Current Politics
തീരെ ദുര്‍ബലമായിക്കഴിഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഒരാളെപ്പോലും പാര്‍ട്ടിയില്‍ നിന്നു വിട്ടുകളയാനുള്ളത്ര കരുത്തില്ല ! ഓരോരുത്തര് കോണ്‍ഗ്രസ് വിടുമ്പോഴും ഒരോരുത്തരെ പുറത്തോക്കുമ്പോഴും ഒന്നുമില്ലെന്ന് ഒരുകൂട്ടര്‍ പാടിനടക്കുന്നു. എന്തുകൊണ്ടും സി.പി.എമ്മിനു നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് കെ.വി. തോമസിന്റേത് ! അതിനു വഴിവെച്ചതാവട്ടെ, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും. സി.പി.എം കണ്ണുവെച്ചിരിക്കുന്നതു കെ.വി. തോമസിന്റെ ലത്തീന്‍ സമുദായ ബന്ധത്തിലാണ് ! കോണ്‍ഗ്രസ് കാണാത്തതും ഇതു തന്നെ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കെവി തോമസിനെ 'തിരുതത്തോമ'യെന്ന് ആദ്യം വിളിച്ച് പരിഹസിച്ചതാര് ? 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ പള്ളുരുത്തിയില്‍ വച്ച് കെവി തോമസിനെ തിരുതത്തോമയെന്ന് ആദ്യം വിളിച്ചത് വിഎസ് അച്യുതാനന്ദന്; അണികള്‍ പിന്നെ ഏറ്റുവിളിച്ചു ! 'കൊച്ചിക്കായലിലെ തിരുതയ്ക്ക് ഇനിയുള്ള കാലം നല്ല കാലം... 'തിരുത തോമയെ തോട്ടിലെറിഞ്ഞൊരു കൊച്ചിക്കാര്ക്കഭിവാദ്യം' എന്ന മുദ്രാവാക്യം കേട്ടത് 1996ലെ തോല്‍വിയില്‍. അന്നു അപമാനിച്ചവര്‍ ഇന്നു തിരുത്തുമ്പോള്‍ നാളെ മുതല്‍ കോണ്‍ഗ്രസുകാര്‍ക്ക് തോമസ് തിരുതത്തോമയാകും
സിപിഎം ആദ്യം നോട്ടമിട്ടത് ശശി തരൂരിനെ ! തരൂര്‍ വരില്ലെന്നറിയിച്ചതോടെ കെവി തോമസിനെ എന്തുവിലകൊടുത്തും സെമിനാര്‍ വേദിയിലേക്ക് എത്തിക്കാനായി നീക്കം. കോണ്‍ഗ്രസുമായി കലഹിച്ചു നിന്ന കെവി തോമസ് വീണത് സിപിഎം നല്കിയ ഓഫറില്‍ ! ബിജെപിക്കെതിരായ ആശയസംവാദത്തിനുള്ള വേദിയിലേക്ക് കെ വി തോമസിനെ എത്തിക്കുന്നത് കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ അടിയാണെന്ന് സിപിഎം. തോമസിനെ ഇനി സിപിഎം വളര്‍ത്തുമോ തളര്‍ത്തുമോ - കണ്ടറിയണം
കൊച്ചിയില്‍ നിന്നും രാവിലെ 11 മണിക്കുള്ള വിമാനം കയറി തേങ്ങാപാല്‍ ഒഴിച്ച് വറ്റിച്ച തിരുതക്കറി ക്ളിഫ് ഹൗസിലെത്തിയിരുന്ന കാലം ! സേവ്യര്‍ അറയ്ക്കലിന് പകരം ലത്തീന്‍ സ്ഥാനാര്‍ത്ഥിയെ തേടിയ കരുണാകരന് കണ്ടെത്തിയ പേര് പ്രൊഫ. കെവി തോമസ്. പിന്നീട് തിരുത വിമാനം കയറി ഡല്‍ഹിയിലേക്ക്; തോമസ് പുതിയ പദവികളിലേക്കും ! തിരുതക്കറിയുടെ രുചി ഇനി സിപിഎം നേതാക്കളും അറിയട്ടെ. എല്ലാം തിരുതയുടെ നയതന്ത്രം ! തോമസിന് പാര്‍ട്ടിയല്ല, വിഷയമാണ് പ്രധാനം
എംപിയും എംഎല്‍എയും കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയുമൊക്കെയായി 35 വര്‍ഷത്തിലേറെ അധികാര രാഷ്ട്രീയത്തില്‍ ! സംഘടനാ തലത്തിലാണെങ്കില്‍ വാര്‍ഡ് പ്രസിഡന്റു മുതല്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പദവി വരെ കിട്ടി. എന്നിട്ടും തന്നെ അവഗണിച്ചെന്ന പരാതി പറയുന്ന കെവി തോമസിനെതിരെ പ്രവര്‍ത്തകവികാരം ശക്തം ! നടപടി ഉറപ്പ്. തോമസ് പോയാല്‍ കൂടെ ആരും പോകില്ലെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. ലത്തീന്‍ സമുദായത്തിന്റെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയില്‍ സിപിഎമ്മും ! ഇനിയൊരങ്കത്തിന് കെവി തോമസിന് പ്രാപ്തിയുണ്ടോ ?
തൃക്കാക്കരയിൽ ഇടതു സ്വതന്ത്രനാകാൻ കെ വി തോമസ് ! പാർട്ടി സെമിനാർ വഴി കെ വി തോമസ് ഇടതു സഹയാത്രികനാകും. ഇടതു വഴിയിലേക്ക് തോമസിനെ ക്ഷണിച്ച് ഉന്നത സിപിഎം നേതാക്കളും ! തോമസിനെ കൂടെ കൂട്ടുന്ന സിപിഎം കണ്ണു വയ്ക്കുന്നത് ലത്തീൻ വോട്ടുകൾ കൂടി. കെ വി തോമസിന് വണ്ടിക്കൂലി നൽകി പറഞ്ഞു വിടാൻ യൂത്തു കോൺഗ്രസും
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പിളർപ്പിന് കളമൊരുങ്ങുന്നു. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുറത്തേയ്ക്ക് ? കേരളാ കോൺഗ്രസ് വിടുന്നവരിൽ ഒരു വിഭാഗം ബിജെപിയിലേയ്ക്കെന്ന് സൂചന. മുൻ എംഎൽഎ ഉൾപ്പെടെ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. ചർച്ചകൾ കേരള ഘടകത്തെ ഉൾപ്പെടുത്താതെ. കേരളാ കോൺഗ്രസ് - എമ്മുമായി പിണങ്ങിയ പഴയ നേതാവും ബിജെപിയിലേയ്ക്കുതന്നെ
ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണം: യെച്ചൂരി