നു ! ചിലര്‍ക്ക് വനവാസം മുന്‍കൂട്ടി വിധിച്ചു കൊണ്ടുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് എന്നാകും വിമുക്തമാകുക- കോണ്‍ഗ്രസിനോടും കെവി തോമസിനോടും ചോദ്യങ്ങളുമായി മുതിർന്ന മാധ്യമപ്രവര്ത്തകന് ആർ ഗോപീകൃഷ്ണന്
പ്രതിപക്ഷ നേതാവിന്റെ പരിപാടി ബഹിഷ്കരിച്ച ഡിസിസി പ്രസിഡന്റിനെ ഇന്നു കോട്ടയത്തെത്തിയിട്ടും ഗൗനിക്കാതെ പ്രതിപക്ഷ നേതാവ് ! ഡിസിസി പ്രസിഡന്റിന്റെ സ്വന്തം നാട്ടിലെ പരിപാടിക്കെത്തിയ വിഡി സതീശനെ കണ്ട ഉടനെ തന്നെ ഡിസിസി പ്രസിഡന്റ് മടങ്ങി. നാട്ടകത്തെ കണ്ടഭാവം നടിക്കാതെ പ്രതിപക്ഷ നേതാവും ! പ്രതിപക്ഷ നേതാവിന്റെ മറ്റു പരിപാടികളിലും നാട്ടകത്തെ കണ്ടില്ല. വിട്ടുനില്‍ക്കല്‍ വിവാദത്തില്‍ വിശദീകരണം നല്‍കിയാലുടന്‍ നാട്ടകത്തിനെതിരെ നടപടി വരും